നടി അമലാപോളിനോട് അശ്ലീല സംഭാഷണവും അപമാനിക്കാൻ ശ്രമവും! വ്യവസായി പോലീസ് പിടിയിൽ..
സ്റ്റേജ് ഷോയുടെ ഭാഗമായുള്ള നൃത്ത പരിശീലനമാണ് സ്റ്റുഡിയോയിൽ നടന്നിരുന്നത്.
Recommended Video

ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ നടി അമലാ പോളിനോട് അശ്ലീല സംഭാഷണം നടത്തിയ വ്യവസായിയെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ കൊട്ടിവാക്കം സ്വദേശി അഴകേശനയൊണ് മാമ്പലം പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
ചെന്നൈ ടി നഗറിലെ സ്റ്റുഡിയോയിൽ വച്ച് അഴകേശൻ അശ്ലീല സംഭാഷണം നടത്തിയെന്നും, അപമാനകരമായ രീതിയിൽ ഇടപെട്ടെന്നും കാണിച്ച് അമലാപോൾ കഴിഞ്ഞദിവസം പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് മാമ്പലം പോലീസ് അഴകേശനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്.

നൃത്തപരിശീലനം...
ചെന്നൈ ടി നഗറിലെ സ്റ്റുഡിയോയിൽ നൃത്ത പരിശീലനത്തിനിടെയാണ് അഴകേശൻ നടിയോട് മോശമായ രീതിയിൽ പെരുമാറിയത്. വരാനിരിക്കുന്ന സ്റ്റേജ് ഷോയുടെ ഭാഗമായുള്ള നൃത്ത പരിശീലനമാണ് സ്റ്റുഡിയോയിൽ നടന്നിരുന്നത്.

അഴകേശൻ....
നൃത്ത പരിശീലനത്തിനിടെ സ്റ്റുഡിയോയിൽ എത്തിയ അഴകേശൻ അശ്ലീലം പറഞ്ഞെന്നും, അപമാനകരമായ രീതിയിൽ ഇടപെട്ടെന്നുമാണ് നടിയുടെ പരാതി. കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച് അമലാപോൾ പരാതി നൽകിയത്.

സ്റ്റേജ് ഷോ...
മലേഷ്യയിൽ നടക്കാനിരിക്കുന്ന സ്റ്റേജ് ഷോയുടെ ഭാഗമായാണ് അമലാപോൾ ടി നഗറിൽ പരിശീലനം നടത്തിയിരുന്നത്. എന്നാൽ തന്റെ മലേഷ്യൻ സന്ദർശനത്തെക്കുറിച്ച് അഴകേശൻ മനസിലാക്കിയതോടെ ഇയാളിൽ നിന്ന് എന്തെങ്കിലും സുരക്ഷാപ്രശ്നം നേരിടേണ്ടിവരുമോ എന്ന് നടി ഭയന്നിരുന്നു. ഈ സാഹചര്യത്തിലാണ് അമലാപോൾ പോലീസിൽ പരാതി നൽകിയത്.

വിളിച്ചുവരുത്തി...
നടിയുടെ പരാതി ലഭിച്ച ഉടൻതന്നെ മാമ്പലം പോലീസ് നടപടി സ്വീകരിച്ചു. ചെന്നൈ കൊട്ടിവാക്കത്ത് താമസിക്കുന്ന അഴകേശനെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു.

അറസ്റ്റ്...
ചെന്നൈയിലെ പ്രമുഖ സംരഭകനും വ്യവസായിയുമായ അഴകേശനെ വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

അമലാപോൾ...
പോണ്ടിച്ചേരി വാഹന രജിസ്ട്രേഷൻ കേസിൽ കേരളത്തിൽ നിയമനടപടികൾ നേരിട്ടുകൊണ്ടിരിക്കെയാണ് അമലാപോളിന് നേരെ അപമാനശ്രമമുണ്ടായത്. പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് കേരളത്തിൽ നികുതി വെട്ടിപ്പ് നടത്തിയതിന് കേരള ക്രൈംബ്രാഞ്ച് അമലാപോളിനെതിരെ കേസെടുത്തിരുന്നു.

ചോദ്യം ചെയ്യൽ...
പോണ്ടിച്ചേരി വാഹന രജിസ്ട്രേഷൻ കേസിൽ അമലാപോൾ രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. നേരത്തെ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും, അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാനായിരുന്നു കോടതി നിർദേശം. ഇതിനെതുടർന്നാണ് നടി ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ ഹാജരായത്.

കള്ളമെന്ന്....
താൻ പോണ്ടിച്ചേരിയിൽ വാടകയ്ക്ക് താമസിക്കുന്നതിനിടെ വാഹനം രജിസ്റ്റർ ചെയ്തെന്നാണ് നടിയുടെ വാദം. പോണ്ടിച്ചേരിയിൽ സ്ഥിരമായി വാടകവീടുണ്ടെന്നും നടി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാൽ അമലാപോൾ പറയുന്നത് കള്ളമാണെന്നും, ആ വിലാസത്തിൽ നിരവധി വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുമാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
-
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications