ഭര്‍ത്താവിനെതിരെ സ്ത്രീധന പീഡനക്കേസുമായി പ്രമുഖ നടി രംഗത്ത്: പ്രശ്‌നം ഗുരുതരമായോ?
മുംബൈ: വിവാഹ മോചന കേസ് നടക്കുന്നതിനിടെ ഭര്‍ത്താവ് സഞ്ജയ് കപൂറിനെതിരെ വീണ്ടും പരാതി നല്‍കി കരിഷ്മ കപൂര്‍. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ സ്ത്രീപീഡനക്കേസാണ് കരിഷ്മ നല്‍കിയിരിക്കുന്നത്. സഞ്ജയ് കപൂറിനും അമ്മ റാണിക്കുമെതിരെയാണ് കേസുടുത്തത്. തന്നെ മാനസികമായി പീഡിപ്പിച്ചെന്ന ആരോപണവുമായാണ് കരിഷ്മ പോലീസിനെ സമീപിച്ചത്.
ഇതിന് മുമ്പ് കരിഷ്മയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സഞ്ജയ് കപൂര്‍ രംഗത്തെത്തിയിരുന്നു. പണത്തിനും ആഡംബരത്തിനും വേണ്ടിയാണ് കരിഷ്മ തന്നെ വിവാഹം ചെയ്തതെന്ന് ഇയാള്‍ ആരോപിച്ചു. ഭാര്യയും മരുമകളും മാത്രമല്ല ഒരു അമ്മയെന്ന തരത്തിലും കരിഷ്മ പരാജയമെന്നാണ് സഞ്ജയ് കപൂര്‍ പറഞ്ഞത്.

വീണ്ടും കേസ്
വിവാഹ മോചന കേസ് ബന്ദ്ര കുടുംബ കോടതില്‍ പരിഗണിച്ചുക്കൊണ്ടിരിക്കെയാണ് കരിഷ്മ വീണ്ടും കേസുമായി പോലീസിനെ സമീപിച്ചത്.

പരാതി നല്‍കിയത്
ഭര്‍ത്താവ് സഞ്ജയ് കപൂറിനും അമ്മ റാണിക്കുമെതിരെയാണ് കേസ് നല്‍കിയിരിക്കുന്നത്.

മാനസിക പീഡനം
തന്നെ മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ചാണ് കരിഷ്മ പോലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.

കരിഷ്മ പിന്‍മാറിയത്
നേരത്തെ പരസ്പര സമ്മതത്തോടെയാണ് വിവാഹ മോചന കേസ് ഫയല്‍ ചെയ്തതെങ്കിലും പിന്നീട് കരിഷ്മ പിന്മാറുകയായിരുന്നു.

കരിഷ്മയ്‌ക്കെതിരെ ആരോപണം
നേരത്തെ കരിഷ്മയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സഞ്ജയ് കപൂറും രംഗത്തെത്തിയിരുന്നു. തന്നെ കരിഷ്മ വിവാഹം ചെയ്തത് പണത്തിനും ആഡംബര ജീവിതത്തിനും വേണ്ടിയായിരുന്നുവെന്നും സഞ്ജയ് പറഞ്ഞു.

വിവാഹം
2003 ല്‍ നടന്‍ അഭിഷേക് ബച്ചനുമായുള്ള പ്രണയബന്ധം തകര്‍ന്നതിനെ തുടര്‍ന്ന് കരിഷ്മ ബിസിനസ്സുകാരനായ സഞ്ജയ് കപൂറിനെ വിവാഹം ചെയ്യുകയായിരുന്നു. ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്.












Click it and Unblock the Notifications