മമ്മൂട്ടിയുടെ നായികയ്ക്ക് നേരെ നൈറ്റ് ക്ലബ്ബിലെ ശുചിമുറിയില്‍ നടന്നത്..!! നടുക്കുന്ന അനുഭവം..!!
മുംബൈ: പൊതുസ്ഥലങ്ങളില്‍ വെച്ച് സിനിമാ താരങ്ങളോ സെലിബ്രിറ്റികളോ ആയ സ്ത്രീകളെ അടുത്തുകിട്ടിയാല്‍ കിട്ടുന്ന സമയം കൊണ്ട് തോണ്ടുകയോ പിടിക്കുകയോ ചെയ്യുന്നത് ചിലര്‍ക്കൊരു അസുഖം പോലെയാണ്. പലരും ഇത്തരം സംഭവങ്ങളെ അവഗണിക്കാറ് പതിവ്. എന്നാല്‍ ഇത്തരത്തില്‍ തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച് മലയാളികള്‍ക്ക് പരിചിതയായ ബോളിവുഡ് നടി മഹി വിജ്.
Read Also: ടിപിയെ കൊന്നതിന് പിന്നില്‍ പിണറായി വിജയന്‍..!! രേഖകളുണ്ടെന്ന് രമ..! സിബിഐ അന്വേഷണം..!!
Read Also: ദുബായിലെ ബിസിനസ്സുകാരന്റെ ഫ്‌ളാറ്റ് നക്ഷത്രവേശ്യാലയം...!! വില്‍പനയ്ക്ക് പിഞ്ചുപെണ്‍കുട്ടികള്‍..!!

മുംബൈയിലെ നൈറ്റ്ക്ലബ്ബില്‍ വെച്ചാണ് നടിക്ക് ദുരനുഭവം ഉണ്ടായത്. മഹിവിജിന്റെ ഭര്‍ത്താവും നടനുമായ ജെയ് ബാനുശാലിക്കും മറ്റൊരു സുഹൃത്തിനുമൊപ്പമാണ് ഇവര്‍ നൈറ്റ് ക്ലബിലെത്തിയത്.

പാര്‍ട്ടിക്കിടെ മഹിവിജ് ശുചിമുറിയില്‍ കയറി. അകത്ത് അപരിചിതനായ ഒരാള്‍ കൂടിയുണ്ടായിരുന്നു. അപ്രതീക്ഷിതമായി ഇയാള്‍ നടിയെ കയറിപ്പിടിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു.

പൊടുന്നനെ ഉണ്ടായ ആക്രമണത്തില്‍ ആദ്യം നടി ഭയന്നുവെങ്കിലും ഉടനെ തന്നെ മനോധൈര്യം വീണ്ടെടുത്തു. കയറിപ്പിടിച്ചവന്റെ കരണം പുകച്ച് രണ്ടടിയും കൊടുത്തു മഹി വിജ്.

എന്നാല്‍ തല്ല് കിട്ടിയിട്ടും അയാള്‍ പിന്മാറാനുള്ള ലക്ഷണം ഇല്ലായിരുന്നുവെന്ന് നടി പറയുന്നു. മുഖത്ത് പോലും യാതൊരു ഭാവമാറ്റവും ഉണ്ടായില്ലെന്നും നടി പറയുന്നു. രക്ഷപ്പെടാന്‍ മഹി വിജ് ഒച്ചവെച്ചു.

നടിയുടെ നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടി. പക്ഷേ അപ്പോഴേക്കും അക്രമി ഓടിരക്ഷപ്പെട്ടിരുന്നു. തക്ക സമയത്ത് പ്രതികരിക്കാന്‍ കഴിഞ്ഞില്ലായിരുന്നുവെങ്കില്‍ തന്റെ സ്ഥിതി എന്താകുമായിരുന്നെന്ന് നടി ഭയത്തോടെ ഓര്‍ക്കുന്നു.

മമ്മൂട്ടി ചിത്രമായ അപരിചിതനിലെ വേഷത്തിലൂടെയാണ് മഹി വിജ് മലയാളികള്‍ക്ക് പരിചിതയാവുന്നത്. ഹിന്ദി ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് നടിയും മോഡലുമായ മഹി വിജ് ശ്രദ്ധേയയായത്.












Click it and Unblock the Notifications