നടിയുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍! പ്രശ്നം ഗുരുതരമായി, ഒന്‍പത് മാസത്തിന് ശേഷം പരാതി

  • Posted By: Desk
Subscribe to Oneindia Malayalam

ചെന്നൈ: പ്രമുഖ നടിയുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രചരിക്കുന്നു. നടി അനുയ ഭഗവതിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് വീണ്ടും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് നടി പോലീസിനെ സമീപിച്ചു.

രാത്രിയും പകലും ആള്‍ക്കാര്‍ വരും! കൂട്ട ബലാത്സംഗത്തിനിരയായ യുവതി രണ്ടാമതും പ്രസവിച്ചു; സംഭവം പാലോട്

എത്ര ട്രോളിയാലും ചിന്തയെ തോല്‍പ്പിക്കാനാവില്ല മക്കളേ! ഇരട്ടച്ചങ്കനെ ഉയര്‍ത്തിക്കാട്ടി കാര്യവട്ടത്ത്

തമിഴ് സിനിമാലോകത്തെ പിടിച്ചുലച്ച സുചിലീക്ക്‌സിലാണ് അനുയ ഭഗവതിന്റെ ചിത്രങ്ങളും പ്രചരിച്ചത്. തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെന്നും, ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് അനുയ പോലീസിനോടെ സമീപിച്ചതോടെയാണ് സുചിലീക്ക്‌സ് വീണ്ടും വാര്‍ത്തകളിലിടം പിടിച്ചത്.

ട്വിറ്റര്‍ അക്കൗണ്ട്...

ട്വിറ്റര്‍ അക്കൗണ്ട്...

തമിഴ് സിനിമാലോകത്തെ പിടിച്ചുലച്ച സുചിലീക്ക്‌സിലൂടെയാണ് നിരവധി താരങ്ങളുടെ രഹസ്യചിത്രങ്ങള്‍ പുറത്തുവന്നത്. ധനുഷ്, റാണ ദഗ്ഗുബാട്ടി, തൃഷ, ഹന്‍സിക, അനിരുദ്ധ്, ആന്‍ഡ്രിയ തുടങ്ങിയവരുടെ രഹസ്യചിത്രങ്ങളാണ് ഗായിക സുചിത്ര കാര്‍ത്തിക്ക് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍...

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍...

നടി അനുയ ഭഗവതിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും സുചിലീക്ക്‌സിലൂടെ പ്രചരിച്ചിരുന്നു. അനുയ മാറു മറയ്ക്കാതെ കണ്ണാടിക്ക് മുന്നില്‍ നില്‍ക്കുന്ന ചിത്രമാണ് സുചിലീക്ക്‌സിലൂടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

പരാതി...

പരാതി...

ചിത്രങ്ങള്‍ പുറത്തുവന്ന് ഒന്‍പത് മാസത്തിന് ശേഷം അനുയ ഭഗവത് പോലീസിനെ സമീപിച്ചതോടെയാണ് സുചിലീക്ക്‌സ് വീണ്ടും വാര്‍ത്തകളിലിടം പിടിച്ചത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നടി മുംബൈ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്.

ആരോപണം...

ആരോപണം...

സോഷ്ല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ചിലര്‍ തന്നെ വ്യക്തിഹത്യ ചെയ്യുന്നുണ്ടെന്നും അനുയ പരാതിയില്‍ ആരോപിക്കുന്നുണ്ട്. പ്രശ്‌നത്തില്‍ സ്വയം പരിഹാരം കാണാന്‍ ശ്രമിച്ചതുകൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നും നടി പോലീസിനെ അറിയിച്ചു.

പരാജയപ്പെട്ടു...

പരാജയപ്പെട്ടു...

സുചിലീക്ക്‌സിലൂടെ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ പ്രശ്‌നപരിഹാരത്തിന് താന്‍ ശ്രമിച്ചുനോക്കി. എന്നാല്‍ ആ പരിശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഇതിനുപുറമേ ചിത്രങ്ങള്‍ ഉപയോഗിച്ച് ചിലര്‍ വ്യക്തിഹത്യ ചെയ്യാന്‍ ആരംഭിച്ചതോടെയാണ് പരാതി നല്‍കുന്നതെന്നും നടി വ്യക്തമാക്കി. അഭിഭാഷകനുമായി കൂടിയാലോചന നടത്തിയ ശേഷമാണ് നടി പോലീസില്‍ പരാതി നല്‍കിയത്.

ട്വിറ്റര്‍...

ട്വിറ്റര്‍...

ഗായിക സുചിത്ര കാര്‍ത്തിക്കിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സിനിമാ താരങ്ങളുടെ രഹസ്യചിത്രങ്ങള്‍ പുറത്തുവന്നത്. എന്നാല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് മറ്റാരോ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് സുചിത്ര കാര്‍ത്തിക്ക് പറഞ്ഞത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുചിത്ര ചെന്നൈ പോലീസില്‍ പരാതിയും നല്‍കി. ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അനുയയും പോലീസിനെ സമീപിച്ചിരിക്കുന്നത്.

English summary
actress filed complaint in mumbai cyber cell.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്