ഒട്ടേറെ മലയാള സിനിമകളില്‍ അഭിനയിച്ച തെന്നിന്ത്യന്‍ നടന്‍ വിനു ചക്രവര്‍ത്തി അന്തരിച്ചു
ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ ചലചിത്രതാരം വിനു ചക്രവര്‍ത്തി (72) അന്തരിച്ചു. ഏറെ നാളായി വാര്‍ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു മരണം. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്നു വര്‍ഷങ്ങളായി സിനിമയില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു വിനു ചക്രവര്‍ത്തി.
മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ആയിരത്തിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 40ല്‍ അധികം മലയാള സിനിമകളില്‍ വേഷമിട്ടു. മേലേപ്പറമ്പില്‍ ആണ്‍വീട്, തെങ്കാശിപ്പട്ടണം, നാടന്‍പെണ്ണും നാട്ടുപ്രമാണിയും എന്നിവയാണ് വിനു അഭിനയിച്ച പ്രധാന മലയാളം സിനിമകള്‍. തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു.

ശബ്ദമായിരുന്നു അദ്ദേഹത്തെ മറ്റുനടന്മാരില്‍നിന്നും വ്യത്യസ്തമാക്കിയ മറ്റൊരു പ്രധാനഘടകം. വിനു ചക്രവര്‍ത്തിയുടെ നിര്യാണത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.












Click it and Unblock the Notifications