കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചലച്ചിത്രനടി അഞ്ജു ഘോഷ് ബിജെപിയിൽ ചേർന്നു; പൗരത്വത്തെ ചൊല്ലി വിവാദം

Google Oneindia Malayalam News

കൊൽക്കത്ത: ബംഗ്ലാദേശി നടി അഞ്ജു ഘോഷ് ബിജെപിയിൽ ചേർന്നു. പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിന്റെ സാന്നിധ്യത്തിൽ കൊൽക്കത്തയിൽവെച്ചാണ് അഞ്ജു ഘോഷ് ബിജെപിയിൽ ചേർന്നത്. ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പാർട്ടി പതാക കൈമാറിയാണ് അഞ്ജു ഘോഷിനെ സ്വീകരിച്ചത്.

പത്തനംതിട്ടയിലെ തോൽവിക്ക് കാരണം ശബരിമല; അനാവശ്യ തിടുക്കം തിരിച്ചടിയായി, ഇടഞ്ഞ് ഘടകക്ഷിപത്തനംതിട്ടയിലെ തോൽവിക്ക് കാരണം ശബരിമല; അനാവശ്യ തിടുക്കം തിരിച്ചടിയായി, ഇടഞ്ഞ് ഘടകക്ഷി

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ തൃണമൂൽ കോൺഗ്രസിന് വേണ്ടി പ്രചാരണത്തിനിറങ്ങിയ ബംഗ്ലാദേശ് സ്വദേശിയായ നടനോട് രാജ്യം വിടാൻ ആവശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ജുവിന്റെ ബിജെപി പ്രവേശനമെന്നത് ശ്രദ്ധേയമാണ്.

anju

മമതാ ബാനർജിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയ ബംഗ്ലാദേശി നടൻ ഫെർഡോസ് അഹമ്മദിന്റെ ബിസിനസ് വിസ ആഭ്യന്തര മന്ത്രാലയം റദ്ദാക്കുകയും എത്രയും വേഗം രാജ്യം വിടണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. നിരവധി ബംഗാളി ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള താരത്തെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. വിദേശ പൗരന് രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ യാതൊരു അധികാരവുമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടൽ.

ഫെർഡോസ് അഹമ്മദിനെ പ്രചാരണത്തിനിറക്കിയതോടെ തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിരുന്നു.

ഈ സാഹചര്യത്തിൽ അഞ്ജുവിന്റെ പൗരത്വത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുകയാണ്. തനിക്ക് ഇന്ത്യൻ പൗരത്വമുണ്ടെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ താൻ വോട്ടവകാശം വിനിയോഗിച്ചിരുന്നുവെന്നും അഞ്ജു വിവാദങ്ങൾക്ക് മറുപടി നൽകി. ഏറെ നാളായി കൊൽക്കത്തയിലാണ് അഞ്ജു താമസിക്കുന്നത്.

English summary
bengladeshi actress Anju Ghosh joined BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X