സുചിത്രലീക്ക്‌സ് യുവാക്കളെ വഴിതെറ്റിക്കുന്നു; അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം
ചെന്നൈ: പ്രശസ്ത ഗായിക സുചിത്ര കാര്‍ത്തികിന്റെതെന്ന പേരില്‍ ട്വിറ്ററില്‍ നിന്നും കുറിച്ച് ദിവസങ്ങളായി പുറത്തുവരുന്ന അശ്ലീല ദൃശ്യങ്ങളില്‍ നിയമനടപടിവേണമെന്ന് ഇന്ത്യന്‍ നാഷ്ണല്‍ ലീഗ് പാര്‍ട്ടി. ഇത് യുവാക്കളെ വഴിതെറ്റിക്കുന്നതാണെന്നും എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടു.
സിനിമാ നടിനടന്മാരുടെ ആരാധകരാണ് ഭൂരിപക്ഷം യുവാക്കളും. ഇത്തരം ചിത്രങ്ങള്‍ കണ്ടാണ് ഇവര്‍ അനുകരിക്കുക. തെറ്റായ സന്ദേശം നല്‍കുന്ന ഇവരെ പോലീസ് അറസ്റ്റ് ചെയ്യണമെന്നും ഐഎന്‍എല്‍പി നേതാവ് ജെ അബ്ദുള്‍ പറഞ്ഞു. അശ്ലീല ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സുചിത്രയുടെ പേരിലുള്ള പല ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്നായി പുറത്തുവരുന്ന തെന്നിന്ത്യന്‍ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും അശ്ലീല വീഡിയോകളും ശരിക്കും കോളിവുഡിന്റെ ഉറക്കം കെടുത്തിയിരിക്കുകയാണ്. ഈ ചിത്രങ്ങളും ഫോട്ടോകളും പുറത്തുവിടുന്നത് സുചിത്ര തന്നെയാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
തന്റെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തിരിക്കുകയാണെന്നാണ് സുചിത്രയുടെ വാദം. മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് സുചിത്ര ലണ്ടനില്‍ ചികിത്സ തേടുകയാണെന്നാണും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications