Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബോളിവുഡിലെ കാസനോവ, വിടാതെ പിന്തുടരുന്നു, അയാള്‍ക്ക് പിന്തുണ ഭാര്യ'; ആരോപണവുമായി കങ്കണ

അറിയപ്പെട്ട സ്ത്രീ ലമ്പടനും കാസനോവയുമാണ്. ഇപ്പോള്‍ സ്വജനപക്ഷപാത മാഫിയയുടെ വൈസ് പ്രസിഡന്റാണെന്നും കങ്കണ പറയുന്നു.

kangana

മുംബൈ: സിനിമ മേഖലയില്‍ നിന്നും നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് കങ്കണ റണാവത്ത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയിലൂടെയാണ് താരം ഇക്കാര്യത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്. ബോളിവുഡിലെ ഒരു താരദമ്പതികളെ കുറിച്ചാണ് താരം വെളിപ്പെടുത്തുന്നത്. വാട്‌സാപ്പ് വിവരങ്ങളും പ്രൊഫഷണല്‍ ഇടപാടുകളും വ്യക്തിവിവരങ്ങളുമെല്ലാം ചോരുകയാണെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് കങ്കണ സോഷ്യല്‍ മീഡിയയിലൂടെ ഉന്നയിച്ചിരിക്കുന്നത്.

സ്വജനപക്ഷപാത മാഫിയ

സ്വജനപക്ഷപാത മാഫിയ

ബോളിവുഡിലെ കാസനോവയായി അറിയപ്പെടുന്ന ഇപ്പോള്‍ സ്വജനപക്ഷപാത മാഫിയ സംഘത്തിന്റെ വൈസ് പ്രസിഡന്റുമായ താരം തന്നെ വിടാതെ പിന്തുടരുകയാണെന്നാണ് കങ്കണ പറയുന്നത്. തന്റെ സ്വകാര്യ വിവരങ്ങളെല്ലാം ചോരുകയാണെന്നും താരം പറയുന്നു. ഞാന്‍ പോകുന്ന ഇടത്തെല്ലാം എന്നെ പിന്തുടരുകയും ചാരവൃത്തി നടത്തുകയും ചെയ്യുകയാണ്.

പാപ്പരാസികള്‍ പോലും

പാപ്പരാസികള്‍ പോലും

തെരുവുകളില്‍ മാത്രമല്ല, എന്റെ കെട്ടിട പാര്‍ക്കിംഗിലും വീടിന്റെ ടെറസിലും പോലും അവര്‍ എന്നെ പിടിക്കാന്‍ സൂം ലെന്‍സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പാപ്പരാസികള്‍ പോലും ഇപ്പോള്‍ വല്ലതും കിട്ടിയാല്‍ മാത്രമാണ് താരങ്ങളെ സന്ദര്‍ശിക്കാന്‍ എത്തുന്നത്. അഭിനേതാക്കള്‍ക്ക് ഫോട്ടോ എടുത്ത് കൊടുക്കാന്‍ പോലും ഇപ്പോള്‍ പണം ഈടാക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ചിത്രങ്ങള്‍ കൊണ്ട് അവര്‍ എന്താണ് ചെയ്യുന്നത്

ചിത്രങ്ങള്‍ കൊണ്ട് അവര്‍ എന്താണ് ചെയ്യുന്നത്

ഞാനോ എന്റെ ടീമോ അവര്‍ക്ക് പണം നല്‍കുന്നില്ല. പിന്നെ ആരാണ് ഇവര്‍ക്ക് പണം നല്‍കുന്നതെന്ന് താരം സോഷ്യല്‍ മീഡിയയിലൂടെ ചോദിക്കുന്നു. രാവിലെ 6.30ന് അവര്‍ എന്റെ ചിത്രങ്ങള്‍ എടുക്കാന്‍ തുടങ്ങും. എന്റെ ഷെഡ്യൂള്‍ എങ്ങനെയാണ് അവര്‍ക്ക് ലഭിക്കുന്നത്. ഇ ചിത്രങ്ങള്‍ കൊണ്ട് അവര്‍ എന്താണ് ചെയ്യുന്നത്. ഇപ്പോള്‍ അതിരാവിലെയുള്ള കൊറിയോഗ്രാഫ്ി സെഷന്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

ചോരുന്നതായി തനിക്ക് ഉറപ്പുണ്ട്

ചോരുന്നതായി തനിക്ക് ഉറപ്പുണ്ട്

സ്റ്റുഡിയോയിലേക്ക് വരാന്‍ ആര്‍ക്കും ഒന്നും നല്‍കിയിട്ടില്ല. സ്റ്റുഡിയോയിലേക്ക് വരാന്‍ ആര്‍ക്കും ഒന്നും നല്‍കിയിട്ടില്ല. സ്റ്റഡിയോയിലേക്ക് വരുന്നതിന്റെ സൂചന ആര്‍ക്കും നല്‍കിയിട്ടില്ല. എന്നും ഞായറാഴ്ച പോലും അവര്‍ എന്നെ പിന്തുടരുകയാണെന്ന് കങ്കണ പറയുന്നു. തന്റെ വ്യക്തി വിവരങ്ങളും വാട്‌സാപ്പ് സന്ദേശങ്ങളും ചോരുന്നതായി തനിക്ക് ഉറപ്പുണ്ടെന്ന് കങ്കണ പറയുന്നു.

സ്ത്രീ ലമ്പടനും കാസനോവയും

സ്ത്രീ ലമ്പടനും കാസനോവയും

ഒരിക്കല്‍ ക്ഷണിക്കപ്പെടാതെ എന്റെ വീട്ടുവാതില്‍ക്കല്‍ വന്ന് എന്നെ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ച സ്വജനപക്ഷപാത മാഫിയയുടെ കോമാളിവേഷം കെട്ടിയ ആളാണ്. അറിയപ്പെട്ട സ്ത്രീ ലമ്പടനും കാസനോവയുമാണ്. ഇപ്പോള്‍ സ്വജനപക്ഷപാത മാഫിയയുടെ വൈസ് പ്രസിഡന്റാണെന്നും കങ്കണ പറയുന്നു.

ഭാര്യയെ നിര്‍ബന്ധിക്കുകയാണ്

ഭാര്യയെ നിര്‍ബന്ധിക്കുകയാണ്

കൂടുതല്‍ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ചെയ്യാനും നിര്‍മ്മാതാവാകാനും എന്നെ പോലെ വസ്ത്രം ധരിക്കാനും എന്നെപോലെ വീടിന്റെ ഇന്റീരിയര്‍ ചെയ്ാനും വരെ അയാള്‍ ഇപ്പോള്‍ ഭാര്യയെ നിര്‍ബന്ധിക്കുകയാണ്. എന്റെ സ്വന്തം സ്‌റ്റൈലിസ്റ്റുകളെ വിലക്കെടുത്തിരിക്കുക പോലും ചെയ്തിരിക്കുകയാണ്. എന്റെ സ്‌റ്റൈലിസ്റ്റായിരുന്നവര്‍ ഇപ്പോള്‍ എന്നോടൊപ്പം ജോലി ചെയ്യാന്‍ വിസമ്മതിക്കുകയാണെന്നും കങ്കണ ആരോപിക്കുന്നു.

വിചിത്രമായാണ് തനിക്ക് തോന്നുന്നത്

വിചിത്രമായാണ് തനിക്ക് തോന്നുന്നത്

അയാളുടെ ശല്യപ്പെടുത്തുന്ന സ്വഭാവത്തെ സ്വന്തം ഭാര്യ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്റെ സഹോദരന്റെ വിവാഹത്തിന് ഉടുത്ത സാരിയാണ് അവള്‍ അവളുടെ വിവാഹത്തിന് ധരിച്ചത്. ഇത് വിചിത്രമായാണ് തനിക്ക് തോന്നുന്നത്. കഴിഞ്ഞ കുറച്ച് കാലമായി എനിക്ക് അറിയുന്ന ഡിസൈനര്‍ അടുത്തിടെ എന്നോട് മോശമായി പെരുമാറുകയുണ്ടായി. എനിക്ക് ഫണ്ട് നല്‍കുന്നവരും ബിസിനസ് പങ്കാളികളോ ഒരു കാരണവുമില്ലാതെ അസവാന നിമിഷം ഡീലുകള്‍ ഉപേക്ഷിക്കുകയാണെന്നും കങ്കണ ആരോപിക്കുന്നു.

ഒറ്റപ്പെടുത്താനുള്ള ശ്രമം

ഒറ്റപ്പെടുത്താനുള്ള ശ്രമം

തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. തന്നെ മാനസികമായ. പിരിമുറുക്കത്തിലേക്ക് അകപ്പെടുത്താന്‍ അവര്‍ ശ്രമിക്കുകയാണ്. ഒരേ കെട്ടിടത്തില്‍ വേര്‍ പിരിഞ്ഞാണ് അവര്‍ താമസിക്കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കരുതെന്നും അവന് മേല്‍ ഒരു കണ്ണ് വേണമെന്നുമാണ് എനിക്ക് ഉപദേശിക്കാനുള്ളത്. പ്രിയപ്പെട്ടവള്‍ക്കും നിന്റെ കുഞ്ഞിനും നിറയെ സ്‌നേഹം- കങ്കണ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+