നടിയെ ആക്രമിച്ച കേസ്; സുപ്രീംകോടതി സമയം നീട്ടി നല്കി, 2021 ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും
ദില്ലി: കൊച്ചിയില്‍ ഓടുന്ന കാറില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സമയം നീട്ടി നല്കി. ആറ് മാസം കൂടിയാണ് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് സമയം നീട്ടിയത്. ഇതോടെ വിചാരണയ്ക്ക് അടുത്ത വര്‍ഷം ഫെബ്രുവരി വരെ സമയം ലഭക്കും. കഴിഞ്ഞവര്‍ഷം സുപ്രീംകോടതി ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ സൃഷ്ടിച്ച നിയമ തടസങ്ങളും കൊറോണയും കാരണം വൈകി. ഇക്കാര്യം ചൂണ്ടിക്കാട്ടി സമയം നീട്ടി നല്‍കണമെന്ന് വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് പ്രത്യേക അപേക്ഷ സുപ്രീംകോടതിക്ക് കൈമാറുകയായിരുന്നു.

കഴിഞ്ഞ നവംബറിലാണ് ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശച്ചത്. ഈ വര്‍ഷം മെയ് മാസത്തോടെ വിചാരണ പൂര്‍ത്തിയാകേണ്ടതായിരുന്നു. പക്ഷേ സാധിച്ചില്ല. നടന് ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിയായ കേസാണിത്. 2017 ഫെബ്രുവരി 17നായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. തൃശൂര്‍ നിന്നും കൊച്ചിയിലേക്കുള്ള കാര്‍ യാത്രക്കിടെയാണ് നടി ആക്രമിക്കപ്പെട്ടത്. ആദ്യം ക്വട്ടേഷന്‍ സംഘം അറസ്റ്റിലായ കേസില്‍ പിന്നീടാണ് നടന് ദിലീപിന്റെ പേര് ഉയര്‍ന്നു കേട്ടത്.
Recommended Video
ദിലീപ് നല്കിയ ക്വട്ടേഷനാണ് എന്നാണ് ആരോപണം. ദിലീപിനെ അതേ വര്‍ഷം ജൂലൈയില്‍ അറസ്റ്റ് ചെയ്യുകയും മൂന്ന് മാസത്തോളം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയേണ്ടിയും വന്നു. നടിയുടെ ആവശ്യപ്രകാരം വനിതാ ജഡ്ജിയെ തന്നെ അനുവദിക്കുകയും ചെയ്തു. വിചാരണയുടെ ആദ്യ നടപടികള്‍ മാസങ്ങള്‍ക്ക് മുമ്പ് കോടതി ആരംഭിച്ചിരുന്നു. നടിയുടെ ക്രോസ് വിസ്താരമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രോസിക്യൂഷന് വിസ്താരം പൂര്‍ത്തിയായിരുന്നു. ഇതിനിടെ പല സക്ഷികളും കൂറുമാറുകയുമുണ്ടായി.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ












Click it and Unblock the Notifications