കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീരിയല്‍ നടി കൊല്ലപ്പെട്ട നിലയില്‍, സുഹൃത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Google Oneindia Malayalam News

കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി സീരിയല്‍ നടി ദിഷ ഗാംഗുലിയെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ കൊല്‍ക്കത്തയിലെ സ്വന്തം വീട്ടിലാണ് ദിഷ ഗാംഗുലിയുടെ മൃതദേഹം കാണപ്പെട്ടത്. ഗാംഗുലിയുടെ ഒന്നിച്ച് താമസിക്കുന്ന മറ്റൊരു നടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

ബംഗാളിയിലെ പ്രശസ്തമായ പല സീരിയലുകളുടെയും ഭാഗമാണ് ദിഷ ഗാംഗുലി. തുമി അസ്‌ബേ ബോല്‍ എന്ന സീരിയലില്‍ പ്രധാന വേഷം ചെയ്തു. ദിഷ ഗാംഗുലി സ്വന്തം അച്ഛനമ്മമാരോടൊപ്പമാണ് താമസം. ശ്രദ്ധിക്കപ്പെട്ടുവരുന്ന മറ്റൊരു നടിയും ഇവര്‍ക്കൊപ്പം താമസിക്കുന്നുണ്ട്. ദിഷയുടെ മാതാപിതാക്കള്‍ വെക്കേഷന്‍ ആസ്വദിക്കാനായി വിദേശത്ത് പോയിരിക്കുകയാണ്.

dishaganguly-actress

ബുധനാഴ്ച വൈകുന്നേരം ദിഷ ഗാംഗുലി കാമുകനുമൊത്ത് ഐ പി എല്‍ ക്രിക്കറ്റിലെ ആദ്യ മത്സരം കാണാന്‍ പോയിരുന്നു. ബെലെഗട്ട സ്വദേശിയായ ബിബസ്യാന്‍ ഘോഷിനൊപ്പമാണ് ദിഷ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള കളി കാണാനെത്തിയത്.

തുടര്‍ന്നാണ് പിറ്റേന്ന് വെളുപ്പിന് നടിയെ സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൂട്ടുകാരിയായ നടി ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്തിന് എന്നതും സംശയകരമാണ്. കൂട്ടുകാരി സ്വന്തം വീട്ടില്‍ പോയതിനാല്‍ കൊല്ലപ്പെട്ട രാത്രി ദിഷ ഗാംഗുലി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു എന്ന് അയല്‍ക്കാര്‍ പറയുന്നു.

English summary
Disha Ganguly, a well known television actress, was found dead at her home, Kolkata.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X