Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയസുധയുടെ ഭര്‍ത്താവിന്റെ ദുരൂഹമരണം..6 നിലക്കെട്ടിടത്തില്‍ നിന്നും ചാടി..!! ആത്മഹത്യാക്കുറിപ്പില്ല !!

മുംബൈ: മലയാളത്തിലടക്കം ഒട്ടേറെ ഭാഷകളില്‍ തിളങ്ങിയ നടി ജയസുധയുടെ ഭര്‍ത്താവും സിനിമാ നിര്‍മ്മാതാവും ആയ നിതിന്‍ കപൂറിനെ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ ആറുനിലക്കെട്ടിടത്തിന് മുകളില്‍ നിന്ന് വീണാണ് മരണം. മരണകാരണം വ്യക്തമല്ല. ആത്മഹത്യയാണ് എന്ന നിഗമനത്തിലാണ് പോലീസ്.

Read Also: സീനത്തിനെ വിവാഹം കഴിക്കാന്‍ ശങ്കര്‍ നൗഷാദായി..!!ശേഷം കാമുകിക്ക് വേണ്ടി ഭാര്യയോട് ചെയ്തത് കേട്ടാല്‍!

Read Also: മിഷേലിന്റെ ഫോണിലേക്ക് തലശ്ശേരിയിലുള്ള യുവാവിന്റെ നിരന്തര ഫോണ്‍വിളികള്‍..!! യുവാവ് കസ്റ്റഡിയില്‍ !!

മരണകാരണം വ്യക്തമല്ല

ബോളിവുഡ് നടന്‍ ജിതേന്ദ്രുടെ ബന്ധു കൂടിയാണ് മരിച്ച നിതിന്‍ കപൂര്‍. മരണത്തിലേക്ക് ഇയാളെ നയിച്ച സാഹചര്യം എന്തായിരുന്നു എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പോലീസ് പുറത്ത് വിട്ടിട്ടില്ല.

കെട്ടിടത്തിൽ നിന്നും ചാടി

അന്ധേരി വെസ്റ്റിലുള്ള സഹോദരിയുടെ ഒപ്പമായിരുന്നു അന്‍പത്തെട്ടുകാരനായ നിതിന്‍ താമസിച്ചിരുന്നത്. ഈ കെട്ടിടത്തിന് മുകളില്‍ നിന്നും നിതിന്‍ എടുത്തുചാടുകതയായിരുന്നുവെന്നാണ് കരുതുന്നത്. അയല്‍ക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

തൽക്ഷണം മരണം

വിലെ പാര്‍ലെയിലെ കൂപ്പര്‍ ഹോസ്പിറ്റലില്‍ എത്തിച്ചപ്പോഴേക്കും നിതിന്‍ മരിച്ചിരുന്നു. മരണസമയത്ത് ജയസുധ ഹൈദരാബാദിലായിരുന്നു. 1985ലാണ് ജയസുധയെ നിതിന്‍ കപൂര്‍ വിവാഹം ചെയ്തത്.

18 വര്‍ഷമായി ജോലിയില്ലാതെ

കഴിഞ്ഞ 18 വര്‍ഷമായി നിതിന്‍ കപൂര്‍ ജോലിയില്ലാതിരിക്കുകയായിരുന്നുവെന്ന് ഡിസിപി അശോക് ദുദെ പറയുന്നു. കുടുംബം ഹൈദരാബാദില്‍ താമസിക്കുമ്പോള്‍ നിതിന്‍ കപൂര്‍ മുംബൈയില്‍ തുടര്‍ന്നു.

കടുത്ത വിഷാദരോഗി

കഴിഞ്ഞ ഒന്നര വര്‍ഷമായി കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നു നിതിന്‍ കപൂര്‍ എന്നും പോലീസ് പറയുന്നു. ഫെബ്രുവരി മുതല്‍ കോകിലാ ബെന്‍ ഡി അംബാനി ആശുപത്രിയില്‍ ചികിത്സയിലുമായിരുന്നുവെന്നും പോലീസ് പറയുന്നു.

ആത്മഹത്യാക്കുറിപ്പ് ലഭിച്ചില്ല

നിതിന്‍ കപൂറിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചിട്ടില്ല. അതേസമയം നിതിന്‍ കപൂറിന്റെ മരണത്തില്‍ സംശയാസ്പദമായി ഒന്നുമില്ലെന്നാണ് പോലീസ് വാദം. അപകടമരണത്തിന് ആണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പ്രണയത്തിനൊടുവിൽ വിവാഹം

2 വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് 1985 ല്‍ ജയസുധയും നിതിന്‍ കപൂറും വിവാഹിതരായത്. പൊതു ഇടങ്ങളില്‍ അധികം പ്രത്യക്ഷപ്പെട്ടു കണ്ടിട്ടില്ല ഇരുവരേയും. വിവാഹങ്ങള്‍ക്കടക്കം സിനിമാ രംഗത്തെ പരിപാടികള്‍ക്കും ഇരുവരും ഒരുമിച്ചാണുണ്ടാവാറുള്ളത്.

പ്രശ്നങ്ങളില്ലെന്ന് വിവരം

ഇരുവരുടേയും മുപ്പത് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തില്‍ മറ്റു പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു എന്നാണ് അറിയുന്നത്. നിഹാര്‍, ശ്രേയന്‍ എന്നീ രണ്ട് ആണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. രണ്ടു പേരും സിനിമാ രംഗത്ത് തന്നെ പ്രവര്‍ത്തിക്കുന്നവരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+