കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാഗകന്യകയായി തകർത്ത് അഭിനയം.. കയ്യിൽ വിഷമുള്ള പാമ്പ്.. നടി വേദിയിൽ പാമ്പ് കടിയേറ്റ് മരിച്ചു!

Google Oneindia Malayalam News

Recommended Video

cmsvideo
പ്രമുഖ നടി പാമ്പ് കടിയേറ്റു മരിച്ചു | Oneindia Malayalam

ബരാസത്: സ്വന്തം കലാപ്രകടനത്തിനിടെ വേദിയില്‍ തന്നെ തന്റെ മരണം സംഭവിക്കണം എന്നാകും മിക്ക കലാകാരന്മാരും ആഗ്രഹിക്കുക. എന്നാല്‍ അപകടത്തെ വേദിയിലേക്ക് വിളിച്ച് വരുത്തി മരണത്തിന് കീഴടങ്ങുന്നത് അക്കൂട്ടത്തില്‍ പെടുത്താനാകില്ല.

വേദിയില്‍ നാഗകന്യകയായി അഭിനയിക്കുന്നതിനിടെ നടി പാമ്പ് കടിയേറ്റ് മരിച്ച സംഭവം ഞെട്ടിക്കുന്നതാണ്. യഥാര്‍ത്ഥ പാമ്പിനെ ആയിരുന്നു നടി കയ്യില്‍ പിടിച്ചിരുന്നത്. പാമ്പ് കടിയേറ്റ നടിയെ ചികിത്സിച്ചതാകട്ടെ സ്ഥലത്തെ മന്ത്രവാദിയും. സംഭവിച്ചത് ഇതാണ്:

നടി പാമ്പ് കടിയേറ്റ് മരിച്ചു

നടി പാമ്പ് കടിയേറ്റ് മരിച്ചു

പശ്ചിമ ബംഗാളിലെ ബാരുണ്‍ഹട്ട് ഗ്രാമത്തിലാണ് നടി പാമ്പ് കടിയേറ്റ് മരിച്ചത്. ജാത്ര എന്ന കലാരൂപം സ്റ്റേജില്‍ അവതരിപ്പിക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. ജാത്രയിലെ മനാഷ അഥവാ നാഗകന്യയുടെ വേഷമായിരുന്നു കാളിദാസി മൊണ്ഡെല്‍ എന്ന നടിയുടേത്. നാഗകന്യക കയ്യില്‍ പിടിച്ചിരുന്നത് ജീവനുള്ള, വിഷമുള്ള പാമ്പിനെ ആയിരുന്നു. പരിപാടി നടന്ന് കൊണ്ടിരിക്കേ പാമ്പ് നടിയെ കടിച്ചു.

മന്ത്രവാദിയുടെ ചികിത്സ

മന്ത്രവാദിയുടെ ചികിത്സ

പാമ്പ് കടിയേറ്റ് നടി വേദിയില്‍ കുഴഞ്ഞ് വീണു. എന്നാല്‍ ഒരപ്പമുണ്ടായിരുന്ന അഭിനേതാക്കള്‍ അടക്കമുള്ളവര്‍ നടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായില്ല. പകരം സ്ഥലത്തെ പ്രധാന മന്ത്രവാദിയെ വിളിച്ച് വരുത്തി ചികിത്സിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. പച്ച മരുന്ന് ഉപയോഗിച്ചും മന്ത്രം ചൊല്ലിയും ഉള്ള ചികിത്സയിലൂടെ ഈ മന്ത്രവാദിക്ക് പാമ്പ് കടിയേറ്റവരെ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നാണ് ഗ്രാമവാസികള്‍ വിശ്വസിക്കുന്നത്.

ചികിത്സ ഇല്ലാതെ നാല് മണിക്കൂർ

ചികിത്സ ഇല്ലാതെ നാല് മണിക്കൂർ

നാല് മണിക്കൂറോളമാണ് പാമ്പ് കടിയേറ്റ നടി വേദിയില്‍ തന്നെ മരണം കാത്ത് കിടന്നത്. നടിയെ ചികിത്സിച്ച് രക്ഷപ്പെടുത്തുന്നതില്‍ മന്ത്രവാദി പരാജയപ്പെട്ടതോടെയാണ് ആശുപത്രിയില്‍ എത്തിക്കുന്നത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ച് കഴിഞ്ഞിരുന്നു. ചികിത്സ വൈകിയതാണ് നടിയുടെ മരണത്തിന് കാരണമായത് എന്ന് ഡോക്ടര്‍മാകും പറയുന്നു. സംഭവത്തില്‍ ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ല.

ചികിത്സ ഇല്ലാതെ നാല് മണിക്കൂർ

ചികിത്സ ഇല്ലാതെ നാല് മണിക്കൂർ

പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. നടിക്കൊപ്പം ജാത്രയില്‍ അഭിനയിച്ചവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. മാനസമംഗല്‍ കാവ്യ എന്ന പുരാണ സാഹിത്യത്തെ അധികരിച്ചുള്ള കലാരൂപമാണ് കാളിദാസി മൊണ്ഡെലും സംഘവും അവതരിപ്പിച്ച് കൊണ്ടിരുന്നത്. നാഗദൈവമായ മാനസയുടെ കഥയാണിത്. ഈ കലാരൂപത്തിന് ജീവനുള്ള പാമ്പിനെ ഉപയോഗിക്കുന്നത് പതിവാണ്.

പാമ്പിനെ ഉപയോഗിക്കുന്നത് നിയമവിരുദ്ധം

പാമ്പിനെ ഉപയോഗിക്കുന്നത് നിയമവിരുദ്ധം

ജീവനുള്ള പാമ്പിനെ ഇത്തരം കലാപ്രകടനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് പശ്ചിമ ബെംഗാള്‍ സര്‍ക്കാര്‍ വിലക്കിയതാണ്. പാമ്പിനെ ഉപയോഗിക്കുന്നത് നിയമവിരുദ്ധമായത് കൊണ്ടാണ് അപകടം നടന്ന ഉടനെ നടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സംഘാടകര്‍ തയ്യാറാകാതിരുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെന്ന് വനംവകുപ്പ് മന്ത്രി ബിനോയ് ബര്‍മാന്‍ പ്രതികരിച്ചു. 63കാരിയായ നടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.

ജോലിയുള്ള പെണ്ണുങ്ങൾക്കെല്ലാം അവിഹിതം.. അടിവസ്ത്രം എല്ലായിടത്തും കിടക്കും! വേറെ ലെവൽ ദുരന്തംജോലിയുള്ള പെണ്ണുങ്ങൾക്കെല്ലാം അവിഹിതം.. അടിവസ്ത്രം എല്ലായിടത്തും കിടക്കും! വേറെ ലെവൽ ദുരന്തം

ബാബുവിന്റെ കഴുത്തിലെ മുറിവ് എൽ ആകൃതിയിൽ.. വെട്ടി നുറുക്കിയത് പരിശീലനം നേടിയവർ!ബാബുവിന്റെ കഴുത്തിലെ മുറിവ് എൽ ആകൃതിയിൽ.. വെട്ടി നുറുക്കിയത് പരിശീലനം നേടിയവർ!

English summary
Actress dies after bitten by snake used as prop during jatra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X