നടി അഞ്ജലിയെ മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി! ഞെട്ടലോടെ ആരാധകര്‍

  • By: സാൻവിയ
Subscribe to Oneindia Malayalam

മുംബൈ: ഭോജ്പൂരി നടി അഞ്ജലി ശ്രീവാസ്തവ് മുംബൈയിലെ സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അന്വേഷണത്തില്‍ പറഞ്ഞു.

വീട്ടുകാരും ബന്ധുക്കളും ഫോണിലൂടെ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കില്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. പിന്നീടാണ് അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റിയെ വിട്ട് അന്വേഷിക്കുന്നത്. ഡൂപ്ലിക്കേറ്റ് കീ ഉപയോഗിച്ചാണ് റൂമിന്റെ വാതില്‍ തുറന്നത്.

 ആത്മഹത്യക്ക് പിന്നില്‍

ആത്മഹത്യക്ക് പിന്നില്‍

ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പോലീസ് അന്വേഷണത്തില്‍ പറഞ്ഞു. മൃതദേഹം മുംബൈയിലെ കൂപര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.

 പോലീസ് പറഞ്ഞു

പോലീസ് പറഞ്ഞു

തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് നടി ആത്മഹത്യ ചെയ്തതെന്ന് പോലീസ് അന്വേഷണത്തില്‍ പറഞ്ഞു.

ഒടുവില്‍ അഭിനയിച്ച ചിത്രം

ഒടുവില്‍ അഭിനയിച്ച ചിത്രം

ഭോജ്പൂരി ചിത്രമായ കെഹ്താ ദില്‍ മെയിന്‍ ഭാ എന്ന ചിത്രത്തിലാണ് നടി ഒടുവിലായി അഭിനയിച്ചത്. ആദിത്യ കശ്യാപ്, ഗോപാല്‍ റായ്, പ്രേം ദുബെ, രാജ എന്നിവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രങ്ങള്‍ ഒഴിവാക്കി

ചിത്രങ്ങള്‍ ഒഴിവാക്കി

നേരത്തെ ഒട്ടേറെ ഭോച്പൂരി ചിത്രങ്ങള്‍ ഒഴിവാക്കിയതിന് ശേഷമാണ് നടി കെഹ്താ ദില്‍ മെയിന്‍ ഭാ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്.

 പ്രാദേശിക ചിത്രങ്ങളില്‍

പ്രാദേശിക ചിത്രങ്ങളില്‍

ഭോജ്പൂരി സിനിമാ ഇന്‍ഡസ്ട്രിയില്‍ ശ്രദ്ധേയായ നടി ഒട്ടേറെ പ്രാദേശിക ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നടി ആത്മഹത്യ ചെയ്തതിന് പിന്നിലെ കാരണം പോലീസ് അന്വേഷിച്ച് വരികയാണ്.

English summary
Actress Anjali Shrivastav found dead in Andheri apartment.
Please Wait while comments are loading...