നടി ഐശ്വര്യയും ബ്ലൂവെയിൽ ഗെയിമിന്റെ ഷോക്കിലാണ് ;ആ ആത്മഹത്യ ഹൃദയം തകർത്തു
യുവാക്കളെ ബാധിച്ചിരിക്കുന്ന ബ്ലൂ വെയില്‍ ഗെയിം കളിച്ചാണ് സഹോദരന്റെ സുഹൃത്ത് ആത്മഹത്യ ചെയ്തതെന്നാണ് ഐശ്വര്യ പറയുന്നത്.
ചെന്നൈ: ബ്ലൂ വെയിൽ വെയിൽ ഗെയിമുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് ഇതിനോടകം പുറത്തു വന്നത്. നിരവധി യുവാക്കൾക്ക് തന്നെ ഗെയിം കളിച്ച് ജീവൻ നഷ്ടമായതായി വിവരങ്ങളുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ സ്ഥിരീകരണം ലഭിച്ചിട്ടില്ലതാനും. അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രം ഇടപെട്ട് ഗെയിം നീക്കാൻ നിർദേശവും നൽകിയിരുന്നു.
ഇപ്പോഴിതാ സിനിമ മേഖലയിൽ നിന്നൊരാൾ ബ്ലൂ വെയിൽ ഗെയിമുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. തെന്നിന്ത്യയ്ക്ക് സുപരിചിതയായ നടി ഐശ്വര്യ രാജേഷ്. സഹോദരന്റെ സുഹൃത്ത് ബ്ലൂ വെയിൽ ഗെയിം കളിച്ച് ആത്മഹത്യ ചെയ്തെന്ന് ഐശ്വര്യ പറയുന്നു. ഒരു ദേശീയ മാധ്യമത്തോടാണ് ഐശ്വര്യയുടെ വെളിപ്പെടുത്തൽ.

സഹോദരന്റെ സുഹൃത്ത്
യുവാക്കളെ ബാധിച്ചിരിക്കുന്ന ബ്ലൂ വെയില്‍ ഗെയിം കളിച്ചാണ് സഹോദരന്റെ സുഹൃത്ത് ആത്മഹത്യ ചെയ്തതെന്നാണ് ഐശ്വര്യ പറയുന്നത്. ഒരു ദേശീയ മാധ്യമത്തോടാണ് ഐശ്വര്യയുടെ പ്രതികരണം.

ഞെട്ടിച്ചു കളഞ്ഞു
സഹോദരന്റെ സുഹൃത്തിന്റെ ആത്മഹത്യ വാർത്ത തന്നെ ശരിക്കും ഞെട്ടിച്ചുവെന്ന് ഐശ്വര്യ പറയുന്നുണ്ട്. ആത്മഹത്യ ചെയ്തയാൾക്ക് വെറും 23 വയസ് മാത്രമായിരുന്നു പ്രായമെന്നും ഐശ്വര്യ പറയുന്നു.

തീർച്ചയായും നിരോധിക്കണം
ഈ ഗെയിം തീർച്ചയായും നിരോധിക്കണമെന്നാണ് താരം പറയുന്നത്. നിരവധി യുവാക്കൾ ഈ ഗെയിമിലേക്ക് ആകർഷിക്കപ്പെടുന്നുണ്ടെന്നും ഒടുവിൽ ആത്മഹത്യ ചെയ്യുന്നതായും ഐശ്വര്യ പറയുന്നു.

അപകടകരം
ബ്ലൂ വെയിൽ ഗെയിം വളരെ അപകടകാരിയാണെന്നും നടി പറയുന്നു. നിരവധി പേർ പ്രത്യേകിച്ച് യുവാക്കൾ ഗെയിം കളിക്കുന്നുണ്ടെന്നാണ് നടി പറയുന്നത്.

ജീവിതത്തിന്റെ ഭാഗം
സ്മാർട്ട് ഫോണും സോഷ്യൽ മീഡിയയും ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളാണെന്നാണ് ഐശ്വര്യ പറയുന്നത്. ഒരിക്കലും സ്മാർട്ട് ഫോണുകൾക്കും സോഷ്യൽ മീഡിയയ്ക്കും അടിമപ്പെട്ട് പോകരുതെന്നും അത് തെറ്റാണെന്നും ഐശ്വര്യ.

ബുദ്ധി ശൂന്യത
ഇങ്ങനെയൊക്കെ ചെയ്യുന്നത് ബുദ്ധി ശൂന്യതയാണെന്നാണ് ഐശ്വര്യ പറയുന്നത്. നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണമെന്നും ഐശ്വര്യ വ്യക്തമാക്കുന്നു.

വേദനാജനകം
ബ്ലൂ വെയിൽ ഗെയിം കളിച്ച് രണ്ട് പേർ കേരളത്തിൽ ആത്മഹത്യ ചെയ്തെന്നാണ് വാർത്തകൾ. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി നിരവധി പേർ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇതൊക്കെ കേൾക്കുന്നത് വേദനാജനകമാണെന്നും ഐശ്വര്യ പറയുന്നു.

ബോളിവുഡിലേക്ക്
തമിഴ്, മലയാളം പ്രേക്ഷകർക്ക് സുപരിചിതയായ ഐശ്വര്യ ബോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. അർജുൻ രാംപാലിൻറെ ഡാഡി എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ബോളിവുഡിൽ എത്തുന്നത്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications