കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് മര്‍ദ്ദിച്ച കര്‍ഷകന് നടന്‍ വിശാലിന്റെ ധനസഹായം

  • By Sruthi K M
Google Oneindia Malayalam News

ചെന്നൈ: 3.4ലക്ഷം രൂപ ബാങ്കില്‍ നിന്ന് കടം വാങ്ങി അതിന്റെ പലിശ അടയ്ക്കാത്തതിന് പോലീസിന്റെ മര്‍ദ്ദനമേറ്റ കര്‍ഷകന് കൈ സഹായമായി തമിഴ് നടന്‍ വിശാലെത്തി. തമിഴ്‌നാട് തഞ്ചാവൂരിലെ കര്‍ഷകന്‍ ജി ബാലനെ കഴിഞ്ഞ ദിവസമാണ് പോലീസും വായ്പ പിരിവുകാരനും ചേര്‍ന്ന് തല്ലിച്ചതച്ചത്. ജോലി ചെയ്യുന്നതിനിടയില്‍ ട്രാക്ടറില്‍ നിന്നും വലിച്ചിറക്കിയാണ് മര്‍ദ്ദിച്ചത്.

2011ലാണ് ജി ബാലന്‍ 3.4ലക്ഷം രൂപ ബാങ്കില്‍ നിന്ന് വായ്പയെടുത്തത്. പലിശയടക്കം 4.1ലക്ഷം രൂപ ഇതിനോടകം അദ്ദേഹം അടച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുമാസത്തെ പലിശയാണ് അടയ്്ക്കാന്‍ ബാക്കിയുണ്ടായിരുന്നത്. ഇതും പറഞ്ഞാണ് ഇയാളെ മര്‍ദ്ദിച്ചത്. കര്‍ഷകനെ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വിഷയം ചര്‍ച്ചാ വിഷയമായിരുന്നു.

vishal-krishna

കോടികള്‍ കടം വാങ്ങി മുങ്ങിയ വിജയ് മല്യയ്ക്ക് ഇതൊന്നും ബാധകമല്ലേയെന്ന ചോദ്യമാണ് ഉയര്‍ന്നത്. സംഭവം വിവാദമായതോടെയാണ് ധനസഹായവുമായി നടന്‍ വിശാല്‍ രംഗത്തെത്തിയത്. ഇനി ബാങ്കില്‍ അടയ്ക്കാനുള്ള ബാക്കി തുക താന്‍ നല്‍കാമെന്നാണ് താരം പറഞ്ഞത്. നാല് ആഴ്ചയ്ക്കുള്ളില്‍ പണം മുഴുവന്‍ നല്‍കാമെന്ന് വിശാല്‍ ഉറപ്പ് നല്‍കി.

പണം നല്‍കി സഹായിക്കുന്നതില്‍ വിശാലിനു എന്നും ഞങ്ങള്‍ കടപ്പെട്ടിരിക്കുമെന്ന് കര്‍ഷകന്‍ പറയുന്നു. ട്രാക്ടര്‍ വാങ്ങിക്കാനാണ് ബാലന്‍ ബാങ്കില്‍ നിന്ന് പണം വാങ്ങിയത്. പലിശയടയ്ക്കാത്തതിനാല്‍ ബാങ്ക് ഇവരുടെ ട്രാക്ടര്‍ ജപ്തി ചെയ്യുകയുമുണ്ടായി. കഴിഞ്ഞ ദിവസം തമിഴ് നടന്‍ കരുണാകരനും കര്‍ഷകന് ധനസഹായം നല്‍കിയിരുന്നു. 1,30,000രൂപയാണ് കരുണാകരന്‍ ബാലന് ബങ്കില്‍ അടയ്ക്കാന്‍ നല്‍കിയത്. ഇതിനു പിന്നാലെയാണ് നടന്‍ വിശാല്‍ രംഗത്തെത്തിയത്.

English summary
Actor Vishal offered to pay the debt of the farmer, whose manhandling by police went viral on the social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X