Get Updates
Get notified of breaking news, exclusive insights, and must-see stories!

ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുത്; ഉപധിയോടെയും കൈമാറരുതെന്ന് നടി സുപ്രീംകോടതിയില്‍

ദില്ലി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കര്‍ശന ഉപാധിയോടെയാണെങ്കിലും ദൃശ്യങ്ങള്‍ പ്രതിക്ക് കൈമാറരുതെന്ന് നടി സുപ്രീംകോടതിയില്‍. പ്രതികളെ കാണിക്കുന്നതിന് തടസമില്ല. എന്നാല്‍ പകര്‍പ്പ് വിട്ടുകൊടുക്കരുത്. തന്റെ സ്വകാര്യത മാനിക്കണമെന്ന് നടി കോടതിയില്‍ രേഖാമൂലം ആവശ്യപ്പെട്ടു.

ദിലീപ് നേരത്തെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ദിലീപിന്റെ വാദം പൂര്‍ത്തിയായിട്ടുണ്ട്. ഉപാധികളോടെ ദൃശ്യം കൈമാറണമെന്നാണ് ദിലീപിന്റെ ആവശ്യം. മറ്റു കക്ഷികളും അഭിപ്രായം അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് നടി തന്റെ നിലപാട് കോടതിയെ അറിയിച്ചത്.

20

കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭിക്കാന്‍ അവകാശമുണ്ടെന്നാണ് ദിലീപ് ബോധിപ്പിച്ചത്. സുപ്രീംകോടതിയില്‍ എഴുതി നല്‍കിയ വാദത്തിലാണ് ദിലീപ് ഇക്കാര്യം ആവര്‍ത്തിച്ചത്. ദിലീപിന് വേണ്ടി മുകുള്‍ റോത്തഗിയാണ് ഹാജരാകുന്നത്.

ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കേസ് പൊളിയുമെന്നും ഇതില്‍ തിരിമറി നടന്നിട്ടുണ്ടെന്നുമാണ് ദിലീപിന്റെ വാദം. ഫൊറന്‍സിക് പരിശോധനയിലൂടെ ദൃശ്യം വ്യാജമാണെന്ന് തെളിയിക്കാന്‍ സാധിക്കുമെന്നും പ്രതി ഭാഗം വാദിക്കുന്നു. ദൃശ്യങ്ങള്‍ക്കൊപ്പമുള്ള സ്ത്രീ ശബ്ദത്തില്‍ കൃത്രിമം നടന്നിട്ടുണ്ട്. ഇത് തെളിയിക്കാന്‍ ക്ലോണ്‍ ചെയ്ത് നല്‍കണമെന്നും ദിലീപ് ആവശ്യപ്പെടുന്നു.

ദൃശ്യങ്ങള്‍ പ്രതിയുടെ കൈവശം എത്തിയാല്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് ആശങ്ക. സംസ്ഥാന സര്‍ക്കാരും ഇതേ നിലപാടാണ് ആവര്‍ത്തിക്കുന്നത്. ദൃശ്യങ്ങള്‍ കൈമാറാനാണ് കോടതിയുടെ തീരുമാനമെങ്കില്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കര്‍ശന വ്യവസ്ഥകള്‍ വയ്ക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.

2017 ഫെബ്രുവരി 17ന് രാത്രിയാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ആദ്യം ക്വട്ടേഷന്‍ സംഘങ്ങളെ പോലീസ് പിടികൂടിയെങ്കിലും പിന്നീടാണ് ദിലീപ് അറസ്റ്റിലായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+