പോലീസുകാരെ ചീത്തവിളിച്ച നടി അറസ്റ്റില്‍
മുംബൈ: പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ട പോലീസുകാരെ ചീത്തവിളിച്ച മോഡലിനെ അറസ്റ്റു ചെയ്തു. മുംബൈയിലെ അറിയപ്പെടുന്ന മോഡലും നടിയുമായ അഞ്ജും നായരാണ് പോലീസിന്റെ പിടിയിലായത്. ഒഷിവരയിലെ ഫഌറ്റില്‍ ഉച്ചത്തില്‍ പാട്ടുവെച്ച് ആസ്വദിക്കുകയായിരുന്നു നടി. പോലീസെത്തി ഇവരോട് പാട്ടിന്റെ ശബ്ദം കുറച്ചുവെക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയ്യാറായില്ല. മാത്രമല്ല അഭ്യര്‍ഥനയുമായി വന്ന പോലീസുകാകരെ കണക്കിന് പറയുകയും ചെയ്തു നടി.
ആദ്യം പിഴയടച്ച് ഇവരെ പറഞ്ഞുവിട്ടെങ്കിലും പിന്നീട് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസുകാരെ ചീത്തവിളിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സീനിയര്‍ പോലീസ് ഓഫീസര്‍മാര്‍ കണ്ടതാണ് താരത്തിന് വിനയായത്. നടിയുടെ വീട്ടില്‍ ഉച്ചത്തില്‍ പാട്ടുവെച്ച് ശല്യമുണ്ടാക്കുന്നു എന്ന് അയല്‍ക്കാരാണ് പോലീസില്‍ പരാതി നല്‍കിയത്.

പാട്ടിന്റെ ശബ്ദം കുറച്ചുവെക്കണമെന്ന് പറഞ്ഞാണ് പോലീസുകാര്‍ സെക്യൂരിറ്റിയെയും കൂട്ടി ഇവരുടെ ഫ്‌ലാറ്റിലെത്തിയത്. നടിയുടെ കാമുകനും അപ്പോള്‍ അവിടെയുണ്ടായിരുന്നു. പാട്ടിന്റെ ഒച്ച കുറയ്ക്കുന്നതിന് പകരം അഭ്യര്‍ഥനയുമായി വന്ന പോലീസുകാരെ ചീച്ച പറയുകയായിരുന്നു അഞ്ജും നായര്‍. തുടര്‍ന്ന് ഇവരെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. വിവിധ കേസുകള്‍ പ്രകാരം പിഴ ശിക്ഷ അടപ്പിച്ച് ആദ്യം ഇവരെ പറഞ്ഞുവിടുകയായിരുന്നു.
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് നടിയെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ തന്റെ ഫ്‌ലാറ്റില്‍ ഉച്ചത്തില്‍ പാട്ടുവെച്ചു എന്ന ആരോപണം ഇവര്‍ നിഷേധിച്ചു. വീട്ടില്‍ പൂജ നടക്കുന്നുണ്ടായിരുന്നു എന്നും സാധാരണ ഒച്ചയില്‍ മാത്രമേ പാട്ട് വെച്ചിരുന്നുള്ളൂ എന്നുമാണ് ഇവരുടെ വാദം.












Click it and Unblock the Notifications