'നടി അഞ്ജു മരിച്ചു....' വൈറലായി വ്യാജ വാർത്ത, പ്രതിഷേധവുമായി നടി രംഗത്ത്, മാനസികമായി തളർത്തുന്നു...
മലയാളത്തിലെ ഏറ്റവും മികച്ച പ്രതികാരത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു താഴ്വാരം. താഴ്വാരത്തിലൂടെ നായികയായി കടന്നുവന്ന നടിയായിരുന്നു അഞ്ജു. എന്നാൽ അതിനു മുന്നേയും അഞ്ജു മലയാളികളുടെ ഹൃദയങ്ങളിൽ ഇടം പിടിച്ചിരുന്നു. "തുമ്പി വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം..." എന്ന പാട്ട് ഒരിക്കല്‍ എങ്കിലും മൂളിയിട്ടില്ലാത്ത മലയാളിയുണ്ടാവില്ല. വലിയ പൊട്ടും അഴിച്ചിട്ട മുടിയുമായി ഈ പാട്ടു പാടി അഭിനയിച്ച പൂര്‍ണിമ ജയറാമിനൊപ്പം ആ പാട്ടിലുള്ള രണ്ട് കുട്ടികളെയും നമ്മള്‍ നെഞ്ചേറ്റി.
1982ല്‍ ഓളങ്ങള്‍ എന്ന സിനിമയില്‍ പൂര്‍ണിമ ജയറാമിന്റെ മകനായി സിനിമാ ജീവിതം തുടങ്ങിയ അഞ്‌ജു താഴ്‌വാരത്തില്‍ മോഹൻലാലിന്റെ നായികയായി എത്തുകയായിരുന്നു. തുടർന്ന് കാട്ടുകുതിര, നീലഗിരി, പണ്ടു പണ്ടൊരു രാജകുമാരി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. തമിഴിലും മലയാളത്തിലും നിരവധി നല്ല സിനിമകളിൽ അഭിനയിച്ച ബേബി അഞ്ജു മരിച്ചെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ കൊണ്ടാടുന്നത്. വ്യാജ വാർത്തയ്ക്കെതിരെ പ്രതിഷേധവുമായി അഞ്ജു തന്നെ രംഗത്തെത്തി.

മാനസികമായി തളർത്തുന്നു
ഇത് വ്യാജ വാർത്തയാണെന്ന് പറഞ്ഞാണ് അഞ്ജു തന്നെ രംഗത്തെത്തിയിരിക്കുന്നത്. നിരവധി പേർക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ആ പട്ടികയിൽ ഞാനും ഉൾപ്പെട്ടിരിക്കുകയാണ്. എനിക്കും എന്റെ കുുടുംബത്തിനും ഇത് വലിയ അസ്വസ്ഥത ഉണ്ടാക്കുന്നെന്ന് അഞ്ജു പറഞ്ഞു. ഇത്തരം വ്യാജ വാർത്തകൾ തന്നെ മാനസികമായി തളർത്തുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

സന്തോഷത്തോടെ ജീവിക്കുന്നു
അഞ്ജുവിന്റെ സുഹൃത്തായ ക്യാമറാമാനും നടനുമായ നാട്ടിയും വ്യാജ വാർത്തയ്ക്കെതിരെ പ്രതികരിച്ചിട്ടുണ്ട്. അവർ തമിഴ്നാട്ടിലെ വലസരവക്കം എന്ന സ്ഥലത്ത് സന്തോഷത്തോടെ ജീവിക്കുകയാണ്. പിന്നെന്തിനാണ് ഉത്തരത്തിലുള്ള വ്യാജ വാർത്ത പടച്ചുവിടുന്നതെന്ന് അദ്ദേഹം ചോദിച്ചു.

രണ്ടാം വയസിൽ സിനിമയിലേക്ക്
തന്റെ രണ്ടാം വയസ്സിൽ സിനിമ ജീവിതം ആരംഭിച്ച നടിയാണ് അഞ്ജു. മഹേന്ദ്രന്റെ ഉത്തിരി പൂക്കൾ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. തുടർന്ന് നിരവധി സിനിമയിൽ ചൈൽഡ് ആർട്ടിസ്റ്റ് ആയി അഭിനയിച്ച അവർ 'ബേബി അഞ്ജു' അറിയപ്പെട്ടു. തുടർന്ന് നിരവധി സിനിമകളിൽ നായികയായും ഉപനായികയായും പ്രേക്ഷകരുടെ മനസിൽ ചേക്കേറുകയായിരുന്നു. ചിത്തി എന്ന തമിഴ് സീരിയലിലും അഞ്ജു അഭിനയിച്ചിട്ടുണ്ട്. 450 എപ്പിസോഡ് വരെ സംപ്രേഷണം ചെയ്തിരുന്നു. മദ ആനൈ കൂട്ടം എന്ന തമിഴ്സിനിമയിലാണ് അഞ്ജു അവസാനമായി അഭിനയിച്ചത്.

ഇതാദ്യമല്ല കൊല്ലുന്നത്...
മലയാള സിനിമയിലെ പല പ്രമുഖർക്കെതിരെയും ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിൽ നേരത്തെ വന്നിരുന്നു. ഏറ്റവും അവസാനമായി നടൻ വിജയരാഘവൻ മരിച്ചെന്നായിരുന്നു വാർത്ത വന്നിരുന്നത്. വ്യാജ വാര്‍ത്തയറിഞ്ഞ് വിജയരാഘവന്‍ തന്നെ രംഗത്തെത്തുകയായിരുന്നു. ഇതാദ്യമായല്ല സോഷ്യല്‍ മീഡിയ നടന്‍മാരെ കൊല്ലുന്നത്. സലിം കുമാര്‍, ഇന്നസെന്റ്, മാമുക്കോയ, കനക എന്നിവരെയും സോഷ്യല്‍ മീഡിയ ഇതുപോലെ കൊന്നിട്ടുണ്ട്.
-
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
വിഷുവിന് ശേഷം കാത്തിരിക്കുന്നത് നല്ലനാളുകള്‍; ഇതാണോ നിങ്ങളുടെ നക്ഷത്രം? -
ഖത്തറിനെ ഇന്ത്യ കൈവിട്ടു; പകരം നേട്ടം കൊയ്ത് ഒമാന്‍, എല്‍എന്‍ജി ഇറക്കുമതിയിലെ പുതിയ വിവരം -
മമ്മൂട്ടിയെ സോൾട്ട് ആൻ്റ് പെപ്പറിൽ നായകനാക്കാത്തതിന് കാരണം..ലാൽ പറഞ്ഞിട്ടും..തിരക്കഥാകൃത്ത് പറയുന്നു -
'വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു..., തെളിവ് സഹിതം മറുപടി തരും';ശിവൻകുട്ടിയോട് ബിജെപി -
'തൃക്കാക്കരയിൽ എൻ്റെ ഭൂരിപക്ഷം 11,000 കടക്കുമോയെന്നാണ് ആർഎസ്എസ് നേതാക്കൾ പറയുന്നത്..'; അഖിൽ മാരാർ -
ടിഎന്‍ പ്രതാപന് അറസ്റ്റില്‍; നടന് ദേവനെ കസ്റ്റഡിയില്‍ എടുത്തില്ല, അടങ്ങാതെ കിറ്റ് വിവാദം -
ശുക്ര ചന്ദ്ര വൈഭവ ലക്ഷ്മി രാജയോഗം വരുന്നു; സകല ആഡംബരവും ഈ രാശിക്കാർക്ക്, പ്രണയം സഫലമാവും! -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ് -
രമേഷ് പിഷാരടി ഈ തിരക്കിലും എന്നെ സഹായിച്ചു; വീഡിയോയുമായി കണ്ണൻ സാഗർ












Click it and Unblock the Notifications