പത്മഭൂഷണ്‍ ലഭിക്കാന്‍ സിനിമാ താരം സമീപിച്ചു: വെളിപ്പെടുത്തലുമായി ഗഡ്കരി
നാഗ്പൂര്‍: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ പത്മഭൂഷണ്‍ പുരസ്‌കാരം ലഭിക്കുന്നതിന് സിനിമാ താരം തന്നെ സമീപിച്ചെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ വെളിപ്പെടുത്തല്‍.
മഹാരാഷ്ട്രയിലെ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. പത്മഭൂഷണ്‍ പുരസ്കാരം ലഭിക്കാന്ർ തന്ർറെ പേരും പരിഗണിക്കണമെന്നാവശ്യപ്പെട്ടുക്കൊണ്ടാണ് ബോളിവുഡ് നടി തന്നെ സമീച്ചതെന്ന് ഗഡ്കരി പറയുന്നു.

കേന്ദ്രമന്ത്രി വെളിപ്പെടുത്തിയത്
പ്രമുഖ ബോളിവുഡ് നടി ആശ പരേഖ് ആണ്‍ പത്മഭൂഷണ്‍ ലഭിക്കുന്നതിനായി മന്ത്രിയുടെ സഹായം തേടിയതെന്നാണ് നിതിന്‍ ഗഡ്കരിയുടെ വെളിപ്പെടുത്തല്‍.

സഹായം തേടിയത്
പത്മഭൂഷണ്‍ പുരസ്‌കാരത്തിന് തന്റെ പേരും ശുപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ആശ പരേഖ് തന്നെ കാണാനെത്തിയത്. തന്റെ അപ്പാര്‍ട്ട്‌മെന്റിലെ ലിഫ്റ്റ് പ്രവര്‍ത്തിച്ചിരുന്നില്ല. എന്നിട്ടും 12 ാം നിലയിലെ അപ്പാര്‍ട്ട്‌മെന്റിലേക്കു വന്നാണ് സഹായം തേടിയത്.

പത്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹത
തനിക്ക് പത്മ ശ്രീ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താല്‍ പത്മഭൂഷണ്‍ പുരസ്‌കാരത്തിനും അര്‍ഹതയുണ്ടെന്നും പറഞ്ഞതായി ഗഡ്കരി പറയുന്നു.

പുരസ്‌കാരങ്ങള്‍ സര്‍ക്കാരിന് തലവേദന
ഇത്തരം പുരസ്‌കാരങ്ങള്‍ സര്‍ക്കാരിന് തലവേദനയായി മാറിയിരിക്കുകയാണെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു.

ആശ പരേഖ്
1959- 73 കാലഘട്ടങ്ങളില്‍ തിളങ്ങി നിന്ന നടിയായിരുന്നു ആശ പരേഖ്. നടി, സംവിധായിക, നിര്‍മാതാവ് എന്നീ നിലകളിലും അവര്‍ പ്രശസ്തയായാണ്.

പത്മശ്രീ ലഭിച്ചത്
1992 ആശ പരേഖിന് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്. ഇതിന് പിന്നാലെയാണ് പത്മഭൂഷണ് വേണ്ടി സഹായം തേടിയത്.












Click it and Unblock the Notifications