• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആ കൃപാസനം അത്ഭുതം എങ്ങനെ എഴുതണം എന്നറിയില്ല', ധന്യയ്ക്ക് പിറകെ നടി അശ്വതിയും, കുറിപ്പ് വൈറൽ

Google Oneindia Malayalam News

കൃപാസനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരമാണ്. കൃപാസനം കാരണമുണ്ടായ 'അത്ഭുതങ്ങള്‍' ചിരിമഴ തീര്‍ക്കുന്നതിനിടെയാണ് നടിയും ബിഗ് ബോസ് താരവുമായ ധന്യ മേരി വര്‍ഗീസ് സാക്ഷ്യം പറഞ്ഞ് രംഗത്ത് വന്നത്.

ഇതോടെ ധന്യയ്ക്ക് എതിരെയും നിരവധി ട്രോളുകള്‍ ഇറങ്ങി. പിന്നാലെ മറ്റൊരു നടി കൂടി കൃപാസനത്തിന് സാക്ഷ്യം പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ

1

കൃപാസനത്തില്‍ ഉടമ്പടി പ്രാര്‍ത്ഥന നടത്തിയപ്പോള്‍ ഏറെ നാളായി കാത്തിരിക്കുകയായിരുന്ന സഹോദരന്റെ വിവാഹം നടന്നു എന്നാണ് നടി ധന്യ മേരി വര്‍ഗീസ് കൃപാസനം ധ്യാന കേന്ദ്രത്തില്‍ പോയി സാക്ഷ്യം പറയുന്ന വീഡിയോ പുറത്ത് വന്നത്. ധന്യ മേരി വര്‍ഗീസിന്റെ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസമാണ് നേരിടേണ്ടി വന്നത്. പിന്നാലെ തന്റെ വിശ്വാസത്തെ ചോദ്യം ചെയ്യരുതെന്ന് വ്യക്തമാക്കി ധന്യയും രംഗത്ത് വന്നു.

2

അതിന് പിറകേയാണ് നടി അശ്വതിയും കൃപാസനത്തിന് സാക്ഷ്യം പറഞ്ഞ് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നത്. അശ്വതിയുടെ കുറിപ്പ്: ' കൃപാസനം പത്രവും ധന്യയുടെ സാക്ഷ്യം പറച്ചിലും ആണല്ലോ ഇപ്പോ ചർച്ചാ വിഷയം.. എന്നാൽ എന്റെ ഒരു അനുഭവം പങ്കുവെക്കട്ടെ, 2018 അവസാനം - 2019 തുടക്കം ആണ് ജീവിതത്തിൽ നേരിടാവുന്നതിൽ വെച്ചു ഏറ്റവും വലിയൊരു പ്രതിസന്ധി കാലഘട്ടം ഞങ്ങൾക്ക് ഉണ്ടായിരുന്നു. നാളെ എന്ത് എന്ന് ഉറപ്പില്ലാത്ത നാളുകൾ, ചുറ്റിനും നിൽക്കുന്നത് കൂടെ നിന്ന് തകർത്തവരും, ഒന്ന് തകർന്നപ്പോൾ നൈസായി ഒഴിഞ്ഞു പോയവരും.

3

ഞങ്ങളെ മനസിലാക്കിയവർ ഉണ്ടെങ്കിലും കൈയിലെണ്ണാവുന്ന വളരെ ചുരുക്കം പേർ. ജീവിക്കണോ മരിക്കണോ എന്നുള്ള ആലോചനയുടെ നാളുകൾ..ആ സമയത്ത് എന്റെ നാത്തൂൻ പറഞ്ഞാണ് കൃപാസനത്തെ കുറിച്ച് അറിയുന്നത്. ഞാൻ കൃപാസനം വെബ്സൈറ്റിൽ കയറി നോക്കി അതിൽ "Light a candle request prayer" എന്ന് കണ്ടപ്പോൾ ഞാൻ അതിൽ ഞങ്ങൾക്ക് സംഭവിച്ച വിഷമങ്ങളും ഒരു വഴി കാണിച്ചു തരാനും മാതാവിനോട് അപേക്ഷിച്ചു പ്രാർത്ഥിച്ചുകൊണ്ട് ഒരു പ്രയർ റിക്വസ്റ്റ് എഴുതി അയച്ചു.

4

സംഭവിച്ച ആ അത്ഭുതം എനിക്ക് എങ്ങനെ വിവരിച്ചു എഴുതണം എന്നറിയുന്നില്ല. ഒരു കച്ചിത്തുരു കിട്ടുക എന്നൊക്കെ പറയുന്നപോലെ ഞങ്ങൾക്ക് ഒരു ജീവിത മാർഗം ആണ് മാതാവ് തെളിയിച്ചു തന്നത്. ശരിക്കും ഞങ്ങളുടെ ജീവിതം മാറി മറിയുകയായിരുന്നു. അതുകൊണ്ട് ഞാൻ വിശ്വസിക്കുന്നുണ്ട് ആ ഒരു prayer requestലൂടെ ആണ് ഞങ്ങൾക്ക് അത്ഭുതം നടന്നത് എന്ന്. വിശ്വാസമില്ലാത്തവരുടെ വിശ്വാസം പോലെ തന്നെ ആണല്ലോ വിശ്വസിക്കുന്നവരുടെ വിശ്വാസം... ഏതു? അതുകൊണ്ട് വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ അല്ലാത്തവർ വിശ്വസിക്കാതിരിക്കട്ടെ.. ഇതിന്റെ പേരിൽ കളിയാക്കിയും പരിഹസിച്ചും സമയം കളയാൻ നിൽക്കാതെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുള്ളത് ചെയ്ത് തീർക്കൂ.. കാരണം "പുല്ലിന് തുല്യംമേ നരനുടെ നാളുകൾ".

5

അശ്വതിയുടെ പോസ്റ്റിനോട് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ അടക്കമുളളവർ പ്രതികരിച്ചിട്ടുണ്ട്: ''വിശ്വാസം രക്ഷിക്കട്ടെ! പക്ഷേ, ഈ വിമർശിക്കുന്നത് ആളാകാനുളള ഒരു ശ്രമം മാത്രവാണ്! ഗതികേട് വരുമ്പോൾ ദൈവം പോലും പലതരം വിശ്വാസങ്ങളുടെയും പിറകെ പോകും! പല മഹാശാസ്ത്രജ്ഞന്മാരും സംസ്ഥാനം വിട്ട് വരെ ഓടുന്നത് ഞാൻ കണ്ടിട്ടുണ്ട്.....ഞാൻ എന്നെ ഡിസൈൻ ചെയ്ത പ്രകൃതിയിൽ വിശ്വസിക്കുന്നു...'' എന്നാണ് കൂട്ടിക്കൽ ജയചന്ദ്രൻ കമന്റ് ചെയ്തിരിക്കുന്നത്. ''സാക്ഷ്യം പറഞ്ഞ വ്യക്തിയെ വല്ലാതെ കളിയാക്കുന്നു. അപ്പൊ ആലോചിച്ചു ഇതുപോലെ സംഭവം എന്റെ ജീവിതത്തിൽ നടന്നതല്ലേ അതൊന്നു പങ്കുവെക്കാം'' എന്ന് അശ്വതിയുടെ മറുപടി.

6

''100% യോജിക്കുന്നു.. എന്റെ ഒരു അനുഭവം പങ്കുവെച്ചു എന്നല്ലാതെ ഡെയിലി ഞാൻ ഈ പൊതിഞ്ഞുവെക്കാൻ പറയുന്ന പത്രം ഒന്നും വായിക്കുകയോ കാണുകയോ ചെയ്തിട്ടില്ല. ഉടമ്പടി വെച്ചു പ്രാർത്ഥിച്ചിട്ടില്ല. അവിടുത്തെ മാതാവിൽ മാത്രമേ വിശ്വാസം ഉണ്ടായിട്ടുള്ളൂ എന്ന്'' എന്നും അശ്വതി പ്രതികരിച്ചു. ഇത് ''നിങ്ങളുടെ സത്യസന്ധമായ പറച്ചിൽ ആവാം. പക്ഷേ, തട്ടിപ്പുകൾ ധാരളമുണ്ട്'' എന്ന് കൂട്ടിക്കൽ ജയചന്ദ്രൻ കൂട്ടിച്ചേർത്തു.

English summary
Serial Actress Aswathy Came In Support Of Dhanya Mary Varghese Over Kreupasanam News Paper Issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X