കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിച്ച കേസ്; സുപ്രീംകോടതി സമയം നീട്ടി നല്‍കി, 2021 ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും

Google Oneindia Malayalam News

ദില്ലി: കൊച്ചിയില്‍ ഓടുന്ന കാറില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സമയം നീട്ടി നല്‍കി. ആറ് മാസം കൂടിയാണ് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് സമയം നീട്ടിയത്. ഇതോടെ വിചാരണയ്ക്ക് അടുത്ത വര്‍ഷം ഫെബ്രുവരി വരെ സമയം ലഭക്കും. കഴിഞ്ഞവര്‍ഷം സുപ്രീംകോടതി ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ സൃഷ്ടിച്ച നിയമ തടസങ്ങളും കൊറോണയും കാരണം വൈകി. ഇക്കാര്യം ചൂണ്ടിക്കാട്ടി സമയം നീട്ടി നല്‍കണമെന്ന് വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് പ്രത്യേക അപേക്ഷ സുപ്രീംകോടതിക്ക് കൈമാറുകയായിരുന്നു.

15

കഴിഞ്ഞ നവംബറിലാണ് ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശച്ചത്. ഈ വര്‍ഷം മെയ് മാസത്തോടെ വിചാരണ പൂര്‍ത്തിയാകേണ്ടതായിരുന്നു. പക്ഷേ സാധിച്ചില്ല. നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിയായ കേസാണിത്. 2017 ഫെബ്രുവരി 17നായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. തൃശൂര്‍ നിന്നും കൊച്ചിയിലേക്കുള്ള കാര്‍ യാത്രക്കിടെയാണ് നടി ആക്രമിക്കപ്പെട്ടത്. ആദ്യം ക്വട്ടേഷന്‍ സംഘം അറസ്റ്റിലായ കേസില്‍ പിന്നീടാണ് നടന്‍ ദിലീപിന്റെ പേര് ഉയര്‍ന്നു കേട്ടത്.

Recommended Video

cmsvideo
All You Need To Know About The Ayodhya Ram Mandir Bhoomi Puja and Preparations | Oneindia Malayalam

ദിലീപ് നല്‍കിയ ക്വട്ടേഷനാണ് എന്നാണ് ആരോപണം. ദിലീപിനെ അതേ വര്‍ഷം ജൂലൈയില്‍ അറസ്റ്റ് ചെയ്യുകയും മൂന്ന് മാസത്തോളം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയേണ്ടിയും വന്നു. നടിയുടെ ആവശ്യപ്രകാരം വനിതാ ജഡ്ജിയെ തന്നെ അനുവദിക്കുകയും ചെയ്തു. വിചാരണയുടെ ആദ്യ നടപടികള്‍ മാസങ്ങള്‍ക്ക് മുമ്പ് കോടതി ആരംഭിച്ചിരുന്നു. നടിയുടെ ക്രോസ് വിസ്താരമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രോസിക്യൂഷന്‍ വിസ്താരം പൂര്‍ത്തിയായിരുന്നു. ഇതിനിടെ പല സക്ഷികളും കൂറുമാറുകയുമുണ്ടായി.

രണ്ടാമത്തെ പൂജാരിക്കും കൊറോണ; അയോധ്യയില്‍ അതിര്‍ത്തി അടച്ചു, ആശങ്ക!! പ്രമുഖര്‍ പങ്കെടുക്കില്ലരണ്ടാമത്തെ പൂജാരിക്കും കൊറോണ; അയോധ്യയില്‍ അതിര്‍ത്തി അടച്ചു, ആശങ്ക!! പ്രമുഖര്‍ പങ്കെടുക്കില്ല

English summary
Actress Attack case in Kochi: Supreme Court allowed six more months for Trail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X