രൺബീർ കപൂർ ചിത്രത്തിലെ നടി ഫ്ലാറ്റിൽ മരിച്ച നിലയിൽ!! സംഭവത്തിൽ ദുരൂഹത!!

  • Posted By:
Subscribe to Oneindia Malayalam

ഗുരുഗ്രാം: പ്രശസ്ത ആസാമീസ് നടിയും ഗായികയുമായ ബിദിഷ ബെസ്ബറൂഹയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗുരുഗ്രാമിലെ സുശാന്ത് ലോക് റെസിഡൻസ് ഏരിയയിലെ ഫ്ലാറ്റിലാണ് ബിദിഷയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

തിങ്കളാഴ്ച ബിദിഷയെ ഫോണിൽ വിളിച്ചപ്പോൾ കിട്ടിയിരുന്നില്ല. തുടർന്ന് പിതാവ് പോലീസിനെ അറിയിക്കുകയായിരുന്നു. പിതാവ് നൽകിയ അഡ്രസിൽ അന്വേഷിച്ചെത്തിയപ്പോൾ ഫ്ലാറ്റ് പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നിയതിനെ തുടർന്ന് പോലീസ് വാതിൽ തകർത്ത് അകത്തുകയറിയപ്പോഴായിരുന്നു മൃതദേഹം കണ്ടത്.

ബോളിവുഡ് ചിത്രത്തിൽ

ബോളിവുഡ് ചിത്രത്തിൽ

രൺബീർ കപൂർ നായകനായ ബോളിവുഡ് ചിത്രം ജഗ്ഗാ ജസൂസിൽ ബിദിഷ അഭിനയിച്ചിരുന്നു. അസം സ്വദേശിയായ ഇവർ മിനിസ്ക്രീനിലൂടെയാണ് പ്രശസ്തയായത്.

ഗായികയും അവതാരകയും

ഗായികയും അവതാരകയും

സ്റ്റേജ് ഷോകളുടെ അവതാരകയായി ബിദിഷ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിരവധി സ്റ്റേജ് ഷോകൾക്ക് ബിദിഷ അവതാരകയായിരുന്നു. ഗായിക കൂടിയാണ് ഇവർ.

തൂങ്ങിമരിച്ച നിലയിൽ

തൂങ്ങിമരിച്ച നിലയിൽ

ഗുരുഗ്രാമിലെ സുശാന്ത് ലോക് ഏരിയയിലെ ഫ്ലാറ്റിൽ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ബിദിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ ആദ്യ നിഗമനം.

പിതാവ് നൽകിയ വിവരം

പിതാവ് നൽകിയ വിവരം

ബിദിഷയെ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്ന് പിതാവ് പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധിക്കുമ്പോഴാണ് ബിദിഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്ത കാലത്താണ് ഇവർ ഇവിടെ താമസത്തിനെത്തിയത്.

പുറത്ത് നിന്ന് പൂട്ടിയ നിലയിൽ

പുറത്ത് നിന്ന് പൂട്ടിയ നിലയിൽ

വീടും ഗേറ്റും പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇത് സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. ഭർത്താവിനൊപ്പമായിരുന്നു ഇവർ ഇവിടെ കഴിഞ്ഞിരുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.

ഭർത്താവുമായി പ്രശ്നം

ഭർത്താവുമായി പ്രശ്നം

ഇവർക്ക് ഭർത്താവുമായി പ്രശ്നം ഉണ്ടായിരുന്നതായി പിതാവ് പറയുന്നു. ബിദിഷയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് ഭർത്താവാണെന്നാണ് പിതാവിന്റെ ആരോപണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വേണ്ടിവന്നാൽ ബിദിഷയുടെ ഭർത്താവിനെ ചോദ്യം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.

ആത്മഹത്യ കുറിപ്പ് ഇല്ല

ആത്മഹത്യ കുറിപ്പ് ഇല്ല

ബിദിഷയുടെ വസതിയിൽ പോലീസ് പരിശോധന നടത്തി. എന്നാൽ ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ബിദിഷയുടെ ഫോണും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പോലീസ് പരിശോധിച്ച് വരികയാണ്. അതേസമയം നടിയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു.

English summary
Assamese singer Bidisha Bezbaruah found dead in Gurugram.
Please Wait while comments are loading...