Get Updates
Get notified of breaking news, exclusive insights, and must-see stories!

മുതിർന്ന മാധ്യമ പ്രവർത്തകൻ ലൈംഗികാതിക്രമത്തിന് ശ്രമിച്ചു; ആരോപണവുമായി പ്രമുഖ നടി

ചെന്നൈ: പ്രമുഖ നടിയുടെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയാണ് കോളിവുഡിൽ ഇപ്പോൾ ചർച്ചാ വിഷയം. ഫേസ്ബുക്ക് ലൈവിലൂടെ തമിഴ്നാട്ടിലെ മുതിർന്ന മാധ്യമപ്രവർത്തകനെതിരെ ലൈംഗീകാരോപണം ഉന്നയിച്ചിരിക്കുകയാണ് നാൽപ്പത്തിരണ്ടുകാരിയായ നടി.

മുതിർന്ന മാധ്യമപ്രവർത്തകനായ പ്രകാശ് കെ സ്വാമി തന്നെ ലൈംഗീകമായി ചൂഷണം ചെയ്യാൻ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തുകയാണെന്നുമാണ് നടി ആരോപിക്കുന്നത്. ആരോപണങ്ങൾ നിഷേധിച്ച് മാധ്യമപ്രവർത്തകനും രംഗത്തെത്തിയിട്ടുണ്ട്.

സുഹൃത്ത്

സുഹൃത്ത്

തന്റെ ഫേസ്ബുക്ക് സുഹൃത്തായിരുന്നു പ്രകാശ്, ഹോങ് കോങിൽ വെച്ച് തന്റെ ഭർത്താവ് മരണപ്പെട്ടത് മുതൽ പ്രകാശ് ഉപദ്രവം തുടങ്ങുകയായിരുന്നു. മകന്റെ പാസ്പോർട്ടിന്റ പ്രശ്നങ്ങൾ പരിഹരിച്ച് തരാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ അടുത്ത് കൂടിയതെന്ന് എട്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ നടി ആരോപിക്കുന്നു.

ഇറക്കി വിട്ടു

ഇറക്കി വിട്ടു

ഒരിക്കൽ വീട്ടിലെത്തിയ ഇയാൾ തന്നോട് അപമര്യാദയായി പെരുമാറി. താൻ അപ്പോൾ തന്നെ ഇയാളെ വീട്ടിൽ നിന്നും ഇറക്കി വിട്ടു. പക്ഷെ ഇയാൾ ഫോണിലൂടെയും മറ്റ് ഉപദ്രവം തുടരുകയായിരുന്നുവെന്ന് നടി ആരോപിക്കുന്നു.

സന്ദേശങ്ങൾ

സന്ദേശങ്ങൾ

നിരന്തരമായി ഇയാൾ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച് നൽകാൻ തുടങ്ങി. ഇത് ചോദ്യം ചെയ്തപ്പോൾ താൻ ആരാണെന്ന് അറിയില്ലെന്നും പൊതു സമൂഹത്തിന് മുൻപിൽ തന്നെ അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയെന്നും നടി ആരോപിക്കുന്നു.

ഉന്നത ബന്ധം

ഉന്നത ബന്ധം

പല ഉന്നതന്മാരുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് താനെന്നാണ് പ്രകാശ് സ്വാമി അവകാശപ്പെടുന്നത്. പ്രമുഖ നേതാക്കളുടെയും മന്ത്രിമാരുടെയും ഒപ്പമുള്ള ചിത്രങ്ങൾ ഇയാളുടെ പക്കലുണ്ട്. ഈ ചിത്രങ്ങൾ കാട്ടി തനിക്ക് ഉന്നതങ്ങളിൽ പിടിപാടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇയാൾ പല സ്ത്രീകളെയും പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് നടി ആരോപിക്കുന്നു.

ഭർത്താവ്

ഭർത്താവ്

ഇതിനിടെ നടിയുടെ ഭർത്താവിന്റേത് സ്വഭാവിക മരണമല്ല കൊലപാതകമാണെന്ന തരത്തിൽ പ്രകാശ് പ്രചാരണം നടത്തി. ഭർത്താവിനെ കൊലപ്പെടുത്തിയത് നടി തന്നെയാണെന്ന തരത്തിൽ ചില തമിഴ് മാഗസിനുകളിൽ വാർത്ത വന്നതായും ഇവർ‌ പറയുന്നു.

നടപടിയില്ല

നടപടിയില്ല

പല പോലീസ് സ്റ്റേഷനുകളിലും പരാതി നൽകിയിട്ടും കാര്യമായ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ തയാറായിട്ടില്ലെന്ന് നടി ആരോപിക്കുന്നു. സംഭവം പുറത്തായതോടെ ഇത് സൈബർ കുറ്റകൃത്യമാണെന്നും സൈബർ സെല്ലിന് പരാതി കൈമാറിയിട്ടുണ്ടെന്നുമാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

നിഷേധിച്ചു

നിഷേധിച്ചു

ഡിപ്ലോമാറ്റിക് ജേർണലിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രകാശ് എം സ്വാമി ഏറെ നാളായി അമേരിക്കയിലാണ്. താൻ ഒരിക്കൽ പോലും അവരുടെ വീട്ടിൽ പോവുകയോ ഉപദ്രവിക്കാൻ‌ ശ്രമിക്കുകയോ ചെയ്തിട്ടില്ല. താൻ ഉപദ്രവിച്ചിട്ടുണ്ടെങ്കിൽ ഇവർ ഇത്രയും കാലം ഇത് മറച്ച് വെച്ചത് എന്തുകൊണ്ടാണെന്നും പ്രകാശ് സ്വാമി ചേദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+