ആരാണ് ആ ബിസിനസുകാര്‍?; ശ്വേതയുടെ വാര്‍ത്തകള്‍ക്കെതിരെ സിനിമാ ലോകം
ഹൈദരാബാദ്: ഹൈദരാബാദിലെ ബന്‍ജാര ഹില്‍സില്‍ അനാശാസ്യപ്രവര്‍ത്തനത്തിനിടെ പിടിയിലായ ശ്വേതാ ബസുവിനെതിരെ വരുന്ന മാധ്യമ വാര്‍ത്തകള്‍ക്കെതിരെ സിനിമാ ലോകവും ഒരും സംഘം സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരും രംഗത്തെത്തി. ശ്വേതയെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് നിര്‍ത്തണമെന്നാണ് ഇവര്‍ മാധ്യമങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വിശാല്‍ ഭരദ്വാജ്, കരണ്‍ ജോഹര്‍, ഇംതിയാസ് അലി തുടങ്ങി ബോളിവുഡിലെ പ്രമുഖര്‍ ചേര്‍ന്ന് പുറത്തിറക്കിയ ഒരു പത്രക്കുറിപ്പില്‍ ശ്വേതയ്‌ക്കെതിരെ ഒറ്റതിരിഞ്ഞുള്ള ആക്രമണം നിര്‍ത്താന്‍ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. ദേശീയ അവാര്‍ഡു ജേതാവായ നടിക്കെതിരെ ഇത്തരത്തില്‍ വാര്‍ത്തകള്‍ വരുന്നതില്‍ ബോളിവുഡ് അതൃപ്തി രേഖപ്പെടുത്തി.

വായനക്കാരെയും കാഴ്ചക്കാരെയും ആകര്‍ഷിക്കാനായി മാധ്യമങ്ങള്‍ ഗോസിപ്പുകള്‍ തുറന്നുവിടുകയാണ്. ശ്വേതയെ മാത്രം കേന്ദ്രീകരിച്ചാണ് അവര്‍ വാര്‍ത്തകള്‍ മെനയുന്നത്. എന്നാല്‍ ശ്വേതയ്‌ക്കൊപ്പമുണ്ടായിരുന്ന ബിസിനസുകാര്‍ ആരാണെന്ന് അന്വേഷിക്കുകയോ അവരെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്യാന്‍ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ലെന്നും സിനിമാ മേഖലയിലുള്ളവര്‍ പറയുന്നു.
അതിനിടെ ശ്വേതയ്‌ക്കൊപ്പം അറസ്റ്റിലായ ബിസിനസുകാരുടെ പക്കല്‍ നിന്നും പോലീസ് പണം കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പോലീസുകാര്‍ ആ ബിസിനസുകാരുടെ പേരുകള്‍ പുറത്തുവിടാന്‍ മടികാണിക്കുകയാണ്. സംഭവം നടന്ന് ഒരാഴ്ചയായിട്ടും പ്രമുഖരായ ബിസിനസുകാര്‍ എന്നതല്ലാതെ അവരുടെ പേരുകള്‍ പോലീസ് മറച്ചുവെക്കുന്നത് ദുരൂഹമാണ് സോഷ്യല്‍ മീഡിയകളില്‍ ചിലര്‍ പ്രതികരിച്ചു.
മമ്മൂട്ടിയുടെ പ്രജാപതിയിലും മര്‍ഡര്‍ 3 ലും നായികയായിരുന്ന അതിഥി റാവും ബോളിവുഡ് സംവിധായകന്‍ ഹന്‍സാല്‍ മേത്തയും ശ്വേതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. തന്റെ അടുത്ത ചിത്രത്തില്‍ ശ്വേതയ്ക്ക് ഒരു റോള്‍ നല്‍കാമെന്നും ഹന്‍സാല്‍ മേത്ത വാഗ്ദാനം ചെയ്തു.












Click it and Unblock the Notifications