കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് അടുത്ത തിരിച്ചടി; വിജയശാന്തിയും പാര്‍ട്ടി വിടുന്നു... ലക്ഷ്യം ബിജെപിയെന്ന് റിപ്പോർട്ട്

Google Oneindia Malayalam News

ഹൈദരാബാദ്: തെന്നിന്ത്യന്‍ സിനിമ താരം ഖുശ്ബു കോണ്‍ഗ്രസ് വിട്ടതിന് പിറകേ സിനിമ താരം വിജയശാന്തിയും കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഖുശ്ബുവിന്റെ വഴിയേ വിജയശാന്തിയും ബിജെപിയിലേക്കാണ് എന്നാണ് സൂചന.

ജാതിവിവേചനം... രാജിവച്ച ബിജെപി മണ്ഡലം സെക്രട്ടറി ബിന്ദുവിന്റെ പ്രതികരണം; സ്വതന്ത്രയായി മത്സരിക്കുംജാതിവിവേചനം... രാജിവച്ച ബിജെപി മണ്ഡലം സെക്രട്ടറി ബിന്ദുവിന്റെ പ്രതികരണം; സ്വതന്ത്രയായി മത്സരിക്കും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിജയശാന്തി കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് കുറച്ച് നാളുകളായി വാര്‍ത്തകള്‍ വരുന്നുണ്ടായിരുന്നു. വിശദാംശങ്ങള്‍...

മുന്‍ എംപിയും താരവും

മുന്‍ എംപിയും താരവും

തെലങ്കാനയില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് എംപിയാണ് വിജയശാന്തി. തെലുങ്ക് സിനിമയിലെ സൂപ്പര്‍ നായികാ പരിവേഷം ഉണ്ടായിരുന്ന വിജയശാന്തി മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വിജയശാന്തി രാജിവച്ചാല്‍ തെലങ്കാനയില്‍ അത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും എന്ന് ഉറപ്പാണ്.

അവഗണനയില്‍ പ്രതിഷേധിച്ച്?

അവഗണനയില്‍ പ്രതിഷേധിച്ച്?

പാര്‍ട്ടിയില്‍ നിന്നുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് വിജയശാന്തി രാജിക്കൊരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കുറച്ച് നാളുകളായി പാര്‍ട്ടി പരിപാടികളില്‍ നിന്ന് അവര്‍ വിട്ടുനില്‍ക്കുകയും ആണ്. പാര്‍ട്ടിയോഗങ്ങളിലേക്ക് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ക്ഷണിക്കാത്തത്തില്‍ വിജയശാന്തി അസംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ഉപതിരഞ്ഞെടുപ്പ് ഫലം വന്നാല്‍

ഉപതിരഞ്ഞെടുപ്പ് ഫലം വന്നാല്‍

സിദ്ദിപ്പെട്ട് ജില്ലയിലെ ദബ്ബക്ക് അസംബ്ലി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആയിരിക്കും വിജയശാന്തി കോണ്‍ഗ്രസില്‍ നിന്ന് ഔദ്യോഗികമായി രാജിവച്ചേക്കുക എന്നാണ് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിര്‍ഭാഗ്യകരമായ സംഭവം എന്നാണ് കോണ്‍ഗ്രസ് നേതാവ് ഇതിനെ വിശേഷിപ്പിക്കുന്നത്.

ബിജെപിയിലേക്ക് തന്നെ?

ബിജെപിയിലേക്ക് തന്നെ?

കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് വിജയശാന്തി ബിജെപിലേക്ക് തന്നെ ആയിരിക്കും പോവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച വിജയശാന്തിയുടേതായി വന്ന ട്വീറ്റ് ആണ് ഇതിനെ സാധൂകരിക്കുന്നതായി വിലയിരുത്തുന്നത്. സംസ്ഥാനം ഭരിക്കുന്ന ടിആര്‍എസ് കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തിയെന്നും അത് ബിജെപിയുടെ വളര്‍ച്ചയിലേക്ക് നയിച്ചു എന്നും ആയിരുന്നു വിജയശാന്തിയുടെ ട്വീറ്റ്.

കോണ്‍ഗ്രസിന്റെ വിധി

കോണ്‍ഗ്രസിന്റെ വിധി

ബിജെപി ശക്തിപ്രാപിക്കുന്നത് തെലങ്കാനയില്‍ ടിആര്‍എസിന് കനത്ത വെല്ലുവിളിയാകും എന്നും വിജയശാന്തി പറഞ്ഞിരുന്നു. തെലങ്കാനയുടെ ചുമതയുള്ള എഐസിസി അംഗം മാണിക്കന്‍ ടാഗോര്‍ അല്‍പം കൂടി മുമ്പ് വന്നിരുന്നെങ്കില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി അല്‍പം കൂടി മെച്ചപ്പെട്ടേനെ. ഇനി കോണ്‍ഗ്രസിന്റെ വിധി ജനങ്ങളും കാലവും നിര്‍ണയിക്കും എന്നും വിജയശാന്തി പറഞ്ഞു.

താരപ്രചാരക

താരപ്രചാരക

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തെലങ്കാനയിലെ താരപ്രചാരക ആയിരുന്നു വിജയശാന്തി. തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി ഉപദേശകയും ആയിരുന്നു അവര്‍.

പാര്‍ട്ടി മാറിക്കളിച്ച ചരിത്രം

പാര്‍ട്ടി മാറിക്കളിച്ച ചരിത്രം

വിജയശാന്തി രാജിവയ്ക്കുന്നതും പാര്‍ട്ടി മാറുന്നതും പുതിയ ചരിത്രമല്ല. 1998 ല്‍ ബിജെപിയില്‍ ചേര്‍ന്നുകൊണ്ടായിരുന്നു അവരുടെ രാഷ്ട്രീയ പ്രവേശനം. 2009 ല്‍ സ്വന്തമായി രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കിയും അവര്‍ ഞെട്ടിച്ചു. പിന്നീട് ടിആര്‍എസില്‍ ലയിച്ചു. 2014 ല്‍ ആയിരുന്നു അവര്‍ ടിആര്‍എസില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

അഭ്യൂഹങ്ങള്‍ തുടങ്ങിയത്

അഭ്യൂഹങ്ങള്‍ തുടങ്ങിയത്

ബിജെപി സംസ്ഥാന അധ്യക്ഷനും കരിംനഗര്‍ എംപിമായ ബണ്ടി സഞ്ജയുമായി കഴിഞ്ഞ ദിവസം വിജയശാന്തി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് കേന്ദ്ര മന്ത്രി ജി കിഷന്‍ റെഡ്ഡി വിജയശാന്തിയെ അവരുടെ ഹൈദരാബാദിലെ വീട്ടിലെത്തി സന്ദര്‍ശിക്കുകയും ചെയ്തു. ഇതോടെയാണ് വിജയശാന്തിയുടെ ബിജെപി പ്രവേശനം ചര്‍ച്ചയായത്.

ഖുശ്ബുവിന് പിറകെ

ഖുശ്ബുവിന് പിറകെ

തെന്നിന്ത്യന്‍ താരമായ ഖുശ്ബു സുന്ദര്‍ അടുത്തിടെയാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിന് വലിയ തിരിച്ചടി തന്നെ ആയിരുന്നു ആ സംഭവം. വിജയശാന്തി കൂടി ബിജെപിയില്‍ ചേര്‍ന്നാല്‍ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിരോധത്തിലാകുമെന്ന് ഉറപ്പാണ്.

കണക്കുതീര്‍ക്കാന്‍ കാത്ത് പിസി ജോര്‍ജ്ജ്; തള്ളിപ്പറഞ്ഞ യുഡിഎഫിനെ ഇങ്ങോട്ട് വരുത്തും... തന്ത്രങ്ങള്‍കണക്കുതീര്‍ക്കാന്‍ കാത്ത് പിസി ജോര്‍ജ്ജ്; തള്ളിപ്പറഞ്ഞ യുഡിഎഫിനെ ഇങ്ങോട്ട് വരുത്തും... തന്ത്രങ്ങള്‍

English summary
Actress and former MP, Vijayashanthi to quit Congress and join BJP- reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X