സിനിമാ ലോകത്ത് വീണ്ടും പീഡനം; ഇരയായത് യുവനടി, സംവിധായകനും നടനും കാറില്‍ ചെയ്തത്
ഭീമവരത്തിലാണ് ഷൂട്ടിങ് എന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതുപ്രകാരം ട്രെയിനില്‍ സ്ഥലത്തെത്താമെന്നാണ് നടി കരുതിയത്.
ഹൈദരാബാദ്: കേരളത്തില്‍ നടന്നതിന് സമാനമായ സംഭവം ആന്ധ്രയിലും. പ്രമുഖ യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം. കാറില്‍ കൊണ്ടുപോകുന്നതിനിടെയാണ് നടിയെ സംവിധായകനും നടനും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.
തെലുങ്ക് സിനിമാ സംവിധായകന്‍ ചലപതി, നടന്‍ ശ്രുജന്‍ എന്നിവര്‍ക്കെതിരേയാണ് പരാതി. വിജയവാഡയിലെ പട്ടാമാഡ പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. സിനിമാ ചിത്രീകരണത്തിന് പോകുന്നതിനിടെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു.

കാറില്‍ പോകുമ്പോള്‍ കൂടെ കയറി
ഷൂട്ടിങ് സ്ഥലത്തേക്ക് കാറില്‍ പോകുകയായിരുന്നു നടി. ഈ വേളയിലാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായതെന്നും പരാതിയില്‍ പറയുന്നു.

ഭീമവരത്തേക്കുള്ള യാത്ര
ഹൈദരാബാദില്‍ നിന്നു ഭീമവരം എന്ന സ്ഥലത്തേക്കാണ് നടി പുറപ്പെട്ടത്. ഭീമവരത്തായിരുന്നു ഷൂട്ടിങ്. യാത്രക്കിടെയാണ് ചലപതിയും ശ്രുജനും കൂടെ കയറിയത്.

കാറില്‍ പോകാന്‍ നിര്‍ബന്ധിച്ചു
ഭീമവരത്തിലാണ് ഷൂട്ടിങ് എന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതുപ്രകാരം ട്രെയിനില്‍ സ്ഥലത്തെത്താമെന്നാണ് നടി കരുതിയത്. പക്ഷേ, സംവിധായകന്‍ കാറില്‍ പോകാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

പോയത് സംവിധായകന്റെ കാറില്‍
തുടര്‍ന്നാണ് സംവിധായകന്റെ കാറില്‍ പുറപ്പെട്ടത്. ആദ്യം ഒറ്റയ്ക്കാണെന്നാണ് കരുതിയത്. പിന്നീട് ചലപതിയും ശ്രുജനും കയറുകയായിരുന്നു.

അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍...
കാറില്‍ സംവിധായകനും നടനും കയറിയപ്പോഴും തെറ്റായി ഒന്നും തോന്നിയില്ല. വിജയവാഡ എത്തിയപ്പോഴാണ് അവര്‍ മോശമായി പെരുമാറാന്‍ തുടങ്ങിയത്. തടുക്കാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദ്ദിക്കുകയും ചെയ്തു.

പിന്‍സീറ്റിലേക്ക് എടുത്തിട്ടു
ഇരുവരും തന്നെ പിന്‍സീറ്റിലേക്ക് എടുത്തിട്ടു മര്‍ദ്ദിക്കുകയായിരുന്നു. പുറത്തേക്ക് ചാടാന്‍ ശ്രമിച്ചെങ്കിലും തടഞ്ഞു. കാറിന് വേഗത കൂട്ടുകയും ചെയ്തുവെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു.

നിയന്ത്രണം വിട്ട കാര്‍ ലോറിയിലിടിച്ചു
വേഗത കൂട്ടിയതോടെ നിയന്ത്രണം വിട്ട കാര്‍ ഒരു ലോറിയില്‍ ഇടിക്കുകയായിരുന്നു. 13ന് രാത്രിയായിരുന്നു സംഭവം. സുഹൃത്തുക്കളെത്തിയാണ് തന്നെ രക്ഷിച്ചതെന്നും നടി പറഞ്ഞു.

സുഹൃത്തുക്കളുടെ നിര്‍ദേശം
സുഹൃത്തുക്കളുടെ നിര്‍ദേശ പ്രകാരമാണ് പോലീസില്‍ പരാതി നല്‍കിയത്. വിഷയം പോലീസില്‍ അറിയിക്കരുതെന്ന ചലപതിയും നടനും ആവശ്യപ്പെട്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.

ഭാവി നശിപ്പിക്കുമെന്ന് ഭീഷണി
തെറ്റ് സംഭവിച്ചെന്നും മാപ്പ് ചോദിക്കുന്നുവെന്നും സംവിധായകനും നടനും നടിയോട് പറഞ്ഞു. വിഷയം പുറത്തുപറഞ്ഞാല്‍ നിന്റെ അഭിനയ ജീവിതം ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും നടി പറഞ്ഞു.

ചലപതി കസ്റ്റഡിയില്‍, നിസാര വകുപ്പുകള്‍
പരാതിയുടെ അടിസ്ഥാനത്തില്‍ ചലപതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന് പോലീസ് പറയുന്നില്ല. ഗുരുതരമായ വകുപ്പും പോലീസ് ചുമത്തിയിട്ടില്ല. അമിത വേഗതയില്‍ വാഹനം ഓടിച്ചു എന്ന നിസാര വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നെന്ന് ആക്ഷേപമുണ്ട്.












Click it and Unblock the Notifications