സ്റ്റേജ് ഷോയ്ക്കിടെ നടി ഹൃദയാഘാതം മൂലം മരിച്ചു
മറാഠി നടിയും നര്‍ത്തകിയുമായ അശ്വനി എക്‌ബോട്ട് (44)സ്‌റ്റേജ് ഷോയ്ക്കിടെ ഹൃദയാഘാതം മൂലം മരിച്ചു.
പുനെ: മറാഠി നടിയും നര്‍ത്തകിയുമായ അശ്വനി എക്‌ബോട്ട് (44)സ്‌റ്റേജ് ഷോയ്ക്കിടെ ഹൃദയാഘാതം മൂലം മരിച്ചു. ശനിയാഴ്ച പുനെയിലെ ഭരത്‌നാട്യ മന്ദിറില്‍ സ്റ്റേജ് ഷോ നടത്തുന്നതിനിടയിലാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്.
സ്റ്റേജില്‍ കുഴഞ്ഞ് വീണ അശ്വനിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മറാഠി സിനിമകളിലും സീരിയലുകളിലും നൃത്തത്തിലും സജീവമായിരുന്നു അശ്വനി. പുനെയിലെ റേഡിയോ ടെക്‌നീഷ്യനായ പ്രമോദ് എക്‌ബോട്ട് ആണ് ഭര്‍ത്താവ്. സുധാകര്‍ എക്‌ബോട്ട് ആണ് മകന്‍.

അശ്വനിയുടെ മറാഠി സിനിമ ഇന്‍ഡസ്ട്രിയിലെ സുഹൃത്തായ സോണാലി കുല്‍ക്കര്‍ണിയാണ് ട്വിറ്ററിലൂടെ മരണ വാര്‍ത്ത പുറത്ത് വിട്ടത്. സിനിമാ രംഗത്തുള്ള നിരവധി ആളുകള്‍ അനുശോചനം അറിയിച്ചു.












Click it and Unblock the Notifications