വിമാന യാത്രയ്ക്കിടെ നടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവം; പ്രതി അറസ്റ്റില്‍
Recommended Video

മുംബൈ: വിമാന യാത്രയ്ക്കിടെ നടി സൈറ വസീമിനെ അപമാനിക്കാന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി. നടിയുടെ പരാതിയില്‍ മുബൈയിലെ ബിസിനസ്സുകാരനായ വികാസ് സച്ചദേവിനെ പോലീസ് പിടികൂടി.
കഴിഞ്ഞ ദിവസമാണ് പനിനേഴുകാരിയായ നടി വിമാനത്തില്‍ വച്ചുണ്ടായ ദുരനുഭവം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. എന്നാല്‍ സംഭവത്തില്‍ പ്രതികരണവുമായി അറസ്റ്റിലായ വികാസിന്‍റെ ഭാര്യയും രംഗത്തെത്തി. പ്രശസ്തി നേടാന്‍ വേണ്ടി തന്‍റെ നടി മന:പൂര്‍വ്വം കെട്ടിച്ചമച്ച സംഭവമാണിതെന്ന് ഭാര്യ ദിവ്യ വ്യക്തമാക്കി.

സംഭവം എപ്പോള്‍
ഞായറാഴ്ചയാണ് ദില്ലിയില്‍ നിന്നും മുംബൈയിലേക്കുളള വിമാന യാത്രയ്ക്കിടെ തന്നെ ഒരാള്‍ അപമാനിക്കാന്‍ ശ്രമിച്ചു എന്നാണ് നടി സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. വിസ്താര എയര്‍ലൈന്‍സില്‍ വച്ചായിരുന്നു സംഭവം. ഇന്‍സ്റ്റഗ്രാം വഴിയാണ് നടി തനിക്കൂണ്ടായ ദുരനുഭവം പങ്കുവെച്ചത്.
A post shared by Manushi Chhillar Miss World 🏻?🤘(@manushichhillar01) on
സംഭവം എങ്ങനെ
വിമാന യാത്രയ്ക്കിടെ തന്‍റെ പിന്‍ സീറ്റിലുണ്ടായിരുന്ന വ്യക്തി കാലുകൊണ്ട് തന്‍റെ ശരീര ഭാഗങ്ങള്‍ സ്പര്‍ശിച്ചു എന്നണ് സൈ സോഷ്യല്ഡ മീഡിയ വഴി പങ്കുവെച്ചത്. അപമാനിക്കാന്‍ ശ്രമിച്ചയാളുടെ കാലിന്‍റെ ചിത്രവും കൂടെ പോസ്റ് ചെയ്തിരുന്നു.

പോലീസ് അറസ്റ്റ്
സംഭവം നടി സോഷ്യല്‍ മീഡിയ പങ്കുവെച്ചതിന് പിന്നാലെ പോലീസ് നടിയുടെ വീട്ടിലെത്തി മൊഴിയെടുക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് മുബൈയിലെ ബിസിനസ്സുകാരനായ വികാസ് സച്ചിദേവിനെ പോലീസ് പോസ്കോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു.

പ്രതിയുടെ ഭാര്യ രംഗത്ത്
എന്നാല്‍ പ്രതികരണവുമായി അറസ്റ്റിലായ വികാസ് സച്ചിദേവിന്‍റെ ഭാര്യ ദിവ്യ രംഗത്തെത്തി. പ്രശസ്തി നേടാന്‍ വേണ്ടി തന്‍റെ ഭര്‍ത്താവിനെതിരെ നടി മന:പൂര്‍വ്വം കെട്ടിച്ചമച്ച സംഭമാണിതെനന് ദിവ്യ വ്യക്തമാക്കി. എന്തുകൊണ്ട് നടി സൈറ സംഭവ നടന്ന സമയത്ത് ശബ്ദമുണ്ടാക്കാതിരുന്നത് എന്തുകൊണ്ടാണെന്നും അലാറം മുഴക്കാന്‍ ശ്രമിച്ചില്ലെന്നും വികാസിന്‍റെ ഭാര്യ ദിവ്യ ചോദിച്ചു. സംഭവ നടന്ന് രണ്ട് മണിക്കൂറിന് ശേഷം സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ചതില്‍ ദുരൂഹതയുണ്ടെന്നും ദിവ്യ പറഞ്ഞു.

നടിയെ അധിക്ഷേപിച്ചും കളിയാക്കിയും ചിലര്‍
മാധ്യമ ശ്രദ്ധ കിട്ടാന്‍ വേണ്ടിയുള്ള നടിയുടെ അഭിനയമായിരുന്നു ഇതെന്നാണ് സോഷ്യല്‍മീഡിയ വഴിയുള്ള ചിലരുടെ പ്രതികരണം. എന്നാല്‍ സൈറ ചെറിയ കുട്ടിയായിരുന്നോ സംഭവം നടന്നയുടന്‍ ക്യാബിന്‍ ക്രൂ ജീവനക്കാരോട് പരാതി പറയാമായിരുന്നില്ലേയെന്നും ചിലര്‍ ചോദിച്ചു.

വനിതാ കമ്മീഷന്‍ രംഗത്ത്
നടി സൈറയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷനും, സംസ്ഥാ വനിതാ കമ്മിഷനും രംഗത്തെത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ഉത്തരവിട്ടു.

പ്രതിയുടെ വിമാന യാത്ര നിരോധിച്ചു
നടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ വികാസിന്‍റെ വിമാന യാത്ര പ്രതിയുടെ പേര് വിമാനയാത്ര അനുവദനീയമല്ലാത്തവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇയാളുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ജയന്ത് സന്‍ഹ റാഞ്ചിയില്‍ അറിയിച്ചു.












Click it and Unblock the Notifications