ഒടുവില്‍ അമീഷ പട്ടേല്‍ കീഴടങ്ങി, നടിക്കെതിരായ കേസ് ഇതാണ്
മുംബൈ: ചെക്ക് മടങ്ങിയ കേസില്‍ നടി അമീഷ പട്ടേല്‍ റാഞ്ചി സിവില്‍ കോടതിയില്‍ കീഴടങ്ങി. അതേസമയം സീനിയര്‍ ഡിവിഷന്‍ ജഡ്ജ് ഡിഎന്‍ ശുക്ല നടി ജാമ്യം അനുവദിച്ചു. ജൂണ്‍ 21ന് കോടതിക്ക് മുമ്പാകെ നേരിട്ട് ഹാജരാകാനാണ് നടിയോട് ജഡ്ജി ആവശ്യപ്പെട്ടിരിക്കുന്നത്.
2018ലാണ് നടിക്കെതിരെ ജാര്‍ഖണ്ഡില്‍ നിന്നുള്ള സിനിമാ നിര്‍മാതാവാണ് നടിക്കെതിരെ പരാതി നല്‍കിയത്. അമീഷ പട്ടേല്‍ നല്‍കിയ ചെക്ക് മടങ്ങിയതും, ഒപ്പം തട്ടിപ്പിനുമാണ് കേസെടുത്തത്. നേരത്തെ കോടതി പലതവണ നടിക്ക് സമന്‍സ് അയച്ചിരുന്നു.

എന്നാല്‍ കോടതിയില്‍ അവര്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് അവര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ദേസി മാജിക്ക് എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടിയുടെ അക്കൗണ്ടിലേക്ക് നിര്‍മാതാവ് നേരത്തെ രണ്ടര കോടി രൂപ അയച്ചിരുന്നു. എന്നാല്‍ ഈ സിനിമ പിന്നീട് നടന്നില്ല. ഇതേ തുടര്‍ന്ന് രണ്ടര കോടിയുടെ ചെക്ക് നടി നിര്‍മാതാവിന് തിരിച്ചുനല്‍കി. പക്ഷേ ഇതില്‍ പണമില്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു.'
അമീഷ പട്ടേല്‍ റാഞ്ചിയിലെ ഹര്‍മു ഗ്രൗണ്ടില്‍ ഒരുപരിപാടിയില്‍ പങ്കെടുക്കാന്‍ വന്നതിന് ശേഷമാണ് കേസിലേക്ക് നയിച്ച സംഭവം നടന്നത്. അജയ് കുമാര്‍ സിംഗ് അറിയപ്പെടുന്ന ബിസിനസുകാരനാണ്. ലവ്‌ലി വേള്‍ഡ് എന്റര്‍ടെയിന്‍മെന്റ് എന്ന കമ്പനിയും അദ്ദേഹത്തിനുണ്ട്.
ഒരു ചിത്രം നിര്‍മിക്കുന്ന കാര്യം ഇരുവരും ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നാണ് അജയ് കുമാര്‍ ചിത്രം നിര്‍മിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ചിത്രം പൂര്‍ത്തിയായില്ല. താന്‍ നല്‍കിയ പണം തിരിച്ചുനല്‍കാന്‍ അമീഷയോട് നിര്‍മാതാവ് ആവശ്യപ്പെടുകയായിരുന്നു.
ഇവര്‍ നല്‍കിയ ചെക്ക് പക്ഷേ മടങ്ങുകയായിരുന്നു. 2021 നവംബറിലും സമാനമായ ആരോപണം നടി നേരിട്ടിരുന്നു. യുടിഎഫ് ടെലിഫിലിംസിന് നല്‍കിയ 32.25 ലക്ഷത്തിന്റെ ചെക്കും ഇതുപോലെ മടങ്ങിയിരുന്നു.












Click it and Unblock the Notifications