മയക്കമരുന്ന് ഉപയോഗം സംബന്ധിച്ച വാർത്ത അടിസ്ഥാന രഹിതം: കരിയർ നശിപ്പിക്കാമെന്ന് ദിയ മിർസ!!
മുംബൈ: മയക്കുമരുന്ന് വിവാദത്തിൽ പ്രതികരിച്ച് ബോളിവുഡ് നടി ദിയ മിർസ. ജീവിതത്തിൽ ഒരിക്കലും മയക്കുമരുന്നോ അത്തരത്തിലുള്ള വസ്തുുക്കളോ ശേഖരിക്കുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ലെന്നാണ് നടി പ്രതികരിച്ചിട്ടുള്ളത്. സുശാന്ത് സിഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അന്വേഷിക്കുന്നതിനിടെയാണ് ദിയ മിർസയുടെ പേരും ഉയർന്നുവരുന്നത്. ദിയ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ നിരീക്ഷണത്തിലാണെന്നും ഉടൻ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നുമുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നത്.
അതിര്ത്തിയില് പണം പറന്നു വീഴുന്നു; പിന്നാലെ ആയുധങ്ങളും... പാകിസ്താന്റെ തന്ത്രം പൊളിച്ച് പോലീസ്

വ്യാജം.. അടിസ്ഥാനരഹിതവും
താൻ മയക്കുമരുന്ന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ആരോപണം നിഷേധിച്ച നടി പുറത്തുവന്ന വാർത്ത വ്യാജവും അടിസ്ഥാനരഹിതവുമാണെന്നാണ് വിശേഷിപ്പിച്ചത്. തന്നെ അപകീർത്തിപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെയുള്ളതാണ് ഇതെന്നും നടി പറയുന്നു. ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിലൂടെ തന്റെ പ്രശസ്തിയെ ബാധിക്കുന്നുവെന്നും വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ ഞാൻ പടുത്തുയർത്തിയ എന്റെ കരിയർ നശിപ്പിക്കുന്നതിനായുള്ളതാണെന്നും നടി പറയുന്നു.

ഉപയോഗിച്ചിട്ടില്ലെന്ന്
എന്റെ ജീവിതത്തിൽ ഒരിക്കൽപ്പോലും ഒരുതരത്തിലുള്ള മയക്കുമരുന്നുകളോ അത്തരത്തിലുള്ള നാർക്കോട്ടിക്സ് വസ്തുക്കളോ ശേഖരിക്കുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. സംഭവത്തിൽ ഒരു ഇന്ത്യൻ പൌരനെന്ന നിലയിൽ എനിക്ക് ലഭ്യമായ എല്ലാ നിയമപരമായ മാർഗ്ഗങ്ങളും ഉപയോഗിച്ച് പോരാടുമെന്നും നടി വ്യക്തമാക്കി. തന്റെ കൂടെ നിന്നതിനും പിന്തുണച്ചതിനും എല്ലാവർക്കും നടി നന്ദി പറയുകയും ചെയ്തിരുന്നു.

വാട്ട്സ്ആപ്പ് ചാറ്റ്
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് റിയ ചക്രവർത്തിയുടെ നിർണായക വാട്സ്ആപ്പ് ചാറ്റുകൾ ലഭിക്കുന്നത്. കേസ് അന്വേഷണത്തിനിടെ റിയ ചക്രവർത്തിയുടെ ഫോൺ പിടിച്ചെടുത്ത എൻഫോഴ്സ്മെന്റാണ് നിരോധിത മയക്കുമരുകളെക്കുറിച്ചുള്ള നിർണായക വാട്സ്ആപ്പ് ചാറ്റുകൾ കണ്ടെത്തിയത്. ഇതോടെയാണ് ഇവ എൻസിബിയ്ക്ക് കൈമാറുന്നത്. മയക്കുമരുന്നുകളെക്കുറിച്ച് ചർച്ച ചെയ്യുന്ന സുശാന്തിന്റെ മുൻ മാനേജർ ജയ സാഹയുമായുള്ള റിയയുടെ വാട്സ്ആപ്പ് ചാറ്റാണ് പുറത്തുവന്നത്. ഇതോടെയാണ് എൻസിബി കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത്.

18 പേർ അറസ്റ്റിൽ
മയക്കുമരുന്ന് കേസിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ 18 പേരെയാണ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. റിയ ചക്രവർത്തി, സഹോദരൻ ഷോവിക് ചക്രവർത്തി, സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡ, പാചക്കക്കാരനായ ദീപേഷ് സാവന്ത് എന്നിവരാണ് അറസ്റ്റിലായവരിൽ പ്രമുഖർ. ഇതിൽ റിയ ചക്രവർത്തി, ഷോവിക് ചക്രവർത്തി എന്നിവരെ ഒക്ടോബർ ആറ് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയിച്ചിട്ടുണ്ട്. ഇവർക്ക് പുറമേ സാറാ അലി ഖാൻ, ശ്രദ്ധ കപൂർ, ദീപിക പദുകോൺ എന്നീ ബോളിവുഡ് താരങ്ങളുടെ പേരും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ അന്വേഷണത്തിനിടെ ഉയർന്നുവന്നിരുന്നു.

ആരോപണം നിഷേധിച്ചു
ദീപിക പദുക്കോണിന്റെ മാനേജരെയും കേസുമായി ബന്ധപ്പെട്ട് എൻസിബി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. റിയ ചക്രവർത്തിയുടെ ഫോണിൽ നിന്ന് കണ്ടെടുത്ത വാട്സ്ആപ്പ് ചാറ്റിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് വിളിപ്പിച്ചിട്ടുള്ളത്. കേസിൽ അറസ്റ്റിലായ റിയ ചക്രവർത്തിയെ മുംബൈയിലെ ബൈക്കുള ജയിലിലാണ് പാർപ്പിച്ചിട്ടുള്ളത്. മയക്കുമരുന്ന് സിൻഡിക്കേറ്റിന്റെ ഭാഗമാണെന്ന നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ആരോപണം റിയ ചക്രവർത്തി നിഷേധിച്ചിരുന്നു.