രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ തയ്യാറെന്ന് നടി ഷെർലിൻ ചോപ്ര; പക്ഷേ ഇതാണ് കണ്ടീഷൻ
ഡൽഹി: വിവാദ പ്രസ്താവനകളിലൂടെ മാധ്യമങ്ങളിൽ നിറയുന്ന താരമാണ് നടിയും മുൻ ബിഗ് ബോസ് താരവുമാ ഷെർലിൻ ചോപ്ര. പലപ്പോഴും താരത്തിന്റെ പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ ട്രോളുകൾക്കും കാരണമാകാറുണ്ട്. ഇപ്പോഴിതാ രാഹുൽ ഗാന്ധിയെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. താൻ രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്നായിരുന്നു ഷെർലിൻ ചോപ്ര പറഞ്ഞത്. അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയ്ക്കെതിരായ കോടതി വിധി സുപ്രീം കോടതി റദ്ദ് ചെയ്തതിന് പിന്നാലെയായിരുന്നു നടിയുടെ പ്രതികരണം.
ബാന്ദ്രയിൽ വെച്ചായിരുന്നു തമാശാ രൂപേണ മാധ്യമങ്ങൾ ഇത്തരമൊരു ചോദ്യം ഉയർത്തിയത്. രാഹുലിനെ വിവാഹം കഴിക്കാൻ തയ്യാറാണോ എന്നായിരുന്നു ചോദ്യം. ഇതിന് അതിനെന്താ എന്ന് നടി മറുപടി. എന്നാൽ ചില നിബന്ധനകൾ കൂടി ഉണ്ട് എന്നായി നടി. വിവാഹം കഴിഞ്ഞാലും തന്റെ സർനെയിം ആയ ചോപ്ര മാറ്റില്ലെന്നും താരം പറഞ്ഞു.

അതേസമയം നടിയുടെ പ്രതികരണത്തിന് പിന്നാലെ വൻ ട്രോളുകളും കമന്റുകളും നിറയുന്നുണ്ട്. അങ്ങനെ ഷെർലിനെ വിവാഹം കഴിച്ച് ജീവിതം രാഹുൽ പാഴാക്കുമോയെന്നായിരുന്നു ചിലർ കുറിച്ചത്.
52 കാരനായ രാഹുൽ ഗാന്ധിയോട് പലപ്പോഴും അദ്ദേഹത്തിന്റെ വിവാഹത്തെ കുറിച്ച് മാധ്യമങ്ങൾ ചോദ്യം ഉന്നയിച്ചിട്ടുണ്ട്. അടുത്തിടെ 'കേളി ടെയിൽസിന്' നൽകിയ അഭിമുഖത്തിൽ രാഹുൽ ഗാന്ധി വിവാഹത്തെ കുറിച്ച് പ്രതികരിച്ചിരുന്നു.
ഉടനെ വിവാഹം കഴിക്കുമോയെന്ന ചോദ്യത്തിന് എനിക്ക് പറ്റിയ ഒരാളെ കിട്ടിയാൽ ഞാൻ വിവാഹം കഴിക്കും എന്നായിരുന്നു രാഹുൽ പറഞ്ഞത്. ഒരു ചെക്ക്ലിസ്റ്റുണ്ടോയെന്ന ചോദ്യത്തിന് അങ്ങനെയില്ല. സ്നേഹിക്കുന്ന, സമർത്ഥയായ ഒരാളാവണം എന്നായിരുന്നു രാഹുലിന്റെ മറുപടി.
എന്റെ അമ്മൂമ്മയുടെ സ്വഭാവ മഹിമകൾക്കൊപ്പം അമ്മയുടെ ഗൂണങ്ങൾ കൂടിയുള്ള സ്ത്രീയെ ആണ് താൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതെന്നും ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധി വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications