ശ്രീദേവിയുടെ മരണത്തെ ട്രോളി നടി കസ്തൂരി.. മരിച്ച് കിടക്കുന്ന ആളെ എങ്ങനെ പരിഹസിക്കാന്‍ കഴിയുന്നെന്ന്
Recommended Video

നടി ശ്രീദേവിയുടെ അപ്രതീക്ഷിത വിടവാങ്ങലില്‍ നിന്ന് ഇന്ത്യന്‍ സിനിമാ ലോകവും ആരാധകരും ഇതുവരെ മുക്തമായിട്ടില്ല. ബോളിവുഡിന്‍റെ സൗന്ദര്യ റാണിക്ക് രാജ്യം നല്‍കിയത് മറ്റാര്‍ക്കും നല്‍കാത്ത വിടവാങ്ങല്‍ തന്നെയായിരുന്നു, ത്രിവര്‍ണ പതാകയില്‍ പൊതിഞ്ഞ് വെള്ളപൂക്കളും ലില്ലിപൂക്കളാലും അലങ്കരിച്ച മഞ്ചത്തില്‍ മുംബൈയിലെ സേവാസമാജ് ശ്മശാനത്തിലേക്കുള്ള യാത്രയില്‍ ലക്ഷകണക്കിന് പേരാണ് ഭൗതിക ശരീരത്തിനൊപ്പം അനുഗമിച്ചത്.
ദുബൈയില്‍ ഭര്‍ത്താവ് ബോണി കപൂറിന്‍റെ സഹോദരിയുടെ മകന്‍ മോഹിത് മേവാറിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു നടിയുടെ അപ്രതീക്ഷിത മരണം. മരണം സ്ഥിരീരികരിച്ച് റിപ്പോര്‍ട്ട് പുറത്തു വന്നത് മുതല്‍ മാധ്യമങ്ങളില്‍ നിറഞ്ഞത് ഇന്ത്യന്‍ പെണ്‍ സൂപ്പര്‍സ്റ്റാറിന്‍റെ സിനിമകളും ഓര്‍മകളും ചിത്രങ്ങളുമാണ്. എന്നാല്‍ താരത്തിന്‍റെ മരണത്തേയും ചാനല്‍ വാര്‍ത്തകളേയും പരിഹസിച്ച് തെന്നിന്ത്യന്‍ നടിയായ കസ്തൂരി രംഗത്തെത്തിയത് വലിയ പ്രതിഷേധത്തിന് വഴി വെച്ചിരിക്കുന്നത്.

പരിഹാസം
ശ്രീദേവിയുടെ മരണത്തിന് ശേഷം എല്ലാ മാധ്യമങ്ങളും ചര്‍ച്ച ചെയ്തത് ശ്രീദേവിയുടെ പാട്ടുകളും സിനിമകളും വീഡിയോ ക്ലിപ്പുകളുമായിരുന്നു

അങ്ങനെയെങ്കില്‍
എന്നാല്‍ സണ്ണി ലിയോണ മരിച്ചാല്‍ മാധ്യമങ്ങള്‍ എന്തായിരിക്കും 24 മണിക്കൂറും കാണിച്ച് കൊണ്ടിരിക്കുക എന്നായിരുന്നു നടി കസ്തൂരി തന്‍റെ ട്വിറ്ററില്‍ കുറിച്ചത്.

വിമര്‍ശനം
എന്നാല്‍ നടിയുടെ പരിഹാസത്തിനിതെിരെ വന്‍ പ്രതിഷേധമാണ് ട്വിറ്ററില്‍ ഉയരുന്നത്. വിമര്‍ശിക്കാനും പരിഹസിക്കാനുമൊക്കെ ഓരോ സമയമുണ്ടെന്നും ട്വീറ്റിന് താഴെ പലരും കുറിച്ചു.

മരിച്ച് കിടക്കുമ്പോള്‍ തന്നെ
ഒരാള്‍ മരിച്ച് കിടക്കുമ്പോള്‍ അയാളെ കുറിച്ച് എങ്ങനെ ഇത്തരത്തില്‍ തമാശ പറയാന്‍ കഴിയുന്നൂ എന്നായിരുന്നു പലരും ഉയര്‍ത്തിയ വിമര്‍ശനം.
|
വിശദീകരണം
വിമര്‍ശനം കടുത്ത് തുടങ്ങിയതോടെ കസ്തൂരി തന്നെ വിശദീകരണവുമായി രംഗത്തെത്തി. താന്‍ അതൊരു സറ്റയറായാണ് ഉദ്ദേശിച്ചതെന്നും വാട്സാപ്പില്‍ വന്ന വാര്‍ത്ത പങ്കുവെയ്ക്കുക മാത്രമാണ് ചെയ്തതെന്നും അവര്‍ കുറിച്ചു.

നഗ്നയായി ഫോട്ടോ ഷൂട്ട്
സിനിമയില്‍ ഇപ്പോള്‍ സജീവമല്ലാത്ത താരം കുറച്ച് നാളുകള്‍ക്ക് മുന്‍പ് അര്‍ധനഗ്നയായി ഫോട്ടോഷൂട്ട് നടത്തി വിവാദങ്ങളില്‍ പെട്ടിരുന്നു.

ദി ബോഡിസ് ഓഫ് മദേഴ്‌സ്
എ ബോഡി ഓഫ് ബ്യൂട്ടിഫുള്‍ പ്രൊജക്ട് - ദി ബോഡിസ് ഓഫ് മദേഴ്‌സ് എന്ന് പേരിട്ട പ്രൊജക്ടിന്റെ ഭാഗമായിട്ടായിരുന്നു കസ്തൂരിയുടെ ഈ ഫോട്ടോഷൂട്ട്. ഫോട്ടോയില്‍ അരയ്ക്ക് മേലെ നഗ്നയായി കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രങ്ങളായിരുന്നു വന്നത്. പ്രസവം കഴിഞ്ഞാല്‍ സൗന്ദര്യം നഷ്ടമാകുമെന്ന് കരുതുന്ന അമ്മമാര്‍ക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ടതാണ് പ്രൊജക്റ്റ് എന്നായിരുന്നു കസ്തൂരിയുടെ വിശദീകരണം.












Click it and Unblock the Notifications