കങ്കണ ബിജിപിയിലേക്കോ? 'തലൈവി'യ്ക്കിടെ ചൂട് പിടിച്ച് രാഷ്ട്രീയ പ്രവേശന ചർച്ച... നിലപാട് വ്യക്തമാക്കി നടി
ദില്ലി; തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന 'തലൈവി'യെന്ന ചിത്രം റിലീസാകാനൊരുങ്ങുകയാണ്. ബോളിവുഡ് നായിക കങ്കണയാണ് ചിത്രത്തിൽ ജയലളിതയായി എത്തുന്നത്. ചിത്രത്തിന്റെ പ്രിവ്യൂ ഷോകൾ അനുസരിച്ചുള്ള റിപ്പോർട്ട് പ്രകാരം ജയലളിതയെ മികച്ച രീതിയിൽ കങ്കണ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.ഇതോടെ ജയലളിതയെ പോലെ തന്നെ സിനിമ ജീവിതം ഉപേക്ഷിച്ച് കങ്കണയും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോയെന്നുള്ള ചർച്ചകൾ ശക്തമായിരിക്കുകയാണ്. പിന്നാലെ കങ്കണ തന്നെ ഇതിനോട് പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്

ദേശീയ രാഷ്ട്രീയ വിഷയങ്ങളിൽ നിലപാടുകൾ തുറന്ന് പറയുന്ന താരമാണ് നടി കങ്കണ റനൗത്ത്. തന്റേത് ബിജെപി രാഷ്ട്രീയമാണെന്നും അവർ തുറന്ന് പറഞ്ഞിട്ടുണ്ട്. താൻ മോദിയുടെ ആരാധികയാണെന്നും അവർ വ്യക്തമാക്കിയിരുന്നു. നിരന്തരം ബിജെപി നിലപാടുകൾ ശക്തമായ ആവർത്തിച്ചതോടെ അവർ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന ചർച്ചകൾ നേരത്തേ തന്നെ ചൂട് പിടിച്ചിരുന്നു. ഒരു ഘട്ടത്തിൽ തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ സ്റ്റാർ ക്യാമ്പെയ്നറാകുമെന്നും ബിജെപി കങ്കണയ്ക്ക് രാജ്യസഭ സീറ്റ് നൽകുമെന്ന് വരെയുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു.

എന്നാൽ കഴിഞ്ഞ വർഷം ഇത്തരം വാർത്തകൾ അവർ തള്ളിയിരുന്നു. മാധ്യമങ്ങളുടെ ആവർത്തിച്ചുല്ള ചോദ്യത്തിന് അവർ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. തന്റേത് കോൺഗ്രസ് കുടുംബമായിരുന്നു. മുത്തച്ഛൻ 15 വർഷത്തോളം എംഎൽഎയായിരുന്നു. അതുകൊണ്ട് തന്നെ തന്റെ ഗ്യാങ്സറ്റർ എന്ന ചിത്രത്തിന് ശേഷം കോൺഗ്രസ് തനിക്ക് സീറ്റ് വാഗ്ദാനം ചെയ്തു. മണികർണികയ്ക്ക് ശേഷം ബിജെപിയും. എന്നാൽ കലാകാരിയെന്ന നിലയിൽ താൻ സന്തുഷ്ടയാണ് അതിനാൽ താൻ ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നായിരുന്നു 2020 ൽ താരം വ്യക്തമാക്കിയത്.

എന്നാൽ ജയലളിതയുടെ ജീവിതം പറയുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിൽ നായികയായതോടെ വീണ്ടും ഇത്തരത്തിലുള്ള ചോദ്യങ്ങൾ സജീവമായിരിക്കുകയാണ്. എന്നാൽ ഇപ്പോൾ താൻ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പറയുകയാണ് കങ്കണ.
'ഞാൻ ഒരു ദേശീയവാദിയാണ്, ഞാൻ രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങളിൽ പ്രതികരിക്കാറുണ്ട്. അതിനാൽ ഞാൻ രാഷ്ട്രീയത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്നാണ് ജനം കരുതുന്നുണ്ട്. ഒരുപക്ഷേ രണ്ടും ഒന്ന് തന്നെയാകും. എന്നാൽ എന്നെ സംബന്ധിച്ച് അത് രണ്ടും രണ്ടാണ്, കങ്കണ പറഞ്ഞു.
ശരിക്കും സ്റ്റൈലിഷ്... ഭാവനയുടെ പുതിയ ലുക്കും ഏറ്റെടുത്ത് ആരാധകർ, വൈറൽ ചിത്രങ്ങൾ

കാരണം ഞാൻ ഒരു രാഷ്ട്രീയക്കാരിയല്ല.ഉത്തരവാദിത്തമുള്ള ഒരു പൗരനെന്ന നിലയിലും ജനങ്ങൾ സെലിബ്രിറ്റി പദവിയിലേക്ക് ഉയർത്തപ്പെട്ട വ്യക്തിയെന്ന നിലയിലും ആണ് ഞാൻ എന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്ന് പറയുന്നത്. അതുകൊണ്ട് കൂടിയാണ് രാജ്യത്തെ ജനങ്ങളുടെ അവകാശത്തെ കുറിച്ചും രാജ്യത്തെ കുറിച്ചുമെല്ലാം താൻ സംസാരിക്കുന്നത്,കങ്കണ പറഞ്ഞു.

എനിക്ക് ഒരു രാഷ്ട്രീയക്കാരിയാകാൻ സാധിക്കുമോ ഇല്ലെയോ എന്നതെല്ലാം എന്റെ കൈയ്യിൽ ഉള്ള കാര്യമല്ല. ജനപിന്തുണയാണ് രാഷ്ട്രീയത്തിൽ ഏറ്റവും ആവശ്യം. ജനങ്ങളുടെ പിന്തുണയില്ലാതെ നിങ്ങൾക്ക് ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ സാധിക്കില്ല,നടി പറയുന്നു.

രാഷ്ട്രീയത്തിൽ ഞാൻ എത്തണമെങ്കിൽ അത് ജനങ്ങൾ ആഗ്രഹിക്കുന്നത് കൊണ്ടാകണം. അല്ലേങ്കിൽ രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള കഴിവ് എനിക്ക് ഉണ്ടായിരിക്കണം. ഇപ്പോൾ, ഒരു നടിയെന്ന നിലയിൽ ഞാൻ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. അതിൽ ഞാൻ ഏറെ സന്തോഷവതിയാണ്, എന്നാൽ ഭാവിയിൽ ആളുകൾ തന്നെ രാഷ്ട്രീയത്തിൽ കാണണമെന്ന് ആഗ്രഹിച്ചാൽ താൻ തീർച്ചയായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങും, അത് താൻ ഇഷ്ടപ്പെടുന്നു, കങ്കണ പറഞ്ഞു.

സ്ക്രീനിൽ ഒരു രാഷ്ട്രീയക്കാരിയായി അഭിനയിച്ചപ്പോൾ തന്നെ ജനഹൃദയിൽ ഇടം നേടുന്നതിനും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു സ്ഥാനം ഉറപ്പിക്കാനുള്ള ബുദ്ധിമുട്ടുകളും താൻ മനസിലാക്കി. രാഷ്ട്രീയക്കാരെക്കുറിച്ച് നമ്മുക്ക് ചില മുൻധാരണകളുണ്ട്. അവർ അങ്ങനെയൊരു പദവിയിലെത്താൻ എത്രമാത്രം ബുദ്ധിമുട്ടിയിട്ടുണ്ടാകുമെന്ന് നമ്മുക്ക് ചിലപ്പോൾ അറിയണമെന്നില്ല. അതുപോലെ, ജയ അമ്മയെക്കുറിച്ച് എന്റെ മനസിൽ ഒരു ചിത്രം ഉണ്ടായിരുന്നു. ഞാൻ അവരുടെ ഫോട്ടോകൾ നോക്കുമ്പോൾ, അധികാരത്തിൽ ഇരിക്കുന്നത് വളരെ നല്ല കാര്യമാണെന്ന് ഞാൻ കരുതിയിരുന്നു.
Recommended Video

ഈ സിനിമ ചെയ്തതിനുശേഷം ഇത് വളരെ കഠിനാധ്വാനം ആവശ്യമുള്ള തൊഴിലാണെന്നും വളരെയധികം മത്സരമുണ്ടെന്നും എനിക്ക് മനസ്സിലായി.രാഷ്ട്രീയമെന്നാൽ ഒരു തരത്തിൽ ഒരു ചതുരംഗമാണ്. നിങ്ങളുടെ സുഹൃത്തുക്കൾ നിങ്ങളുടെ ശത്രുവായിത്തീരുന്നു, നിങ്ങളുടെ ജീവിതത്തിന് ഭീഷണിയുണ്ടാകുന്നു. ഈ ബുദ്ധിമുട്ടുകളൊന്നും മനസിലാക്കാതെയാണ് നമ്മൾ രാഷ്ട്രീയക്കാരെ കുറിച്ച് മോശമായി സംസാരിക്കുന്നത്, അവർ പറഞ്ഞു.












Click it and Unblock the Notifications