Get Updates
Get notified of breaking news, exclusive insights, and must-see stories!

സംവിധായകന്‍ പീഡിപ്പിച്ചു, നടി കരണത്തടിച്ചു

മുംബൈ: സംവിധായന്‍ പീഡിപ്പിച്ചെന്ന ആരോപണവുമായി ബോളുവുഡ് നടി രംഗത്ത്. ജോളി എല്‍ എല്‍ ബി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സുഭാഷ് കപൂര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് നടി ഗീതിക ത്യാഗിയാണ് രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് താരം സംവിധായകന്റെ കരണത്തടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്.

സുഭാഷ് കപൂറിന്റെ യഥാര്‍ത്ഥ മുഖം എന്ന തലക്കെട്ടോടെ ഗീതിക തന്നെയാണ് മുഖത്തടിക്കുന്ന വീഡിയോ തന്റെ ട്വിറ്റര്‍ പേജിലൂടെ ട്വീറ്റ് ചെയ്തത്. സുഭാഷ് കപൂറിന്റെ ഭാര്യ ഡിംബിള്‍ കാര്‍ബെന്‍ഡെ നോക്കി നില്‍ക്കെയാണ് ത്യാഗി സുഭാഷിന്റെ മുഖത്തടിക്കുന്നത്. ഗീതികയും സുഭാഷും തമ്മിലുള്ള പ്രശ്‌നം പരിഹിരിക്കാന്‍ ഒത്തു തീര്‍പ്പിനെത്തിയ ഔറഗ് സേബ് എന്ന ചിത്രത്തിന്റെ സംവിധായകനും കരണത്തടിയ്ക്ക് സാക്ഷിയാണ്.

actress-accuses-jolly-llb-director-of-molestation

ഒന്നരവര്‍ഷത്തിന് മുമ്പ് നടന്ന സംഭവം ഇപ്പോള്‍ ട്വീറ്റ് ചെയ്യാനുണ്ടായ കാരണവും ത്യാഗി ട്വിറ്ററിലൂടെ ഷെയര്‍ ചെയ്യുന്നുണ്ട്. പ്രൊഫഷനലായോ സാമൂഹികപരമായോ സുഭാഷ് എന്ന മനുഷ്യന്‍ നല്ലതാണെന്ന് വിശ്വസിക്കുകയും അയാളെ അച്ഛനെയും ചേട്ടനെയും പോലെ കാണുകയും ചെയ്യുന്ന പെണ്‍കുട്ടികള്‍ക്കുള്ള മുന്നറിയിപ്പാണ് ഈ ദൃശ്യമെന്നാണ് ത്യാഗിയുടെ ഷെയര്‍. ഏറ്റവും സ്വകാര്യമായ ഈ നിമിഷം പകര്‍ത്തി പുറത്ത് വിടുന്നത് അത്രയും അസഹ്യത അനുഭവിക്കുന്നത് കൊണ്ടാണെന്നും ഗീതിക പറയുന്നു.

2013ല്‍ പുറത്തിറങ്ങിയ ജോളി എല്‍ എല്‍ ബി എന്ന ചിത്രത്തിലൂടെയാണ് സുഭാഷ് കപൂര്‍ ശ്രദ്ധിക്കപ്പെട്ടത്. ഒരു ആക്ഷേപപാസ്യ ചിത്രമായിരുന്നു ഇത്.

<center><iframe width="100%" height="315" src="//www.youtube.com/embed/JMuYJkzocc0" frameborder="0" allowfullscreen></iframe></center>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+