Get Updates
Get notified of breaking news, exclusive insights, and must-see stories!

ആള്‍ക്കൂട്ടത്തെ പേടിയില്ലാതെ ജയപ്രദ

ദില്ലി:തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതൊക്കെ കൊള്ളാം. പക്ഷെ താരങ്ങള്‍ക്ക് വോട്ടര്‍മ്മാരുടെ ഇടയിലേക്ക് ധൈര്യമായി അങ്ങ് ഇറങ്ങിച്ചെല്ലാന്‍ ഇപ്പോഴും ബുദ്ധിമുട്ടാണ്. ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിപ്പോകാതെ വോട്ട് പിടിക്കാന്‍ കഴിയിലെന്നായപ്പോള്‍ കടുത്ത സുരക്ഷയിലാണ് തെന്നിന്ത്യന്‍ താരം നഗ്മയുടെ പ്രചാരണ പരിപാടികള്‍ നടക്കുന്നത്. നഗ്മയ്ക്ക് മാത്രമല്ല, കിരണ് ഖേര്‍, ഹേമ മാലിനി തുടങ്ങി എല്ലാ നടിമാരും ഈ പ്രശ്‌നം അഭിമുഖീകരിക്കുന്നവരാണ്.

എന്നാല്‍ ഇവരില്‍ നിന്ന് വ്യത്യസ്തയാണ് ജയപ്രദ. മൂന്നാം തവണയും പോര്‍ക്കളത്തിലിറങ്ങുന്ന ജയപ്രദയ്ക്ക് വോട്ടര്‍മ്മാരെ എങ്ങനെ നേരിടണമെന്ന് ഇപ്പോഴറിയാം. അതുകൊണ്ട് തന്നെ താരത്തിന് ആള്‍ക്കൂട്ടത്തെയും പേടിയില്ല. ഉത്തരപ്രദേശിലെ ശീലങ്ങളെല്ലാം ഈ തെന്നിന്ത്യന്‍ നടി പഠിച്ചു കഴിഞ്ഞു. ആളുകള്‍ ശല്ല്യം ചെയ്യുമ്പോഴും നല്ല രാഷ്ട്രീയ നേതാവിനെ പോലെ അത് കൈകാര്യം ചെയ്യാന്‍ ഇപ്പോള്‍ ജയപ്രദയ്ക്ക് കഴിയും.

ലളിത റാണി എന്ന ജയപ്രദ

ലളിത റാണി എന്ന ജയപ്രദ

1962 ഏപ്രില്‍ മൂന്നിന് ആന്ധ്രപ്രദേശിലാണ് ജയപ്രദയുടെ ജനനം. ലളിത റാണി എന്നാണ് ജനന നാം. സിനിമയിലെത്തിയതോടെയാണ് ജയപ്രദ എന്ന പേര് സ്വീകരിച്ചത്.

കലാകുടുംബത്തില്‍ നിന്ന്

കലാകുടുംബത്തില്‍ നിന്ന്

അച്ഛന്‍ തെലുങ്ക് സിനിമയുടെ ഫിനാഷ്യറാണ്. അമ്മയില്‍ നിന്നാണ് നൃത്തവും സംഗീതവും ജയപ്രദ അഭ്യസിച്ചു തുടങ്ങിയത്. അതുകൊണ്ട് തന്നെ ചെറിയ പ്രായത്തില്‍ തന്നെ കലയുമായി ജയപ്രദ അടുത്തുനിന്നു.

തെലുങ്ക് ചിത്രത്തലിലൂടെ കരിയര്‍ തുടങ്ങി

തെലുങ്ക് ചിത്രത്തലിലൂടെ കരിയര്‍ തുടങ്ങി

ഭൂമി കോസം എന്ന തെലുങ്ക് ചിത്രത്തിലൂടെ എണ്‍പതുകളിലാണ് ജയപ്രദ വെള്ളിത്തിരയിലെത്തുന്നത്. ആദ്യ സിനിമ തന്നെ ഹിറ്റായി. തുടര്‍ന്ന് മന്മത ലീലൈ എന്ന തമിഴ് ചിത്രം. പിന്നീട് തെലുങ്കലും കന്നടയിലും തമിഴിലുമായി കാലുറപ്പിച്ചു.

സര്‍ഗത്തിലൂടെ ഹിന്ദിയില്‍

സര്‍ഗത്തിലൂടെ ഹിന്ദിയില്‍

സര്‍ഗം എന്ന ചിത്രത്തിലൂടെയാണ് ഹിന്ദിയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രം തന്നെ ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ പുരസാകാരം നേടി.

മലയാളത്തില്‍ പരിചിത

മലയാളത്തില്‍ പരിചിത

ഇനിയും കഥ തുടരും എന്ന ചിത്രത്തിലൂടെയാണ് ജയപ്രദ മലയാളത്തിലെത്തുന്നത്. പക്ഷെ ശ്രദ്ധിക്കപ്പെട്ടത് ദേവദൂതനിലൂടെയാണ്. ഒടുവിലിപ്പോള്‍ 2011ല്‍ പ്രണയം എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളികള്‍ക്ക് മുന്നിലെത്തത്തി.

രാഷ്ട്രീയത്തിലേക്ക്

രാഷ്ട്രീയത്തിലേക്ക്

എന്‍ ടി രാമ റാവുവിന്റെ ക്ഷണം സ്വീകരിച്ച് 1994ല്‍ തെലുങ്ക് ദേശം പാര്‍ട്ടിയിലൂടെയാണ് (ടി ഡി പി) ജയപ്രദ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്.

ടി ഡി പി വിട്ട് സമാജ് വാദി പാര്‍ട്ടിയിലേക്ക്

ടി ഡി പി വിട്ട് സമാജ് വാദി പാര്‍ട്ടിയിലേക്ക്

ടി ഡി പിയിലെ എന്‍ ചന്ദ്ര ബാബു നായിഡുവുമായിള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ജയപ്രദന പാര്‍ട്ടിവിട്ട് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. 2014ലെ തിരഞ്ഞെടുപ്പില്‍ റാംപൂര്‍ മണ്ഡലത്തില്‍ മത്സരിക്കുകയും 85000 വോട്ടുകള്‍ക്ക് വിജയ്ക്കുകയും ചെയ്തു

 2009ലെ തിരഞ്ഞെടുപ്പും വിവാദവും

2009ലെ തിരഞ്ഞെടുപ്പും വിവാദവും

2009ല്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ റാപൂരിലെ സ്ത്രീകള്‍ക്ക് പൊട്ട് വിതരണം ചെയ്‌തെന്ന പരാതിയെ തുടര്‍ന്ന് ഇലക്ഷന്‍ കമ്മീഷന്‍ ജയപ്രദയ്ക്ക് നോട്ടീസ് നല്‍കി. പിന്നാലെ സമാജ് വാദി പാര്‍ട്ടിയിലെ തന്നെ മുതിര്‍ന്ന നേതാവ് അസംഗാന്‍ ഇവരുടെ നഗ്ന ചിത്രങ്ങള്‍ വിതരണം ചെയ്തതും വിവാദമായിരുന്നു. എന്നിരിക്കിലും 30,000 വോട്ടുകള്‍ക്ക് ആ തിരഞ്ഞെടുപ്പില്‍ ജയപ്രദ മത്സരിച്ച് ജയിച്ചു.

 സമാജ് വാദി വിട്ട് ആര്‍ എല്‍ ഡിയില്‍

സമാജ് വാദി വിട്ട് ആര്‍ എല്‍ ഡിയില്‍

സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും വിട്ട ജയപ്രദ ഇപ്രാവശ്യത്തെ തിരഞ്ഞെടുപ്പില്‍ ആര്‍ എല്‍ ഡി (രാഷ്ട്രീയ ലോക് ദള്‍)ടിക്കറ്റിലാണ് മത്സരിക്കുന്നത്. രണ്ട് വര്‍ഷം സമാജ് വാദി പാര്‍ട്ടിയുടെ ടിക്കറ്റില്‍ ജയിച്ച ജയപ്രദ ഈ തിരഞ്ഞെടുപ്പും പ്രതീക്ഷിക്കുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+