• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നീതി കിട്ടുമെന്ന് ഉറപ്പുണ്ട്; മഹാരാഷ്ട്ര ഗവര്‍ണറെ കണ്ട കങ്കണ ഹിമാചലിലേക്ക്, 45 മിനുട്ട് ചര്‍ച്ച

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരുമായി ഉടക്ക് തുടരുന്നതിനിടെ ബോളിവുഡ് നടി കങ്കണ റണോട്ട് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. വൈകീട്ട് നാല് മണിക്ക് മഹാരാഷ്ട്ര രാജ്ഭവനിലെത്തിയ കങ്കണയും സഹോദരി രംഗോലിയും 45 മിനുട്ട് ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയുമായി സംസാരിച്ചു. തനിക്ക് നീതി കിട്ടുമെന്ന് ഉറപ്പുണ്ടെന്ന് ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട കങ്കണ പറഞ്ഞു.

ഈ സംസ്ഥാനത്തിന്റെ മേധാവിയാണ് ഗവര്‍ണര്‍. രാഷ്ട്രീയപരമായി തനിക്ക് ഒന്നും ചെല്ലാനില്ല. ഗവര്‍ണര്‍ തന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം കേട്ടു. ഇവിടെയുള്ള സംവിധാനം പുനസ്ഥാപിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും കങ്കണ പറഞ്ഞു. രാജ്ഭവന്റെ പിന്‍ഭാഗത്തുള്ള കവാടം വഴിയാണ് കങ്കണ എത്തിയത്. ഉടന്‍ അവര്‍ ജന്മനാടായ ഹിമാചല്‍ പ്രദേശിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുഞ്ഞാലിക്കുട്ടി ഡിസംബറില്‍ രാജിവയ്ക്കും; ലക്ഷ്യം ഉപമുഖ്യമന്ത്രി പദവി, പടയൊരുക്കവുമായി മുസ്ലിം ലീഗ്

മുംബൈയെ കുറിച്ചുള്ള കങ്കണയുടെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. മുംബൈ പാക് അധീന കശ്മീരിന് തുല്യമാണ് എന്നാണ് കങ്കണ പറഞ്ഞത്. ഇതിനെതിരെ ശിവസേന ശക്തമായി രംഗത്തുവന്നു. മുംബൈയിലെ പല സംഘടനകളും അവര്‍ക്കെതിരെ പ്രതിഷേധിച്ചു. മുംബൈയിലെ ദളിത് സംഘടനയായ അഖിലേന്ത്യാ പാന്തര്‍ സേനയുടെ പ്രവര്‍ത്തകര്‍ ഇന്നും അവരുടെ വീടിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കങ്കണയുടെ ബംഗ്ലാവിനോട് ചേര്‍ന്ന ഓഫീസ് നിയമവിരുദ്ധമായി നിര്‍മിച്ചുവെന്ന് കാണിച്ച് സര്‍ക്കാര്‍ പൊളിച്ചുനീക്കിയത് വിവാദത്തിന് മൂര്‍ച്ച കൂട്ടിയിരുന്നു.

ജയിക്കില്ലെന്ന് കോണ്‍ഗ്രസിന് അറിയാം; 12 പാര്‍ട്ടികളുടെ പിന്തുണ, പക്ഷേ,,. രാജ്യസഭയില്‍ വോട്ടെടുപ്പ്

കങ്കണയ്ക്ക് പിന്തുണയുമായി ബിജെപി രംഗത്തുവന്നതോടെ വിഷയം രാഷ്ട്രീയമായി. മാത്രമല്ല, കങ്കണയ്ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സുരക്ഷ ഒരുക്കി. കൂടുതല്‍ സുരക്ഷ നല്‍കുമെന്ന് ഹിമാചല്‍ പ്രദേശിലെ ബിജെപി സര്‍ക്കാരും വ്യക്തമാക്കി. എന്തും നേരിടാന്‍ തയ്യാറാണ് എന്നാണ് ബിജെപിയുടെ ഇടപെടലിനോട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രതികരിച്ചത്. പ്രതിഷേധവും ആരോപണങ്ങളും ശക്തിപ്പെടവെയാണ് കങ്കണ റണോട്ടും സഹോദരി രംഗോലിയും ഇന്ന് ഗവര്‍ണറെ കണ്ടത്.

ചോദ്യമില്ല, അവധിയില്ല, സര്‍വകക്ഷി യോഗമില്ല; ഉടച്ചുവാര്‍ത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍, ഇങ്ങനെ ആദ്യം

യുവ ഗുസ്തി താരത്തെ തൂക്കിലേറ്റി ഇറാന്‍; നവീദ് ചെയ്ത കുറ്റം ഇതാണ്... കുറ്റസമ്മതം പുറത്തുവിട്ടു

ഒരു വര്‍ഷത്തിന് ശേഷം ഫാറൂഖ് അബ്ദുല്ല കശ്മീരിന് പുറത്തേക്ക്; നാളെ പാര്‍ലമെന്റിലെത്തും

English summary
Actress Kangana Ranaut meets Maharashtra Governor Bhagat Singh Kohsiyari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X