Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി ജയകുമാരി ആശുപത്രിയില്‍; ഹിറ്റുകള്‍ സമ്മാനിച്ച നടി... ചികില്‍സയ്ക്ക് സഹായം തേടുന്നു

ചെന്നൈ: ഒരു കാലത്ത് ഹിറ്റുകള്‍ സമ്മാനിച്ച നായിക, ഗ്ലാമര്‍ വേഷങ്ങളിലെത്തി സിനിമാ തിയേറ്ററുകളില്‍ ആവേശം കൊള്ളിച്ച താരം, പ്രേം നസീറിന്റെ നായികയായി തിളങ്ങിയ നടി, തെന്നിന്ത്യന്‍ സിനിമകള്‍ കടന്ന് ബോളിവുഡിലും തരംഗമായ താരം... ഒട്ടേറെ വിശേഷങ്ങള്‍ക്ക് അര്‍ഹയായ നടി ജയകുമാരി ഇന്ന് ആശുപത്രിക്കിടക്കയിലാണ്. ചികില്‍സിക്കാന്‍ പണമില്ലാതെ പ്രയാസപ്പെടുന്ന നടി ആശുപത്രിയില്‍ വച്ച് സഹായം അഭ്യര്‍ഥിക്കുന്നു.

ഒരുകാലത്ത് തന്നെ സ്വീകരിച്ച സിനിമാ അണിയണ പ്രവര്‍ത്തകരും പ്രേക്ഷകരും കൈവിടില്ലെന്ന പ്രതീക്ഷയോടെ... ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ള നടിയ്ക്ക് വൃക്ക സംബന്ധമായ അസുഖമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ...

എന്താണ് അസുഖം

എന്താണ് അസുഖം

അനാരോഗ്യം കാരണം ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് നടി ജയകുമാരി. അവരുടെ ഇരുവൃക്കകളും തകരാറിലായി എന്നാണ് റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക സഹായം തേടിയിരിക്കുകയാണ് അവര്‍. 1960കളില്‍ സിനിമാ ലോകത്തെത്തിയ ജയകുമാരി 200ലധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. മലയാളത്തിലാണ് തുടക്കമിട്ടതെങ്കിലും തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി സിനിമകളിലും അഭിനയിച്ചു.

ഗ്ലാമറസ് വേഷങ്ങളില്‍

ഗ്ലാമറസ് വേഷങ്ങളില്‍

70 വയസ് പിന്നിട്ടിരിക്കുന്നു ജയകുമാരിക്ക്. ശാരീരിക അസ്വാസ്ഥ്യം കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റാകുകയായിരുന്നു. ഗ്ലാമറസ് വേഷങ്ങളില്‍ ഒരുകാലത്ത് തിളങ്ങിയ താരമാണ് ജയകുമാരി. സിനിമാ രംഗത്തുള്ളവര്‍ തന്നെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍. ചിരഞ്ജീവിയും രജനികാന്തുമെല്ലാം നേരത്തെ ജയകുമാരിയെ സഹായിച്ചിരുന്നു.

കളക്ടര്‍ മാലതി

കളക്ടര്‍ മാലതി

കളക്ടര്‍ മാലതി എന്ന മലയാള സിനിമയിലാണ് ജയകുമാരി ആദ്യമായി വേഷമിട്ടത്. 1967ലാണ് സിനിമ ഇറങ്ങിയത്. പിന്നീടാണ് തമിഴില്‍ അഭിനയിച്ചത്. പ്രേം നസീര്‍ നായകനായ ഫുട്‌ബോള്‍ ചാമ്പ്യന്‍ എന്ന സിനിമയില്‍ മികച്ച വേഷമായിരുന്നു ജയകുമാരിക്ക്. എബി രാജ് സംവിധാനം ചെയ്ത ഈ സിനിമയിലാണ് അവര്‍ ശ്രദ്ധിക്കപ്പെട്ടതും.

പ്രധാന സിനിമകള്‍

പ്രധാന സിനിമകള്‍

1971ല്‍ പുറത്തിറങ്ങിയ നൂട്ര്ക്ക് നൂറ് എന്ന തമിഴ് ചിത്രത്തിലെ നായിക ജയകുമാരി ആയിരുന്നു. ജയശങ്കറായിരുന്നു നായകന്‍. ഈ സിനിമ പിന്നീട് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിരുന്നു. മന്നിന മഗ എന്ന കന്നഡ സിനിമയിലും നായികായിരുന്നു ജയകുമാരി. ഡോ. രാജ്കുമാറായിരുന്നു ഈ സിനിമയില്‍ നായകന്‍. രംഗേലി രാജ, കല്യാണ മണ്ഡപം, ഇന്റി ഗൗരവം തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും ജയകുമാരി നായികാ റോളിലെത്തിയിരുന്നു.

അവര്‍ കൈ നീട്ടുമ്പോള്‍

അവര്‍ കൈ നീട്ടുമ്പോള്‍

1971ല്‍ പുറത്തിറങ്ങിയ ഹാത്തി മേരേ സാത്തി എന്ന ഹിന്ദി സിനിമയിലും നായിക ജയകുമാരി ആയിരുന്നു. ഒട്ടേറെ ഹിറ്റ് സിനിമകളില്‍ ഒരുകാലത്ത് ഭാഗമായിരുന്ന ജയകുമാരി ഇന്ന് രോഗശയ്യയിലാണ്. സഹായം തേടി അവര്‍ കൈ നീട്ടുമ്പോള്‍ താരങ്ങള്‍ എത്തുമെന്ന പ്രതീക്ഷയിലാണ്. സമാന സാഹചര്യത്തില്‍ ചില പഴയകാല നടിമാരെ തമിഴ് സിനിമയിലെ പുതുമുഖ താരങ്ങള്‍ സഹായിച്ചത് വാര്‍ത്തയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+