Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്യാൻസർ രോഗി.. മനോരോഗി.. മയക്ക് മരുന്നിന് അടിമ.. മരിച്ചെന്ന് പോലും! കുപ്രചരണങ്ങൾ തുറന്ന് കാട്ടി കനക

ചെന്നൈ: ഒരു കാലത്ത് തെന്നിന്ത്യന്‍ ഭാഷകളിലെ സിനിമകളില്‍ നിറഞ്ഞ് നിന്നിരുന്ന താരമായിരുന്നു കനക. ഗോഡ്ഫാദറിലെ മാലുവും വിയറ്റ്‌നാം കോളനിയിലെ ഉണ്ണിമോളും അടക്കം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍ താരം ചെയ്തിട്ടുണ്ട്.

സിനിമാരംഗത്ത് നിന്നും വിട്ട് നിന്ന കാലത്ത് കനകയുമായി ബന്ധപ്പെട്ട് നിരവധി വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിച്ചിരുന്നു. കനക ക്യാന്‍സര്‍ രോഗത്തിന് ചികിത്സയില്‍ ആണെന്നും മരിച്ചെന്നും വരെ വാര്‍ത്തകള്‍ പരന്നു. ഇത്തരം പ്രചാരണങ്ങളുടെ പേരില്‍ സ്വന്തം അച്ഛനെതിരെ നടി രംഗത്ത് വന്നിരിക്കുകയാണ്.

അച്ഛനെതിരെ നടി കനക

അച്ഛനെതിരെ നടി കനക

തന്നെക്കുറിച്ച് ഇത്തരം വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും അഴിച്ച് വിടുന്നതിന് പിന്നില്‍ അച്ഛനായ ദേവദാസ് ആണെന്നാണ് നടി കനക തുറന്നടിച്ചിരിക്കുന്നത്. ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കനകയുടെ വെളിപ്പെടുത്തല്‍. താന്‍ മരിച്ചു എന്നതടക്കം പ്രചരിപ്പിച്ചത് അച്ഛനായ ദേവദാസ് ആണെന്ന് കനക പറയുന്നു. മാത്രമല്ല തനിക്ക് മാനസിക രോഗമുണ്ടെന്നും അച്ഛന്‍ വ്യാജവാര്‍ത്ത പരത്തി.

വ്യാജവാർത്ത പരത്തുന്നു

വ്യാജവാർത്ത പരത്തുന്നു

തന്നോടുള്ള പകയാണ് ഇത്തരമൊരു പ്രചാരണം അച്ഛന്‍ നടത്താനുള്ള കാരണമെന്നും കനക തുറന്നടിച്ചു. അദ്ദേഹം ആവശ്യപ്പെട്ട ചില കാര്യങ്ങള്‍ താന്‍ അനുസരിക്കാതിരുന്നതാണ് പക തോന്നാനുള്ള കാരണം. താന്‍ മയക്ക് മരുന്നിന് അടിമ ആണെന്നും അച്ഛന്‍ പറഞ്ഞ് പരത്തുകയുണ്ടായി. തീര്‍ന്നില്ല തനിക്ക് ക്യാന്‍സര്‍ രോഗമാണ് എന്നും ആലപ്പുഴയിലെ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ ആണെന്നുമുള്ള കുപ്രചരണത്തിന് പിന്നിലും അച്ഛന്‍ ദേവദാസ് ആണ്.

ക്യാൻസർ രോഗിയെന്ന് വാർത്ത

ക്യാൻസർ രോഗിയെന്ന് വാർത്ത

വിയറ്റ്‌നാം കോളനി എന്ന സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി മാത്രമാണ് താന്‍ ആലപ്പുഴയില്‍ പോയത്. അതും ഒരു തവണ മാത്രമാണ് ആലപ്പുഴയില്‍ പോയിരിക്കുന്നത്. ആശുപത്രിയില്‍ തന്നെ പോലുള്ള ആരെയെങ്കിലും കണ്ടതാവും എന്നും കനക പറയുന്നു. ഇനി തനിക്ക് ക്യാന്‍സര്‍ ആണെങ്കില്‍ തന്നെ ചെന്നൈയിലും മറ്റും മികച്ച ആശുപത്രികള്‍ ഉള്ളപ്പോള്‍ എന്തിന് ആലപ്പുഴയില്‍ വരണമെന്നും കനക ചോദിക്കുന്നു.

അമ്മയെക്കുറിച്ചും കുപ്രചാരണം

അമ്മയെക്കുറിച്ചും കുപ്രചാരണം

തന്നെക്കുറിച്ച് മാത്രമല്ല, അമ്മയെ കുറിച്ചും ദേവദാസ് കുപ്രചരണങ്ങള്‍ നടത്തിയതായി കനക ആരോപിക്കുന്നു. താലി കെട്ടിയ ഭാര്യയെ മോശക്കാരിയായി ചിത്രീകരിക്കുകയാണ് അച്ഛന്‍ ചെയ്തത്. അമ്മയെക്കുറിച്ച് വളരെ മോശം വാക്കുകളാണ് അച്ഛന്‍ ഉപയോഗിച്ചിരുന്നത്. അത് തനിക്ക് സഹിക്കാന്‍ സാധിക്കുന്നതിലും അപ്പുറമായിരുന്നു. കാരണം ചെറുപ്പം മുതല്‍ അമ്മയായിരുന്നു തനിക്ക് എല്ലാമെന്നും കനക പറയുന്നു.

ആ നന്ദി പോലും കാണിച്ചില്ല

ആ നന്ദി പോലും കാണിച്ചില്ല

തന്നോട് ക്ഷമിക്കാന്‍ തയ്യാറാണ് എന്ന് അച്ഛന്‍ പിന്നീട് പറയുകയുണ്ടായി. തിരിച്ച് വന്നാല്‍ തന്നെ സ്വീകരിക്കാന്‍ തയ്യാറാണ് എന്നും. എന്നാല്‍ തന്നോട് ക്ഷമിക്കാന്‍ മാത്രം താന്‍ എന്ത് തെറ്റാണ് ചെയ്തത് എന്ന് കൂടി അദ്ദേഹം പറയണമെന്നും കനക ആവശ്യപ്പെടുന്നു. തന്റെ അച്ഛന്‍ ഇതുവരെയായിട്ട് പത്ത് സിനിമകള്‍ പോലും സംവിധാനം ചെയ്തിട്ടില്ലാത്ത ആളാണ്. അമ്മയെ വിവാഹം ചെയ്ത ശേഷമാണ് സിനിമകള്‍ കിട്ടിത്തുടങ്ങിയതെന്നും എന്നാല്‍ അതിന്റെ നന്ദി പോലും കാണിച്ചില്ലെന്നും കനക തുറന്നടിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+