ഇന്ത്യന്‍ എന്നാല്‍ അടിമകള്‍, ബ്രിട്ടീഷുകാര്‍ തന്ന പേര്, ഭാരതമാണ് മികച്ചതെന്ന് കങ്കണ
മുംബൈ: ഇന്ത്യയുടെ പേര് ഭാരത് എന്നാക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് നടി കങ്കണ റനാവത്ത്. ഇന്ത്യ എന്നുള്ള പേര് മാറ്റേണ്ടതാണെന്ന് നടി പറയുന്നു. അടിമത്തത്തെ സൂചിപ്പിക്കുന്നതാണ് ഇന്ത്യ എന്ന പേരെന്ന് കങ്കണ പറഞ്ഞു. രാജ്യത്തെ പൗരന്മാരെ ഇന്ത്യക്കാര്‍ എന്ന് വിളിച്ചത് ബ്രിട്ടീഷുകാരാണ്. കാരണം രാജ്യത്തെ ജനങ്ങള്‍ക്ക് അവര്‍ നല്‍കിയ ഐഡന്റിറ്റിയാണ് ഇന്ത്യക്കാര്‍ എന്ന പേര്.
ഭാരതം എന്നത് ഒരു അര്‍ത്ഥമുള്ള പേരാണ്. എന്നാല്‍ ഇന്ത്യക്ക് യാതൊരു അര്‍ത്ഥവുമില്ലെന്നും കങ്കണ പറഞ്ഞു. ഇന്ത്യ എന്ന പേരിനെ ഇഷ്ടപ്പെടാന്‍ എന്താണ് ഉള്ളത്. ബ്രിട്ടീഷുകാര്‍ക്ക് സിന്ധു എന്ന് പറയാനാവാത്തത് കൊണ്ട് അതിനെ ഇന്‍ഡസ് എന്നാക്കി. പിന്നീടാണ് ഹിന്ദോസിനും, ഇന്തോസിനും ശേഷമാണ് ഇന്ത്യയായി മാറിയതെന്നും കങ്കണ പറഞ്ഞു. മഹാഭാരത കാലം മുതല്‍ എല്ലാ ഭരണപ്രദേശങ്ങളും കുരുക്ഷേത്ര മഹായുദ്ധത്തില്‍ പങ്കെടുത്തിരുന്നു. അവരെല്ലാം ഭാരതം എന്നായിരുന്നു ഈ രാജ്യത്തെ വിശേഷിപ്പിച്ചത്.

അങ്ങനെയുള്ളപ്പോള്‍ അവര്‍ എന്തിനാണ് ഇന്ദു സിന്ധു എന്നെല്ലാം വിളിക്കുന്നതെന്നും കങ്കണ ചെയ്തു. ഭാരതം എന്ന പേരാണ് നമ്മുടേത്. അതാണ് അര്‍ഥവത്തായ പേര്. എന്താണ് ഇന്ത്യയുടെ അര്‍ത്ഥം. റെഡ് ഇന്ത്യന്‍സ് എന്ന് വിളിക്കാന്‍ തന്നെ കാരണം, പഴയ ഇംഗ്ലീഷില്‍ ഇന്ത്യന്‍ എന്നാല്‍ അടിമയെന്നാണ് അര്‍ത്ഥം. ബ്രിട്ടീഷുകാരാണ് നമുക്ക് ഇന്ത്യക്കാര്‍ എന്ന പേര് നല്‍കിയത്. അത് പുതിയ വ്യക്തിത്വം എന്ന നിലയിലാണ് അവര്‍ നല്‍കിയതെന്നും കങ്കണ വ്യക്തമാക്കി.
പഴയ കാല ഇംഗ്ലീഷ് നിഘണ്ടുക്കള്‍ നോക്കിയാല്‍ അറിയാം, ഇന്ത്യക്കാര്‍ എന്നാല്‍ അടിമകള്‍ എന്നാണ്. അടുത്തിടെയാണ് അവരത് മാറ്റിയത്. എന്തൊക്കെ ആയാലും അത് നമ്മുടെ പേരല്ല. നമ്മള്‍ ഭാരതീയരാണ്, അല്ലാതെ ഇന്ത്യക്കാര്‍ അല്ലെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. അതേസമയം ആരാധകര്‍ കങ്കണയുടെ വാദത്തെ പിന്തുണച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് നടി ഇക്കാര്യം ഉന്നയിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.
2021ല്‍ ഇന്ത്യ എന്ന പേര് എടുത്ത് കളയണമെന്ന് കങ്കണ പറഞ്ഞിരുന്നു. അടിമകള്‍ എന്നര്‍ത്ഥം വരുന്ന ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാര്‍ നല്‍കിയതാണ്. എന്ത് പേരാണിതെന്നും നടി ചോദിച്ചിരുന്നു. ഭാരത് എന്നത് വളരെ അര്‍ഥമുള്ള പേരാണ്. സംസ്‌കൃത വാക്കുകളായ ഭാവ്, രാഗ്, താള്‍(ഭാവം, രാഗം, താളം) എന്നിവയില്‍ നിന്നാണ് ഇവ രൂപം കൊണ്ടത്. നമ്മള്‍ അടിമകളാകും മുമ്പ് അതായിരുന്നു പേര്.
സാംസ്‌കാരികപരമായും, സൗന്ദര്യത്താലും രൂപപ്പെട്ടതാണ് നമ്മുടെ നാഗരികത. ഓരോ പേരിനും ഓരോ താളമുണ്ടായിരുന്നു. ബ്രിട്ടീഷുകാര്‍ക്ക് ഇതറിയാമായിരുന്നു. അവര്‍ സ്വന്തം ഇഷ്ടപ്രകാരം പേര് നല്‍കുക മാത്രമല്ല, വളരെ പ്രധാനപ്പെട്ട സ്മാരകങ്ങള്‍ക്ക് പോലും അവര്‍ പേരുമാറ്റി നല്‍കി. നമ്മള്‍ പഴയപ്രതാപം തിരിച്ചുപിടിക്കേണ്ടത്. അത് ഭാരതം എന്ന പേര് സ്വീകരിച്ച് കൊണ്ടാവാമെന്നും കങ്കണ നേരത്തെ പറഞ്ഞിരുന്നു.












Click it and Unblock the Notifications