Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി; മൂന്ന് തവണ ഗര്‍ഭഛിദ്രം നടത്തി, മുന്‍ മന്ത്രിക്കെതിരെ കേസ്...

ചെന്നൈ: മുന്‍ മന്ത്രിയും എഡിഎംകെ നേതാവുമായ എം മണികണ്ഠനെതിരെ തമിഴ് നടിയുടെ പരാതി. വിവാഹം ചെയ്യാമെന്ന് മോഹിപ്പിച്ച് ലൈംഗിക ചൂഷണം ചെയ്തു എന്നാണ് പരാതി. മുന്‍ മന്ത്രിക്കെതിരെ പോലീസ് കേസെടുത്തു. ചെന്നൈ അഡയാര്‍ വനിതാ പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. ഗൗരവമേറിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി മണികണ്ഠനുമായി ബന്ധമുണ്ടെന്ന് നടി പരാതിയില്‍ പറയുന്നു. മൂന്ന് തവണ ഗര്‍ഭഛിദ്രം നടത്തിയെന്നും പരാതിയിലുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഇന്ത്യന്‍ നാവിക സേനയുടെ അത്യാധുനിക ഹെലികോപ്റ്ററില്‍ മെഡിക്കല്‍ ഐസിയു സ്ഥാപിച്ചു: ചിത്രങ്ങള്‍

Recommended Video

cmsvideo
    VK Sasikala തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നു | Oneindia Malayalam

    അനുമതിയില്ലാതെ ഗര്‍ഭഛിദ്രം

    അനുമതിയില്ലാതെ ഗര്‍ഭഛിദ്രം

    വിവാഹം കഴിക്കുമെന്ന് മോഹിപ്പിച്ചാണ് ലൈംഗിക ചൂഷണം ചെയ്തത് എന്ന് പരാതിയില്‍ പറയുന്നു. നടിയുടെ അനുമതിയില്ലാതെ ഗര്‍ഭഛിദ്രം നടത്തിയതിനും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി മണികണ്ഠനുമായി ബന്ധമുണ്ടെന്നും നടി പരാതിയില്‍ വിശദീകരിക്കുന്നു.

    മണികണ്ഠന്‍ പറഞ്ഞ കാരണം

    മണികണ്ഠന്‍ പറഞ്ഞ കാരണം

    മൂന്ന് തവണ ഭര്‍ഭിണിയായി. അപ്പോഴെല്ലാം ഓരോ കാരണങ്ങള്‍ പറഞ്ഞത് അലസിപ്പിച്ചു. വിവാഹം കഴിഞ്ഞതിന് ശേഷം മതി കുഞ്ഞ് എന്നായിരുന്നു മണികണ്ഠന്‍ പറഞ്ഞതത്രെ. വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ മണികണ്ഠന്റെ സ്വരം മാറി. അദ്ദേഹം വധഭീഷണി മുഴക്കിയെന്നും പരാതിയില്‍ പറയുന്നു.

    സ്വകാര്യ ചിത്രങ്ങള്‍

    സ്വകാര്യ ചിത്രങ്ങള്‍

    നടിയുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയത്രെ. രാജ്യം വിട്ടുപോകാനും നിര്‍ബന്ധിച്ചു. മണികണ്ഠന്റെ സഹായി തന്റെ കുടുംബാംഗങ്ങളെ ആക്രമിച്ചുവെന്നും നടി പരാതിയില്‍ പറയുന്നു. ക്വട്ടേഷന്‍ നല്‍കി വധിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

    മണികണ്ഠന്റെ പ്രതികരണം

    മണികണ്ഠന്റെ പ്രതികരണം

    ആരോപണങ്ങള്‍ മണികണ്ഠന്‍ നിഷേധിച്ചു. നടിയുടെ വാദം തെറ്റാണ്. തന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനാണ് നീക്കമെന്നും മണികണ്ഠന്‍ അവകാശപ്പെട്ടു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി മാധ്യമങ്ങള്‍ ഇദ്ദേഹവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. കേസെടുത്ത ശേഷം മണികണ്ഠന്‍ പ്രതികരിച്ചിട്ടില്ല.

    വിമതനായ മന്ത്രി

    വിമതനായ മന്ത്രി

    പോലീസ് കേസെടുത്തതോടെ മണികണ്ഠന്‍ ചെന്നൈ വിട്ടുവെന്നാണ് വിവരം. നേരത്തെ എഡിഎംകെയില്‍ ആയിരിക്കുമ്പോള്‍ വിമതസ്വരം ഉയര്‍ത്തിയ 18 എംഎല്‍എമാരില്‍ മണികണ്ഠനുമുണ്ടായിരുന്നു. ആ സംഭവത്തോടെ മന്ത്രി പദവി നഷ്ടമായി. 2016ല്‍ ജയലളിത സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ വീണ്ടും തിരിച്ചെത്തി മന്ത്രിയായി. 39കാരനായ മണികണ്ഠന്‍ തമിഴ്‌നാട്ടിലെ രണ്ടാമത്തെ പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു.

    തെളിവുകള്‍ പുറത്ത് വിട്ട് നടി

    തെളിവുകള്‍ പുറത്ത് വിട്ട് നടി

    നടിയുടെ പരാതിയില്‍ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചതിന് പിന്നാലെ മുന്‍ മന്ത്രി ഒളിവില്‍ പോയെന്നാണ് വിവരം. പരാതി ഉന്നയിച്ച നടി ഇപ്പോള്‍ മലേഷ്യയിലാണ്. മന്ത്രിക്കെതിരായ തെളിവുകള്‍ നടി പുറത്തുവിട്ടിട്ടുണ്ട്. ചിത്രങ്ങളും സോഷ്യല്‍ മീഡിയ ചാറ്റിങുകളുമാണ് നടി പരസ്യപ്പെടുത്തിയത്.

    കിടിലന്‍ ലുക്കില്‍ നമിത റാവു; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+