കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ഖുശ്ബു അറസ്റ്റില്‍; നിരോധനം ലംഘിച്ച് പ്രതിഷേധത്തിന് ശ്രമം, മനുസ്മൃതി വിവാദം കത്തുന്നു

Google Oneindia Malayalam News

ചെന്നൈ: പ്രമുഖ നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍. മനുസ്മൃതിക്കെതിരെ യു ട്യൂബ് ചാനലില്‍ പ്രതികരിച്ച തിലക് തിരുമാവളവനെതിരായ പ്രതിഷേധത്തിന് ചിദംബരത്തേക്ക് പോകവെയായിയരുന്നു അറസ്റ്റ്. പ്രതിഷേധത്തിന് പോലീസ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. തമിഴ്‌നാട്ടില്‍ ഏറെ വിവാദമായിട്ടുണ്ട് തിരുമാവളവന്റെ മനുസ്മൃതിക്കെതിരായ പ്രതികരണം.

Recommended Video

cmsvideo
Actress Khushboo arrested | Oneindia Malayalam

ബിജെപി ഇതിനെതിരെ രംഗത്തുവന്നു. തിരുമാവളവനെതിരെ ബിജെപിയുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ട്. സ്ത്രീകളെ മോശമായിട്ടാണ് മനുസ്മൃതിയില്‍ വിശേഷിപ്പിക്കുന്നത് എന്നാണ് തിരുമാവളവന്‍ പറഞ്ഞത്. തിരുമാവളവന്‍ സ്ത്രീകളെ അപമാനിച്ചുവെന്നും മനുസ്മൃതിയില്‍ അത്തരം വാക്കുകളില്ലെന്നുമാണ് ബിജെപിയുടെ വാദം. വിശദാംശങ്ങള്‍...

പ്രതിപക്ഷം തിരുമാവളവനൊപ്പം

പ്രതിപക്ഷം തിരുമാവളവനൊപ്പം

മനുസ്മൃതിക്കെതിരായ പ്രതികരണത്തിലൂടെ തിരുമാവളവന്‍ സ്ത്രീകളെ അപമാനിച്ചു എന്നാണ് ആരോപണം. ഇദ്ദേഹത്തിനെതിരെ ചെന്നൈ പോലീസിന്റെ സൈബര്‍ വിങ് കേസെടുത്തിട്ടുണ്ട്. അതേസമയം, പ്രതിപക്ഷ പാര്‍ട്ടികളായ ഡിഎംകെ, കോണ്‍ഗ്രസ്, എംഡിഎംകെ, സിപിഐ, സിപിഎം, എംഎംകെ എന്നിവര്‍ തിരുമാവളനെ പിന്തുണച്ച് രംഗത്തുവന്നു.

കേസ് പിന്‍വലിക്കണം

കേസ് പിന്‍വലിക്കണം

തിരുമാവളവനെതിരായ കേസ് പിന്‍വലിക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. എന്നാല്‍ കേസ് പിന്‍വലിക്കില്ലെന്നും അപലപനീയമായ കാര്യങ്ങളാണ് തിരുമാവളവന്‍ പറഞ്ഞതെന്നും ഭപണകക്ഷിയായ എഐഎഡിഎംകെ പ്രതികരിച്ചു. ഇതിനിടെയാണ് ബിജെപി പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചത്.

ചരിത്ര പുരുഷന്‍മാര്‍ പറഞ്ഞതല്ലേ

ചരിത്ര പുരുഷന്‍മാര്‍ പറഞ്ഞതല്ലേ

വിസികെ നേതാവ് തിരുമാവളവന്‍ പറഞ്ഞതില്‍ മോശമായതൊന്നുമില്ല. അംബേദ്കറും പെരിയാറുമെല്ലാം പറഞ്ഞ കാര്യങ്ങളുടെ ചരിത്രപശ്ചാത്തലമാണ് അദ്ദേഹം വിശദീകരിച്ചത്. സനാതന ധര്‍മം, വര്‍ണാശ്രമ ധര്‍മം, മനുസ്മൃതി എന്നിവയിലെ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് തിരുമാവളവന്‍ ചെയ്തതെന്നും ഡിഎംകെ പ്രതികരിച്ചു.

ചേരിതിരിഞ്ഞ് തല്ല്

ചേരിതിരിഞ്ഞ് തല്ല്

തിരുമാവളവനെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഈറോഡിലെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവെ ഇദ്ദേഹത്തെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. എല്‍ടിടിഇ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷത്തിനിടയാക്കി ഈ സംഭവം. നിരവധി പേരെ അറസ്റ്റ് ചെയ്തു.

ഖുശ്ബുവിന്റെ അറസ്റ്റ്

ഖുശ്ബുവിന്റെ അറസ്റ്റ്

ചിദംബരത്ത് ബിജെപി ഇന്ന് പ്രതിഷേധം തീരുമാനിച്ചിരുന്നു. ഇവിടേക്ക് പോകുകയായിരുന്നു ഖുശ്ബു. പ്രതിഷേധത്തിന് പോലീസ് അനുമതി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സമരസ്ഥലത്തേക്ക് എത്തുംമുമ്പേ നടിയെ അറസ്റ്റ് ചെയ്തത്. സ്ത്രീകളുടെ അന്തസിന് വേണ്ടി അവസാന ശ്വാസം വരെ പോരാടുമെന്ന് ഖുശ്ബു ട്വിറ്ററില്‍ അറിയിച്ചു.

നിരോധനം ലംഘിക്കുമെന്ന് ബിജെപി

നിരോധനം ലംഘിക്കുമെന്ന് ബിജെപി

നിരോധനം ലംഘിച്ച് സമരം നടത്തുമെന്ന് ബിജെപി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. സമരത്തില്‍ നടി ഖുശ്ബു പങ്കെടുക്കുമെന്നും അറിയിച്ചു. തുടര്‍ന്നാണ് പോലീസ് ചെന്നൈയില്‍ നിന്ന് ചിദംബരത്തേക്കുള്ള റോഡുകളില്‍ വാഹന പരിശോധന ശക്തമാക്കിയത്. ക്രമസമാധാന നില തകരുമെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടിയെടുത്തത്.

 ആരാണ് തിരുമാവളവന്‍

ആരാണ് തിരുമാവളവന്‍

വിടുതലൈ ചിരുതൈകള്‍ കച്ചി (വിസികെ) അധ്യക്ഷനാണ് ചിദംബരം എംപിയായ തോല്‍ തിരുമാവളവന്‍. ഇദ്ദേഹത്തിനെതിരെ ബിജെപി വനിതാ വിഭാഗമാണ് ചിദംബരത്ത് ചൊവ്വാഴ്ച സമരം പ്രഖ്യാപിച്ചത്. ഇവിടെക്കുള്ള യാത്രയ്ക്കിടെ മുട്ടുകാട് വച്ചാണ് ഖുശ്ബുവിനെയും അനുയായികളെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

ബിജെപിയുടെ പുതിയ മുഖം

ബിജെപിയുടെ പുതിയ മുഖം

നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്നു ഖുശ്ബു. ഈ മാസം 12നാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതും ബിജെപിയില്‍ ചേര്‍ന്നതും. പിന്നീട് കോണ്‍ഗ്രസിനെതിരെ രൂക്ഷമായ പ്രതികരണമാണ് അവര്‍ നടത്തിയത്. അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ നടക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഖുശ്ബുവിനെ ബിജെപി മല്‍സരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Actress and BJP leader Khushbu Sundar Arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X