Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഴുകുതിരിയില്‍ നിന്നും ബെഡ്‌റൂമില്‍ തീ പടര്‍ന്നു, പൊള്ളലേറ്റ നടി 'അത്ഭുതകരമായി' രക്ഷപ്പെട്ടു!

അപ്രതീക്ഷിതമായി മുന്നിലെത്തിയ ആ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട കാര്യം വിശ്വസിക്കാനാകാതെ ഇരിക്കുകയാണ് അങ്കിത ലൊഖാണ്ഡേ. റിയാലിറ്റി ഷോ താരവും ബോളിവുഡ് നടിയുമായ അങ്കിതാ ലൊഖാണ്ഡേയുടെ വീട്ടില്‍ കഴിഞ്ഞ ദിവസമാണ് തീപ്പിടുത്തം ഉണ്ടായത്. മെഴുകുതിരിയില്‍ നിന്നും ജനല്‍ കര്‍ട്ടനിലേക്ക് തീ പടരുകമയായിരുന്നു എന്ന് അങ്കിത പറയുന്നു..

ഏതാനും മിനുട്ടുകള്‍ കൊണ്ട് കിടപ്പുമുറി മുഴുവനും തീ പടര്‍ന്നു. തീ കെടുത്താന്‍ വേണ്ടി താന്‍ ഒരുപാട് ശ്രമിച്ചു നോക്കി എന്നും താരം പറയുന്നു. ഇതിനിടെ കൈകളിലും കഴുത്തിലും പൊള്ളലേല്‍ക്കുകയും ചെയ്തു. മെഴുകുതിരിയില്‍ നിന്നും എങ്ങനെയാണ് തീ പടര്‍ന്ന് പിടിച്ചതെന്ന് അറിയില്ല. ജീവന്‍ വരെ നഷ്ടപ്പെടുമായിരുന്ന ആ അപകടത്തെക്കുറിച്ച് അങ്കിത തന്നെ പറയുന്നു...

അവിശ്വസനീയം തന്നെ

അവിശ്വസനീയം തന്നെ

തികച്ചും അപ്രതീക്ഷിതമായിരുന്നു അപകടം. എന്നാല്‍ കൂടുതല്‍ അപകടമൊന്നും സംഭവിക്കാതെ താന്‍ രക്ഷപ്പെട്ടു എന്നതാണ് തീരെ വിശ്വസിക്കാന്‍ പറ്റാത്തത്. - ആശ്വാസത്തോടെ താരം പറയുന്നത് ഇങ്ങനെ. ഗണേശചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കിടെയാണ് അങ്കിതയുടെ വീട്ടില്‍ തീപ്പിടുത്തം ഉണ്ടായത്.

സുശാന്തിന്റെ മുന്‍ കാമുകി

സുശാന്തിന്റെ മുന്‍ കാമുകി

ബോളിവുഡ് താരമായ സുശാന്ത് സിംഗ് രജ്പുതുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു അങ്കിതാ ലൊഖാണ്ഡേ. ഇവര്‍ അടുത്ത കാലത്താണ് പിരിഞ്ഞത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ ധോണിയുടെ ബയോപിക് ആയ എം എസ് ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറിയിലെ നായകനാണ് സുശാന്ത്.

അപകടമുണ്ടായത് ഇങ്ങനെ

അപകടമുണ്ടായത് ഇങ്ങനെ

വീട്ടില്‍ പൂജ നടക്കുകയായിരുന്നു. കത്തിച്ചു വെച്ചിരുന്ന മെഴുകുതിരിയില്‍ നിന്നും ജനല്‍ കര്‍ട്ടനിലേക്ക് തീ പടരുകയായിരുന്നു. ഇതെങ്ങനെ സംഭവിച്ചു എന്ന് തനിക്കറിയില്ല. ഏതാനും നിമിഷങ്ങള്‍ കൊണ്ട് കിടപ്പുമുറിയാതെ തീ പടര്‍ന്നു. എന്നാല്‍ ഇതല്ല ഏറെ ഞെട്ടിപ്പിക്കുന്ന കാര്യം.

ആ ഗ്യാസ് കുറ്റികള്‍

ആ ഗ്യാസ് കുറ്റികള്‍


കിടപ്പുമുറിക്ക് തൊട്ടടുത്തായ നാല് ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചു വച്ചിരുന്നു. അതിലെങ്ങാനും തീ പടര്‍ന്നിരുന്നെങ്കിലോ. അതാലോചിക്കുമ്പോള്‍ അങ്കിത ലൊഖാണ്ഡേയുടെ വാക്കുകളില്‍ വീണ്ടും ഞെട്ടല്‍.

മുഖത്തിനൊന്നും പറ്റിയില്ല

മുഖത്തിനൊന്നും പറ്റിയില്ല

എന്തോ ഭാഗ്യം കൊണ്ടാണ് താന്‍ രക്ഷപ്പെട്ടത് എന്നും അങ്കിത പറഞ്ഞു. കൈകള്‍ക്കും കഴുത്തിലും പൊള്ളലേറ്റു. ഭാഗ്യത്തിന് മുഖത്ത് പരിക്കൊന്നുമില്ല. ഞാന്‍ ചെയ്ത നല്ല കര്‍മങ്ങളാണ് തന്നെ രക്ഷിച്ചത് - ഇങ്ങനെ വിശ്വസിക്കാനാണ് അങ്കിതയ്ക്ക് ഇഷ്ടം

ശരിയായി വരുന്നു

ശരിയായി വരുന്നു

കൈകളിലും കഴുത്തിലും പൊള്ളലേറ്റ താന്‍ സുഖം പ്രാപിച്ച് വരികയാണ് എന്നും അങ്കിത ആശുപത്രിയില്‍ നിന്നും പറഞ്ഞു. പൊള്ളലേറ്റ ഭാഗങ്ങള്‍ ഇപ്പോഴും ശരിക്ക് ഉണങ്ങിയിട്ടില്ല. അത് വസ്ത്രങ്ങള്‍ കൊണ്ട് ഉരയാതെ നോക്കണം. കിടപ്പുമുറി റിപ്പയര്‍ ചെയ്ത് വരികയാണ്.

അങ്കിതാ ലൊഖാണ്ഡേ

അങ്കിതാ ലൊഖാണ്ഡേ

റിയാലിറ്റി ഷോ താരവും ബോളിവുഡ് നടിയുമാണ് അങ്കിതാ ലൊഖാണ്ഡേ. സീരിയല്‍ രംഗത്തും സജീവമാണ്. സീ ടിവിയിലെ പവിത്ര റിഷ്ടയിലെ അര്‍ച്ചന മാനവ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയാണ് അങ്കിതാ ലൊഖാണ്ഡേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+