'മോഡലുകള്‍ക്ക് പണം വീശിയെറിയും, ഒരു രാത്രിക്ക് 60,000': സെക്‌സ് റാക്കറ്റ് കേസില്‍ നടി അറസ്റ്റില്‍
മുംബൈ: സിനിമ മേഖലയില്‍ സെക്‌സ് റാക്കറ്റ് നടത്തിയ കേസില്‍ നടിയും കാസ്റ്റിംഗ് ഡയറക്ടറുമായ ആരതി മിത്തല്‍ അറസ്റ്റില്‍. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് സംഘമാണ് ആരതി മിത്തലിനെയും സംഘത്തെയും അറസ്റ്റ് ചെയ്തത്. മുംബൈയിലെ ഗോരേഗാവ് മേഖലയിലാണ് ആരതിയുടെ നേതൃത്വത്തിലുള്ള സെക്‌സ് റാക്കറ്റ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ദിന്‍ദോഷി സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മനോജ് സുതാറിനാണ് ഇതുമായി ബന്ധപ്പെട്ട രഹസ്യ വിവരം ലഭിച്ചത്.
തുടര്‍ന്ന് കസ്റ്റമറെന്ന വ്യാജേനയാണ് പൊലീസ് സംഘം ആരതി മിത്തലിനെ സമീപിച്ചത്. തുടര്‍ന്ന് രണ്ട് മോഡലുകളുടെ ഫോട്ടോ ആരതി മിത്തല്‍ പൊലീസ് ഉദ്യോഗസ്ഥന് അയച്ചുകൊടുത്തു. ഇവര്‍ക്കായി 60000 രൂപയാണ് വിലപറഞ്ഞത്. പൊലീസ് ഹോട്ടലില്‍ എത്തിച്ച രണ്ട് ഡമ്മി കസ്റ്റമര്‍മാര്‍ക്ക് മുന്നില്‍ രണ്ട് മോഡലുകളുമായി ആരതി മിത്തല്‍ എത്തുകയായിരുന്നു.

പിന്നാലെ പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ കടത്തി തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസ് അന്വേഷണം മുംബൈ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇത്തരം മോഡലുകളുമായി സിനിമ മേഖലയില്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ട്.
അടുത്തിടെ, 15,000 രൂപ വീതം നല്‍കാമെന്ന് ആരതി വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് രണ്ട് മോഡലുകള്‍ കാസ്റ്റിംഗ് ഡയറക്ടറുടെ കെണിയില്‍ വീണ സംഭവമുണ്ടായിരുന്നു. പെണ്‍കുട്ടികളെ കെണിയില്‍പ്പെടുത്തിയാണ് ആരതി ഇടപാടുകാര്‍ക്കായി എത്തിച്ചുനല്‍കുന്നത്. കഴിഞ്ഞ ദിവസം പൊലീസ് ഡമ്മി കസ്റ്റമര്‍ക്ക് മുമ്പില്‍ എത്തിച്ചത് ഇത്തരം മോഡലുകളെയാണെന്നാണ് വിവരം.
ഓഷിവാര പ്രദേശത്താണ് ആരതി താമസിക്കുന്നത്. ചില സിനിമ- സീരിയല്‍ പ്രൊജക്ടുകളില്‍ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട മോഡലുകളെ കബളിപ്പിച്ച് വേശ്യാവൃത്തിയില്‍ എത്തിക്കുകയാണ് ആരതി ചെയ്യുന്നത്. മോഡലുകള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം ചെയ്യുന്നതോടെ ഇവര്‍ ആരതിയുടെ കെണിയില്‍ വീഴും.
പോലീസ് ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ മുഴുവന്‍ റെയ്ഡ് ചെയ്തിരുന്നു. ആരതിക്ക് മറ്റ് സഹായികളുണ്ടോ എന്നുള്ള കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ടെലിവിഷന്‍ പരമ്പരകളില്‍ ശ്രദ്ധേയമായ നടിയാണ് ആരതി. സോഷ്യല്‍ മീഡിയയില്‍ ഒരു ലക്ഷത്തോളം ഫോളോവേഴ്‌സാണ് ആരതിക്കുള്ളത്.












Click it and Unblock the Notifications