Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹിതരാകാന്‍ ഉറപ്പിച്ചിരുന്നു അവര്‍... നടിയുടെ അവസാന യാത്ര; നദിയില്‍ വീണ കാറിന്റെ ഡോര്‍ ലോക്കായി

വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നു അവര്‍. വളരെ സന്തോഷത്തോടെയാണ് രണ്ടുപേരെയും ഏറ്റവും ഒടുവില്‍ കണ്ടത്. അവധി ആഘോഷിക്കാന്‍ വേണ്ടി ഗോവയിലേക്ക് കാറില്‍ പോയതായിരുന്നു. ഇടുങ്ങിയ വഴിയൂടെയുള്ള യാത്രയില്‍ നിയന്ത്രണം തെറ്റി മറിഞ്ഞത് പുഴയിലേക്ക്.... അടുത്ത മാസം വിവാഹ നിശ്ചയ ചടങ്ങ് നടത്താന്‍ ഇരുവരുടെയും വീട്ടുകാര്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ആരാധകരെയും ഞെട്ടിപ്പിച്ചുള്ള വാര്‍ത്ത വന്നത്.

നടി ഈശ്വരി ദേശ്പാണ്ഡെയും പ്രതിശ്രുത വരന്‍ ശുഭം ദെഡ്‌ജെയും അപകടത്തില്‍ മരിച്ച വാര്‍ത്ത വിശ്വസിക്കാന്‍ അവര്‍ക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. രണ്ടു സിനിമകളില്‍ അഭിനയം പൂര്‍ത്തിയായിരുന്നു. റിലീസ് തിയ്യതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ നടി ഈശ്വരിയെ തേടി മരണമെത്തി. വിശദവിവരങ്ങള്‍ ഇങ്ങനെ...

1

പൂനെ സ്വദേശിയായ ബോളിവുഡ് നടിയാണ് ഈശ്വരി പാണ്ഡെ. സുഹൃത്ത് ശുഭം ദെഡ്‌ജെക്കൊപ്പം ഗോവയില്‍ അവധി ആഘോഷിക്കാന്‍ പുറപ്പെട്ടത് ഈ മാസം 15നാണ്. ഗോവയിലെ അര്‍പോറ ഗ്രാമത്തിലുള്ള ബാഗ-കലന്‍ഗുഡിയിലൂടെ പോകുമ്പോഴാണ് ദുരന്തം. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. ഇടുങ്ങിയ വഴിയാണിതെന്ന് പോലീസ് പറയുന്നു.

2

തിങ്കളാഴ്ച രാവിലെ 5 മണിയോടെയാണ് സംഭവമുണ്ടായത്. വാഹനം ഓടിക്കവെ ഡ്രൈവര്‍ ഉറക്കത്തില്‍ പെട്ടുപോയതാണോ അപകട കാരണം എന്നറിയില്ല. പോലീസ് എല്ലാ വശവും പരിശോധിക്കുന്നുണ്ടെന്നാണ് കുടുംബങ്ങളെ അറിയിച്ചത്. കാര്‍ പുഴയിലേക്ക് മറിഞ്ഞ ഉടനെ ഡോര്‍ ലോക്കായി. ഇതോടെ ഇരുവര്‍ക്കും പുറത്തുകടക്കാന്‍ സാധിച്ചില്ല.

3

യാത്രക്കാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസും രക്ഷാപ്രവര്‍ത്തകരുമെത്തി ഏറെ നേരം തിരഞ്ഞു. കാര്‍ പിന്നീട് കണ്ടെടുത്തു. ഇരുവരും കാറിനകത്ത് മരിച്ച നിലയിലായിരുന്നു. 25കാരിയാണ് നടി ഈശ്വരി പാണ്ഡെ. അടുത്തിടെയാണ് അവര്‍ സിനമാ രംഗത്ത് സജീവമായത്. നേരത്തെ മോഡലിങ് രംഗത്തുണ്ടായിരുന്നു. ഹിന്ദി, മറാഠി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

4

അവധി ആഘോഷിക്കാന്‍ പുറപ്പെട്ടത് സെപ്തംബര്‍ 15നാണ്. വര്‍ഷങ്ങളായി അടുത്ത് പരിചയമുള്ളവരാണ് ഈശ്വരിയും ശുഭവും. ഈ ബന്ധം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. വിവാഹിതരാകാന്‍ തീരുമാനിക്കുകയും കുടുംബങ്ങളെ അറിയിക്കുകയും ചെയ്തു. കുടുംബങ്ങള്‍ സമ്മതിച്ചതോടെ അടുത്ത മാസം വിവാഹ നിശ്ചയം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ദുരന്തമെത്തിയത്.

5

പൂനെയിലെ കിര്‍കത്ത് വാഡി സ്വദേശിയാണ് ഈശ്വരി പാണ്ഡെ. നന്ദേഡ് സ്വദേശിയാണ് ശുഭം. വിവാഹിതാരാകാന്‍ തീരുമാനിച്ച ശേഷം ഇരുവരും വളരെ സന്തോഷത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. അപ്രതീക്ഷിത വിയോഗം സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും ഷോക്കായിട്ടുണ്ട്. ഗോവ പോലീസ് ഇരുവരുടെയും കുടുംബാംഗങ്ങളുമായി സംസാരിച്ചു.

6

മറാഠി, ഹിന്ദി സിനിമകളില്‍ അഭനിയിച്ച ഈശ്വരി പാണ്ഡെ ചെറുപ്പം മുതല്‍ അഭിനയത്തോടും സിനിമയോടുമെല്ലാം താല്‍പ്പര്യമുള്ള വ്യക്തിയായിരുന്നു. രണ്ട് സിനിമകളുടെയും റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. അവസാന ഘട്ട ജോലികള്‍ കഴിഞ്ഞാല്‍ സിനിമയുടെ റിലീസ് പ്രഖ്യാപിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. അതിനിടെയാണ് ഈശ്വരിയുടെ അപ്രതീക്ഷിത വിയോഗം.

കാവ്യയോട് മീനാക്ഷിക്ക് എത്രത്തോളം ഇഷ്ടമുണ്ടെന്നോ? ജന്മദിനത്തില്‍ കുടുംബ ചിത്രം പങ്കിട്ട് കുറിച്ചത് ഇങ്ങനെ...

7

ആരാണ് അപകടത്തില്‍പ്പെട്ടത് എന്ന് ഗോവ പോലീസിന് ആദ്യം മനസിലായിരുന്നില്ല. പിന്നീട് കാറില്‍ നിന്ന് കിട്ടിയ ചില രേഖകളാണ് ഇരുവരെയും കുടുംബത്തെയും തിരിച്ചറിയാല്‍ സഹായിച്ചത്. ഏറെ നേരത്തെ തിരച്ചിലിന് ശേഷമാണ് കാര്‍ പുറത്തെടുത്തതെന്ന് പോലീസ് പറഞ്ഞു. നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും അപകടത്തിന് കാരണമായ എല്ലാ വശങ്ങളും വിശദമായ പരിശോധിക്കുമെന്നും ഗോവ പോലീസ് കുടുംബങ്ങളെ അറിയിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+