ഏഴ് വര്‍ഷം മുമ്പ് മരിച്ച നടിയെ മനോരമ ജീവിപ്പിച്ചോ... അതോ നടി മരിച്ചിട്ടില്ലേ...
ചെന്നൈ: മലയാളം, തമിഴ് സിനിമകളില്‍ സജീവമായിരുന്ന നടി ആരും നോക്കാനില്ലാതെ തെരുവിലെന്ന് വാര്‍ത്ത. സംഭവം ശ്രദ്ധയില്‍ പെട്ട ദേശീയ മനുഷ്യാവകാശ കമ്മീഷന് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് തേടിയതായും മനോരമ ഓണ്‍ലൈനില്‍ വാര്‍ത്തയുണ്ട്. എന്നാല്‍ നിഷ നൂര്‍ 2007 ല്‍ മരിച്ചു എന്നാണ് ചിലരുടെ വാദം.
ആയ്യര്‍ ദ ഗ്രേറ്റ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധ നേടിയ താരമാണ് നിഷ എന്ന നൂര്‍ നിഷ. മലയാളത്തിലും തമിഴിലും ആയി ഒട്ടേറെ ചിത്രങ്ങളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്. മിമിക്സ് ആക്ഷന്‍ 500 ആണ് മലയാളത്തില്‍ ഒടുവില്‍ അഭിനയിച്ച ചിത്രം.

എന്നാല്‍ നടി ജീവിച്ചിരിക്കുന്നു എന്ന് തന്നെയാണ് വിക്കി പീഡിയയില് നിന്നുള്ള വിവരം. നടിക്ക് ഗുരുതരമായ ലൈംഗിക രോഗമാണ്. ഒരു പ്രമുഖ നിര്‍മാതാവാണ് താരത്തെ വഴിവിട്ട ജീവിതത്തിലേക്ക് തള്ളിവിട്ടത്. തമിഴ്നാട്ടിലെ നാഗൂരില്‍ അതീവ ഗുരുതരാവസ്ഥയിലാണ് നടി ഇപ്പോഴുള്ളത്- വിക്കി പീഡിയ നല്കുന്ന വിരങ്ങള്‍ ഇത്രയൊക്കെയാണ്. അതേ സമയം നിഷ നൂര്‍ ഡെത്ത് എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ 2007 ല്‍ മരിച്ചു എന്നാണ് വിവരം കിട്ടുക.

നിഷയുടെ ചിത്രങ്ങളും രോഗ വിവരങ്ങളും ഒക്കെ കാണിച്ച് വാട്സ് ആപ്പില്‍ ചില സന്ദേശങ്ങളും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.
നാഗപട്ടണത്തിലെ തെരുവിലാണ് നടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്നാണ് മനോരമ വാര്‍ത്ത. നിഷക്ക് ചികിത്സ നല്‍കണം എന്നും നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണം എന്നും മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മനോരമ വാര്‍ത്തയില്‍ പറയുന്നു.
തമിഴില്‍ നായികയായി തിളങ്ങിയ താരമായിരുന്നു നിഷ നൂര്‍. എമ്പതുകളില്‍ ഏറെ തിരക്കുള്ള നടിയായിരുന്നു. കമല്‍ഹാസനൊപ്പം ടിക് ടിക് ടിക് എന്ന ഹിറ്റ് ചിത്രത്തിലും നിഷ അഭിനയിച്ചിട്ടുണ്ട്.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications