കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമ മേഖലയിലുള്ളവരെ മരണത്തിലേക്ക് തള്ളിവിടുന്നു; മേർസലിന്റെ വിവാദം കെട്ടടങ്ങുന്നില്ല, നടൻ വിശാലും!

Google Oneindia Malayalam News

ചെന്നൈ: തമിഴ് ചിത്രം മെർസലിനെതിരെയുള്ള വിവാദം കെട്ടടങ്ങുന്നില്ല. ബിജെപി നേതാവ് എച്ച് രാജയുടെ നാവൊന്ന് പിഴച്ചതോടെ പുതിയ വിവാദങ്ങൾ തുടങ്ങി. ടെലിവിഷൻ പരിപാടിക്കെത്തിയ ബിജെപി നേതാവിനോട് താങ്കൾ സിനിമ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ' നെറ്റിൽ ഞാൻ കണ്ടിരുന്നു' എന്ന് പറഞ്ഞത് പുലിവാല്പിടിച്ചിരിക്കുകയാണ്. നേതാവിനെതിരെ സിനിമ പ്രവർത്തകരെല്ലാം രംഗത്തെത്തി. ‌‌‌‌

കോൺഗ്രസിനെതിരെ മോദിയുടെ പരോക്ഷ വിമർശനം; മുൻ കേന്ദ്ര സർക്കാർ ഗുജറാത്തിനെ തഴഞ്ഞു!കോൺഗ്രസിനെതിരെ മോദിയുടെ പരോക്ഷ വിമർശനം; മുൻ കേന്ദ്ര സർക്കാർ ഗുജറാത്തിനെ തഴഞ്ഞു!

തമിഴ്നാട് പ്രൊഡ്യൂസേർസ് കൗൺസിൽ പ്രസിഡന്റും നടനുമായ വിശാലും ബിജെപി നേതാവ് എച്ച് രാജയ്ക്കെതിരെ രംഗത്തെത്തി. റിലീസ് ചെയ്ത ചിത്രത്തിന്റെ വ്യാജ പതിപ്പ് നിയമ വിരുദ്ധമായി കണ്ടുവെന്നാണ് ഒരു ദേശീയ പാർട്ടിയുടെ ദേശീയ നേതാവ് പറയുന്നത്. ഇത് വളരെ വിഷമകരമാണ്. ഇനി സർക്കാർ പൈറസിനെ നിയമപരമാക്കാൻ തീരുമാനിച്ചിട്ടുണ്ടോ? എന്നും വിശാൽ ചോദിക്കുന്നു.

മാപ്പ് പറയണം

മാപ്പ് പറയണം

ചെയ്ത തെറ്റിന് രാജ നിരുപാധിമായി മാപ്പ് പറയണമെന്ന് വിശാൽ ആവശ്യപ്പെട്ടു. നടൻ പാർത്തിപനും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

സിനിമ മുഴുവൻ കണ്ടില്ല

സിനിമ മുഴുവൻ കണ്ടില്ല

അതേസമയം സിനിമ മുഴുവൻ കണ്ടില്ലെന്നും സർക്കാരിനെ കുറ്റപ്പെടുത്തുന്ന ചില രംഗങ്ങൾ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് അത് മാത്രമാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മരണത്തിലേക്ക് തള്ളി വിടുന്നു

മരണത്തിലേക്ക് തള്ളി വിടുന്നു

സിനിമ മേഖലയിൽ ഉള്ളവരെയും അതിനെ ആശ്രയിച്ചു ജീവിക്കുന്ന ആയിരകണക്കിന് ആളുകളെയും മരണത്തിലേക്ക് തള്ളിവിടാനാണോ സർക്കാർ ഒരുങ്ങുന്നതെന്നും വിശാൽ ചോദിക്കുന്നു.

ഇന്റർനെറ്റിൽ പ്രചരിക്കുന്ന ഭാഗം

ഇന്റർനെറ്റിൽ പ്രചരിക്കുന്ന ഭാഗം

എന്നാൽ താൻ കണ്ടത് ഇന്റർനെറ്റിൽ വൈറലായ രംഗങ്ങൾ മാത്രമാണെന്നും ലിനിമ മുഴുവനായും എവിടെയെങ്കിലും കണ്ടുവെന്ന് താൻ പറഞ്ഞിട്ടില്ലെന്നും എച്ച് രാജ പ്രതികരിച്ചതായി ന്യൂസ് മിനുട്സ് റിപ്പോർട്ട് ചെയ്യുന്നു.

English summary
Actor Visal against BJP leader H Raja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X