പ്രമുഖ നടിയുടെ സ്വകാര്യ ഫോട്ടോസ് ഇന്റര്‍നെറ്റില്‍ ലീക്കായി... എല്ലാം ചോര്‍ത്തിയത് മൊബൈല്‍ കടക്കാരൻ?

  • By: ശ്വേത കിഷോർ
Subscribe to Oneindia Malayalam

ബ്രിട്ടീഷ് മോഡലും ബോളിവുഡ് നടിയുമായ എമി ജാക്‌സന്റെ സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. നടി മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിരുന്ന ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ ആരോ അപ്ലോഡ് ചെയ്തത്. ഓണ്‍ലൈനില്‍ ചിത്രങ്ങള്‍ കണ്ടപ്പോഴാണ് ഇങ്ങനെ ഒരു ചതി പറ്റിയ കാര്യം എമി ജാക്‌സന് മനസിലായത്.

Read Also: ജയലളിതയും ശശികലയും വിവാഹം ചെയ്തു, തമ്മില്‍ ദാമ്പത്യബന്ധം? ഈ ചിത്രങ്ങള്‍ കണ്ടാലെങ്കിലും വിശ്വസിക്കുമോ?

Read Also: ഇങ്ങനെയും ഒരു ഭര്‍ത്താവ്, സണ്ണി ലിയോണിന്റെ ഭര്‍ത്താവ് വാലന്റൈന്‍സ് ദിനത്തെക്കുറിച്ച് പറയുന്നു...!

സംഭവം തമാശയായി എടുക്കാന്‍ പറ്റില്ലെന്ന് ലണ്ടനില്‍ നിന്നും എമി ജാക്‌സന്‍ പ്രതികരിച്ചു. സൈബര്‍ സെല്ലില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് താരം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടിയുടെ ചില ഹോട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ഇതും ഹാക്കര്‍മാര്‍ ചെയ്ത പണിയാണോ എന്ന ആശങ്കയിലാണ് എമിയുടെ ആരാധകര്‍.

ലീക്കായത് ഐക്ലൗഡിലെ ഫോട്ടോസ്

ലീക്കായത് ഐക്ലൗഡിലെ ഫോട്ടോസ്

എമി ജാക്‌സന്‍ മൊബൈല്‍ ഫോണില്‍ എടുത്ത് ഐ ക്ലൗഡില്‍ സൂക്ഷിച്ചിരുന്ന സ്വകാര്യ ചിത്രങ്ങളാണ് ലീക്കായത്. മുംബൈയില്‍ വെച്ച് മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ കൊടുത്തിരുന്നു എന്നാണ് നടി പറയുന്നത്. മൊബൈല്‍ നന്നാക്കിയ കടയില്‍ നിന്നും ചിത്രങ്ങള്‍ ചോര്‍ന്ന് ഓണ്‍ലൈനില്‍ എത്താനാണ് സാധ്യത.

സൈബര്‍ സെല്ലില്‍ പരാതി

സൈബര്‍ സെല്ലില്‍ പരാതി

എന്തായാലും സംഭവം അങ്ങനെ നിസാരമായി കാണാനൊന്നും എമി ജാക്‌സന്‍ തീരുമാനിച്ചിട്ടില്ല. സൈബര്‍ സെല്ലില്‍ പരാതി നല്‍കാനാണ് നടിയുടെ തീരുമാനം. ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ കണ്ട് താന്‍ ഞെട്ടിപ്പോയി എന്നാണ് നടി തന്നെ പറയുന്നത്. 25കാരിയായ എമി ജാക്‌സന്‍ ബ്രിട്ടീഷ് വംശജയാണ്. മോഡലിങിലൂടെ സിനിമയിലെത്തിയ എമി തെന്നിന്ത്യന്‍ ഭാഷകളിലും സജീവം.

സംഭവം നടന്ന് ഒരാഴ്ചമുമ്പ്

സംഭവം നടന്ന് ഒരാഴ്ചമുമ്പ്

രജനീകാന്തിന്റെ പുതിയ പ്രൊജക്ടായ യെന്തിരന്‍ ടുവിന്റെ ഷൂട്ടിങിന് പോകുന്ന വഴിയാണ് മുംബൈയില്‍ വെച്ച് എമി ജാക്‌സന്‍ മൊബൈല്‍ റിപ്പയര്‍ ചെയ്യാന്‍ കൊടുത്തത്. മുംബൈയിലെ ഒരു മൊബൈല്‍ സ്റ്റോറിലായിരുന്നു ഇത്. ഫെബ്രുവരി ഏഴിനായിരുന്നു ഈ സംഭവം. ഇത് കഴിഞ്ഞ് ദിവസങ്ങള്‍ക്കകമാണ് എമിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ എത്തിയത്.

കടല്‍ കടന്നെത്തിയ മോഡല്‍

കടല്‍ കടന്നെത്തിയ മോഡല്‍

പതിനാറാം വയസ്സില്‍ മോഡലിങ് തുടങ്ങിയതാണ് എമി ജാക്‌സന്‍. ഒട്ടേറെ സുന്ദരിപ്പട്ടങ്ങള്‍ക്ക് ശേഷമാണ് എമി ജാക്‌സണ്‍ ഇന്ത്യയിലെത്തിയത്. 2010ലെ മദിരാശിപ്പട്ടണത്തില്‍ അരങ്ങേറ്റം. പിന്നെ തമിഴിലും ഹിന്ദിയിലും തെലുങ്കിലുമായി ഇഷ്ടം പോലെ പണംവാരി പടങ്ങള്‍. ഗ്ലാമറിനും കുറവില്ല. ലണ്ടനില്‍ നിന്നും എത്തിയ എമി ജാക്‌സനെ ഇന്ത്യക്കാര്‍ ശരിക്കും ഏറ്റെടുത്തു.

തെന്നിന്ത്യയുടെ പ്രിയപ്പെട്ട എമി

തെന്നിന്ത്യയുടെ പ്രിയപ്പെട്ട എമി

1992 ജനുവരി 31നാണ് എമി ലൂയിസ് ജാക്‌സണ്‍ എന്ന എമി ജാക്‌സണ്‍ ജനിച്ചത്. 25 വയസ്സേ ആയിട്ടുള്ളൂ പ്രായം. അപ്പോഴേക്കും വിക്രമിന്റെയും വിജയുടെയും നായികയായിക്കഴിഞ്ഞു എമി ജാക്‌സണ്‍. ഇപ്പോഴിതാ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിനൊപ്പം. തമിഴില്‍ അരങ്ങേറ്റം കുറിച്ച എമി ജാക്‌സണെ ശരിക്കും താരമാക്കിയത് തെന്നിന്ത്യയാണ്.

ടോപ് ലെസ് ഫോട്ടോസ്

ടോപ് ലെസ് ഫോട്ടോസ്

വാലന്റൈന്‍ ദിനത്തില്‍ ടോപ് ലെസ് ചിത്രങ്ങള്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് എമി ജാക്‌സണ്‍ ആരാധകരെ ഞെട്ടിച്ചത്. ഒരു കിടക്കയില്‍ പുറിതിരിഞ്ഞിരിക്കുന്നതായിരുന്നു ചിത്രം. അരയ്ക്ക് മേലേക്ക് പൂര്‍ണനഗ്നയാണ് നടി. കയ്യില്‍ ഒരു റോസാപ്പൂവ്.

 ഇന്‍സ്റ്റഗ്രാമിലെ ചിത്രങ്ങള്‍

ഇന്‍സ്റ്റഗ്രാമിലെ ചിത്രങ്ങള്‍

ഇന്‍സ്റ്റഗ്രാമില്‍ തന്റെ ചിത്രങ്ങള്‍ സ്ഥിരമായി പോസ്റ്റ് ചെയ്യാറുണ്ട് എമി ജാക്‌സന്‍. പ്രമുഖ നടിയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ലീക്കായത് സഹതാരങ്ങളെയും ഞെട്ടിച്ചിട്ടുണ്ട്.

English summary
Actress Amy Jackson's phone was hacked and her private pictures were leaked online.
Please Wait while comments are loading...