• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മീര മിഥുന്‍ വന്‍ ദുരന്തമെന്ന് ഖുഷ്ബു, സത്യം മുഖത്ത് നോക്കി പറയുമെന്ന് മറുപടി; കോളിവുഡില്‍ വാക്‌പോര്

ചെന്നൈ: പല സിനിമാ താരങ്ങള്‍ക്കെതിരെയും വിവാദ ആരോപണങ്ങള്‍ ഉന്നയിച്ച് മാധ്യമങ്ങളില്‍ നിറഞ്ഞ നടിയാണ് മീര മിഥുന്‍. നേരത്തെ വിജയ്, സൂര്യ, രജനികാന്ത്, നയന്‍താര, തൃഷ എന്നിവര്‍ക്കെതിരെയെല്ലാം മീര മിഥുന്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

നയന്‍താരയുടെ പുതിയ ചിത്രം മൂക്കുത്തി അമ്മനുമായി ബന്ധപ്പെടുത്തിയാണ് മീര വിമര്‍ശിച്ച ഈ അടുത്തായിരുന്നു. ഹിന്ദു ദൈവത്തെ അപമാനിച്ചെന്നാണ് നയന്‍താരയ്‌ക്കെതിരെ മീര ഉന്നയിച്ചത്. ഇപ്പോഴിതാ മീര മിഥുനെതിരെ പരോക്ഷ വിമര്‍ശനം നടത്തി രംഗത്തെത്തിയിരിക്കുകയാണ് നടിയും ബിജെപി നേതാവുമായ ഖുഷ്ബു. വിശദാംശങ്ങളിലേക്ക്...

വാഹനാപകടം

വാഹനാപകടം

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഖുഷ്ബു സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടിരുന്നു. ബിജെപി തമിഴ്‌നാട്ടില്‍ നടത്തുന്ന വെട്രിവേല്‍ യാത്രയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഖുഷ്ബു സഞ്ചരിച്ചിരുന്ന കാറിലേക്ക് ഒരു ടാങ്കര്‍ ലോറി വന്നിടിക്കുകയായിരുന്നു. എന്നാല്‍ ഈ അപകടം വ്യാജമാണെന്ന് ആരോപിച്ച് ചിലര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. അപകടം വ്യാജമാണെന്ന് തരത്തിലായിരുന്നു നടി മീരമിഥുന്‍ വിമര്‍ശിച്ചത്.

ഖുഷ്ബുവിന്റെ പരോക്ഷ വിമര്‍ശനം

ഖുഷ്ബുവിന്റെ പരോക്ഷ വിമര്‍ശനം

മീര മിഥുന്റെ ആരോപണത്തിനാണ് ഖുഷ്ബു ഇപ്പോള്‍ പരോക്ഷവിമര്‍ശനം നടത്തിയിരിക്കുന്നത്. ഒരു വ്യക്തി, ഒരു നടിയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ദുരന്തമായി മാറിയിരിക്കുകയാണ്. അവര്‍ മറ്റുള്ളവരുടെ ശ്രദ്ധയെ ആകര്‍ഷിക്കാന്‍ നാടകം കളിക്കുകയാണ്. ഇപ്പോള്‍ എന്റെ ശ്രദ്ധ നേടാനാണ് ശ്രമിക്കുന്നത്. എന്തും ചെയ്യും- ഖുഷ്ബു ്ട്വിറ്ററില്‍ കുറിച്ചു.

മറുപടി

മറുപടി

എന്നാല്‍ ഖുഷ്ബുവിന്റെ ഈ പരോക്ഷ വിമര്‍ശനത്തിന് മറുപടിയുമായി മീര ട്വിറ്ററില്‍ രംഗത്തെത്തി. ഖുഷ്ബുവിന്റെ ട്വീറ്റ് പങ്കുവച്ചാണ് മീരയുടെ മറുപടി. ഞാന്‍ ഒരു ദുരന്തമായിരുന്നെങ്കില്‍ ഒരാളും തന്നെ കുറിച്ച് പറയില്ലെന്ന് മീര ട്വീറ്റ് ചെയ്തു. നിങ്ങളുണ്ടാക്കിയ മാഫിയ, അതെ കോളിവുഡിനറിയാം ഞാന്‍ ദുരന്തമാണോ സൃഷ്ടി കര്‍ത്താവാണോ എന്ന്. എനിക്കുള്ള ടിആര്‍പി റേറ്റിംഗ് ഒരു തെളിവ് കൂടിയാണ്.

സത്യം പറയും

സത്യം പറയും

സത്യം ആരുടെ മുഖത്ത് നോക്കിയും പറയും. എനിക്ക് നിങ്ങളുടെ ശ്രദ്ധ വേണ്ട. ഇവിടെയുള്ള എല്ലാവരുടെയും കപടമുഖം ഞാന്‍ പുറത്തുകൊണ്ടുവരും. സത്യത്തില്‍ നിങ്ങള്‍ കാരണം വഞ്ചിക്കപ്പെടുന്ന തമിഴരുടെ കണ്ണ് തുറപ്പിക്കുകയാണ് ഞാന്‍. നാടകം ഞാന്‍ കളിക്കാറില്ല. സത്യം കയപ്പേറിയതാണെന്നും മീര ട്വിറ്റില്‍ കുറിച്ചു.

നിരന്തരം വിമര്‍ശനം

നിരന്തരം വിമര്‍ശനം

അതേസമയം, തമിഴ് താരങ്ങള്‍ക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന നടിയാണ് മീര മിഥുന്‍. താനൊരു സൂപ്പര്‍ മോഡലും പ്രശസ്ത നടിയുമാണെന്ന് ഇടക്കിടെ അവകാശപ്പെടുന്ന വ്യക്തിയാണ് ബിഗ് ബോസ് മുന്‍ താരം മീര മിഥുന്‍. ആരാധകരെ ഉപയോഗിച്ച് തനിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്നു എന്നായിരുന്നു നടന്‍ വിജയിക്കെതിരെ മീര അടുത്തിടെ ആരോപിച്ചത്. ഈ നടപടി തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നും മീര പറഞ്ഞിരുന്നു.

യുഎഇ ദേശീയ ദിനം: 628 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്, സാമ്പത്തിക ബാധ്യതകളും പിഴകളും ഒഴിവാക്കും

തദ്ദേശ തിരഞ്ഞെടുപ്പ്; തിരുമുറ്റിക്കോട് നാല് വാർഡുകളിൽ സിപിഐയും സിപിഎമ്മും നേർക്കുനേർ

മുല്ലപ്പള്ളി 'ചതിച്ചു'; ആര്‍എംപി സീറ്റില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി; വടകരയില്‍ അതൃപ്തി ശക്തം

വിമതശല്യം രൂക്ഷം; കടുത്ത നടപടിയുമായി കോൺഗ്രസ്, ഡിസിസി ജനറൽ സെക്രട്ടറി അടക്കം 13 വിമതർ പുറത്ത്

English summary
Actress and BJP Leader Khushboo Sundar indirectly criticizes Bigg Boss Fame Meera Mitun
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X