സുകേഷ് കുറ്റകൃത്യം തുടങ്ങിയത് 17 വയസ് മുതല്‍; നടി ജാക്ലിന് ഫര്‍ണാണ്ടസ് ഇഡിക്ക് മുന്നില്‍ ഹാജരായി
മുംബൈ: കള്ളപ്പണകേസില്‍ നടി ജാക്ലിന് ഫര്‍ണാണ്ടസ് ഇഡിക്കു മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരായി. സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട 200 കോടിയുടെ കള്ളപ്പണ കേസിലാണ് നടി ഇടിക്കു മുന്നില്‍ ഇന്ന് ഹാജരായത്. ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി മൂന്ന് തവണ ജാക്ലിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഈ മൂന്ന് തവണയും നടി ഹാജരായിരുന്നില്ല. തുടര്‍ന്ന് ഇന്ന് വൈകീട്ട് 3.30ഓടെയാണ് ഇഡിക്ക് മുന്നില്‍ ഹാജരായത്. ഇതേകേസില്‍ കഴിഞ്ഞ ആഗസ്റ്റിലും ജാക്ലിന് ഹാജരായിരുന്നു അന്നും മൊഴി രേഖപ്പെടുത്തിയിരുന്നു. ഇത് രണ്ടാം തവണയാണ് ഇഡിക്ക് മുന്നില്‍ ഹാജരാവുന്നത്.

കഴിഞ്ഞ ദിവസം ഈ കേസുമായി ബന്ധപ്പെട്ട് നടിയും നര്‍ത്തകിയുമായ നോറ ഫത്തേഹിയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഈ കേസില്‍ നോറ ഫത്തേഹി സാക്ഷിയാണെന്നും അതിനാല്‍ അന്വേഷണ സംഘത്തോട് പൂര്‍ണമായും താന്‍ സഹകരിക്കുമെന്നും നോറ ഫത്തേഹിയുടെ പ്രതിനിധി കഴിഞ്ഞ ദിവസം പറഞ്ഞി
രുന്നു. കള്ളപ്പള കേസില്‍ സുകേഷ് ചന്ദ്രശേഖറിനേയും ഭാര്യ ലീന മരിയ പോളിനേയും ഇഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ലോക്കല്‍ ജയിലിലേക്ക് മാറ്റുകയും ശേഷം ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയുമായിരുന്നു. പ്രമുഖരെ ഉള്‍പ്പെടെ തട്ടിപ്പ് നടത്തിയതിനാണ് ഇവര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിരിക്കുന്നത്.
സുകേഷ് ചന്ദ്രശേഖറിന്റെ വീട്ടിലും മറ്റും ഇഡി കഴിഞ്ഞ ആഗസ്റ്റില്‍ റെയ്ഡ് നടത്തിയിരുന്നു. അന്ന് ചെന്നൈയിലെ ബംഗ്ലാവ്, 82.5 ലക്ഷം രൂപ കൂടാതെ ഒരു ഡസനോളം ആഡംബര വാഹനങ്ങള്‍ എന്നിവ കണ്ട്കെട്ടിയിരുന്നു. പലരില്‍ നിന്നായി 200 കോടി രൂപയോളം തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചാണ് ഡല്‍ഹി പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. തട്ടിപ്പിന്റെ സൂത്രധാരനാണ് സുകേഷ് ചന്ദ്രശേഖറെന്നും അദ്ദേഹത്തിന്റെ 17ആം വയസ് മുതല്‍ തട്ടിപ്പ് രംഗത്ത് സജീവമാണെന്നും നിരവധി കേസുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ടെന്നും നിലവില്‍ ഡല്‍ഹിയിലെ രോഹിണി ജയിലിലാണെന്നും ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.സുകേഷ് അനധികൃതമായി ജയിലില്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു. ഇദ്ദേഹം ജയിലില്‍ നിന്ന് ഫോണ്‍ വിളിക്കുമ്പോള്‍ മറുതലക്കല്‍ ഉള്ളയാളുടെ ഫോണില്‍ തെളിഞ്ഞ് വരുന്നത് ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ നമ്പറായിരിക്കും. ഈ രീതിയിലാണ് അദ്ദേഹം തട്ടിപ്പ് നടത്തിയിരുന്നതെന്ന് ഇഡി ഓഫീസര്‍ വ്യക്തമാക്കി.
ഇതൊന്തൊരു ചിരിയാണ് ഷഫ്ന... നടിയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ വൈറൽ
ഡല്‍ഹി രോഹിണി ജയിലില്‍ കഴിയുകയായിരുന്ന സുകേഷ് ചന്ദ്ര ശേഖര്‍ ഒരു ബിസിനസ് കാരനില്‍ നിന്ന് 200 കോടി രൂപ തട്ടിയെടുത്തുവെന്നും അതിനായി ഇയാള്‍ ജയിലില്‍ ഒരു റാക്കറ്റ് ഉണ്ടാക്കിയെന്നുമാണ് ഇയാള്‍ക്കെതിരെ ഉണ്ടായിരുന്ന ആരോപണം. സുകേഷ് ചന്ദ്രശേഖര്‍, ഭാര്യ ലീന, മറ്റ് നാല് സഹപ്രവര്‍ത്തകര്‍, ഏതാനും ജയില്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മലയാള സിനിമാ താരവും സുകേഷ് ചന്ദ്രശേഖറിന്റെ ഭാര്യയുമായ ലീന മരിയ പോളിന്റെ വസതിയിലിും ഇഡി റെയ്ഡ് നടത്തിയിരുന്നു. കഴിഞ്ഞ മാസമാണ് നടി ലീനാ മരിയ പോളിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.മക്കോക്ക നിയമം ചുമത്തിയിട്ടായിരുന്നു ലീനയെ അറസ്റ്റ് ചെയ്തിരുന്നത്. ഇഡിയുടെ കസ്റ്റഡി കാലാവധി തീര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ഇവരെ കോടതിയില്‍ ഹാരാക്കിയിരുന്നു. കാനറാ ബാങ്കിന്റെ അമ്പത്തൂര്‍ ശാഖയില്‍ നിന്ന് 19 കോടി രൂപയും, വനസ്ത്ര വ്യാപാരിയെ കബളിപ്പിച്ച് 62.47 ലക്ഷം തട്ടിയെടുത്ത കേസിലും 2013ല്‍ ലീനാ മരിയ പോളിനേയും സുകേഷിനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ തന്നെ ത്ടടിപ്പ് കേസില്‍ കുടുക്കിയതാണെന്നും, സുകേഷ് ചന്ദ്രശേഖറിനെ തനിക്കറിയില്ലെന്നുമാണ് ലീന മരിയ പോള്‍ അന്ന് പ്രതികരിച്ചത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications