ഈ നികുതി ഞാനെന്തിന് അടക്കണം..? സെയില്‍സ് ടാക്‌സിനെതിരെ അനുഷ്‌ക ഹൈക്കോടതിയില്‍
മുംബൈ: ഊതിപ്പെരുപ്പിച്ച കണക്കുകളുമായി തനിക്ക് അയച്ച നികുതി നോട്ടീസിന് എതിരെ നടി അനുഷ്‌ക ശര്‍മ്മ. നികുതി കുടിശ്ശിക സംബന്ധിച്ച് സെയില്‍സ് ടാക്സ് ഡെപ്യൂട്ടി കമ്മീഷണര്‍ പുറപ്പെടുവിച്ച രണ്ട് ഉത്തരവുകള്‍ക്കെതിരെ അനുഷ്‌ക ശര്‍മ്മ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. 2012-13, 2013-14 വര്‍ഷങ്ങളിലെ കുടിശ്ശിക സംബന്ധിച്ച് സെയില്‍സ് ടാക്സ് ഡെപ്യൂട്ടി കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ക്കെതിരെയാണ് അനുഷ്‌ക ശര്‍മ്മ നിയമസഹായം തേടിയിരിക്കുന്നത്.
അനുഷ്‌ക ശര്‍മ്മയുടെ ഹര്‍ജിയില്‍ മറുപടി നല്‍കണം എന്ന് സെയില്‍സ് ടാക്‌സ് വകുപ്പിനോട് ജഡ്ജിമാരായ നിതിന്‍ ജംദാറും അഭയ് അഹൂജയും നിര്‍ദ്ദേശിച്ചു. ഫെബ്രുവരി ആറിന് കേസ് വീണ്ടും പരിഗണിക്കും. സെയില്‍സ് ടാക്‌സ് വകുപ്പിന്റെ ഉത്തരവ് റദ്ദാക്കണം എന്നാണ് അനുഷ്‌ക ശര്‍മ്മയുടെ ആവശ്യം. ഒരു അഭിനേതാവിന് ബാധകമാകുന്നതിലും ഉയര്‍ന്ന നികുതി നിരക്കാണ് തനിക്ക് ചുമത്തിയിരിക്കുന്നത് എന്ന് അനുഷ്‌ക ശര്‍മ്മ ചൂണ്ടിക്കാട്ടി.

2012 നും 2016 നും ഇടയില്‍ അനുഷ്‌ക ശര്‍മ്മ നാല് ഹര്‍ജികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. നികുതി ഉത്തരവുകള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കാന്‍ ഡിസംബറില്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. അനുഷ്‌കയുടെ ടാക്‌സ് കണ്‍സള്‍ട്ടന്റ് ആണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ അനുഷ്‌ക ശര്‍മ്മക്ക് എന്തുകൊണ്ട് സ്വയം ഹര്‍ജി സമര്‍പ്പിച്ച് കൂടാ എന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്.

ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച അനുഷ്‌ക ശര്‍മ്മ പുതിയ ഹര്‍ജികള്‍ സമര്‍പ്പിക്കുകയായിരുന്നു. തന്റെ ഏജന്റായ യഷ്രാജ് ഫിലിംസ്, നിര്‍മ്മാതാക്കള്‍, ഇവന്റ് സംഘാടകര്‍ എന്നിവരുമായുള്ള ത്രികക്ഷി കരാറിന്റെ ഭാഗമായാണ് താന്‍ സിനിമകളിലും അവാര്‍ഡ് ദാന ചടങ്ങുകളിലും പങ്കെടുക്കുന്നത് എന്ന് അനുഷ്‌ക ശര്‍മ്മ വാദിക്കുന്നു. നടി എന്ന നിലയിലല്ല, മറിച്ച് ഉല്‍പ്പന്ന അംഗീകാരം, അവാര്‍ഡ് ചടങ്ങുകള്‍ എന്നിവ കണക്കിലെടുത്താണ് നികുതി ചുമത്തിയിരിക്കുന്നത് എന്ന് താരം പറയുന്നു.

എന്നാല്‍ ഇതിന്റെയെല്ലാം പകര്‍പ്പാവകാശങ്ങളെല്ലാം നിര്‍മാതാവിന്റെ പക്കലാണെന്നും അനുഷ്‌ക ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. ഒരു സിനിമയില്‍ ഒരു വേഷം ചെയ്തയാളെ സിനിമയുടെ നിര്‍മ്മാതാവെന്ന് വിളിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ ചിത്രത്തിന്റെ പകര്‍പ്പവകാശം തനിക്കില്ലെന്നും അനുഷ്‌ക ശര്‍മ്മ പറയുന്നു. ചരക്കുകളുടെ വില്‍പ്പന ഉണ്ടെന്ന് സ്ഥിരീകരിക്കാത്തിടത്തോളം, വില്‍പ്പന നികുതി ഈടാക്കാന്‍ കഴിയില്ല എന്നും അനുഷ്‌ക ശര്‍മ്മ പറഞ്ഞു.

അത്തരത്തില്‍ എന്തെങ്കിലും പകര്‍പ്പവകാശം താന്‍ കൈമാറ്റം ചെയ്തതായി വിശ്വസിക്കുന്നുവെങ്കില്‍ അത് ആര്‍ക്കാണ് വിറ്റതെന്ന് വ്യക്തമാക്കണം എന്നും അനുഷ്‌ക ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. തര്‍ക്ക നികുതിയുടെ പത്ത് ശതമാനം അടച്ചില്ലെങ്കില്‍ അപ്പലേറ്റ് അതോറിറ്റിക്ക് മുന്നില്‍ ഹാജരാകാനാവില്ലെന്നും അനുഷ്‌ക ശര്‍മ്മ ഹര്‍ജിയില്‍ വ്യക്തമാക്കി. 2012-13ല്‍ 1.2 കോടി രൂപയും 2013-14 വര്‍ഷത്തില്‍ 1.6 കോടി രൂപയും നല്‍കണം എന്നാശ്യപ്പെട്ടാണ് സെയില്‍സ് ടാക്‌സ് വകുപ്പ് അനുഷ്‌കക്ക് നോട്ടീസയച്ചത്.












Click it and Unblock the Notifications